For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കുരങ്ങ് കളഞ്ഞ ലോകകപ്പ്, ലേലത്തില്‍ ആര്‍ക്കും വേണ്ടാത്തവന്‍; ആരാണ് ജേക്ക് ഫ്രേസര്‍?

By Abin MP

ഓരോ ഐപിഎല്‍ സീസണുകളും പുത്തന്‍ താരോദയങ്ങള്‍ക്കും സാക്ഷ്യം വഹിക്കാറുണ്ട്. ഈ സീസണിലും പുതിയ താരങ്ങളുടെ കടന്നു വരവിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുകയാണ്. ഇന്ത്യന്‍ പേസര്‍ മായങ്ക് യാദവായിരുന്നു ഈ സീസണിന്റെ ആദ്യ കണ്ടെത്തലെങ്കില്‍ ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ നിന്നൊരു താരോദയം ഉണ്ടായിരിക്കുകയാണ്. ഓസീസ് ബാറ്റര്‍ ആയ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക് ആണ് ഈ സീസണിലെ പുത്തന്‍ താരോദയം.

ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിനിടെയാണ് ഫ്രേസറെ ടീമിലെത്തിക്കുന്നത്. ഓസ്‌ട്രേലിയയുടെ ടോപ് ഓര്‍ഡര്‍ ബാറ്ററാണ് ഫ്രേസര്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയായിരുന്നു ഫ്രേസറുടെ ആദ്യ മത്സരം. ആദ്യ കളിയില്‍ തന്നെ അര്‍ധ സെഞ്ചുറി നേടി ഫ്രേസര്‍ വരവറിയിച്ചു. 35 പന്തുകളില്‍ നിന്നും 55 റണ്‍സാണ് ഫ്രേസര്‍ നേടിയത്. 157.14 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്. അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതാണ് ഈ ഇന്നിംഗ്‌സ്.

Jake Fraser-McGurk

പതിനഞ്ച് പന്തുകളില്‍ നിന്നും അര്‍ധ സെഞ്ചുറി നേടി ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ രണ്ടാമെത്തെ ഫിഫ്റ്റി എന്ന റെക്കോര്‍ഡും സ്വന്തമാക്കി ഫ്രേസര്‍ ഇതിനോടകം തന്നെ. 13 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ ക്രിസ് ഗെയ്‌ലാണ് മുന്നിലുള്ളത്. അതേസമയം ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയുടെ റെക്കോര്‍ഡ് ഇപ്പോള്‍ ഫ്രേസറുടെ പേരിലാണ്. 29 പന്തിലായിരുന്നു ഫ്രേസര്‍ റെക്കോര്‍ഡ് സെഞ്ചുറി നേടിയത്. നേരത്തെ 31 പന്തുകളില്‍ നിന്നും സെഞ്ചുറി നേടിയ ഡിവില്യേഴ്‌സിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്.

2019 ലെ അണ്ടര്‍ 19 ലോകകപ്പിനുള്ള ഓസീസ് സ്‌ക്വാഡില്‍ ഇടം നേടിയിരുന്നു ഫ്രേസര്‍. എന്നാല്‍ വിനോദയാത്രയ്ക്കിടെ കുരങ്ങന്‍ മാന്തിയതോടെ ഫ്രേസറെ തിരിച്ചയക്കുകയായിരുന്നു. നേരത്തെ താരലേലത്തില്‍ ഒരു ടീമും ഫ്രേസറിന് വേണ്ടി കയ്യുയര്‍ത്താതെ വന്നതോടെ അണ്‍സോള്‍ഡ് ആയിപ്പോയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിനിടെ ലുങ്കി എന്‍ഗിഡിയ്ക്ക് പരുക്കേറ്റതോടെ പകരക്കാരനായി ഫ്രേസറെ ഡല്‍ഹി തങ്ങളുടെ പാളയത്തിലെത്തിക്കുകയായിരുന്നു.

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലും തീക്കാറ്റായി മാറുകയായിരുന്നു ഫ്രേസര്‍. ഐപിഎല്‍ ചരിത്രത്തിലെ തന്നെ പവര്‍പ്ലേയില്‍ ഡല്‍ഹി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മത്സരമാണ് മുംബൈയ്‌ക്കെതിരെയുള്ളത്. വിക്കറ്റൊന്നും നഷ്ടപ്പെടാതെ 92 റണ്‍സാണ് ഇന്ന് ഡല്‍ഹി നേടിയത്. നേരത്തെ ഈ റെക്കോര്‍ഡ് ഹൈദരാബാദിനെതിരെ നേടിയ 88 റണ്‍സാിയരുന്നു. അന്നും 18 പന്തില്‍ 65 റണ്‍സുമായി ഒരറ്റത്ത് ഫ്രേസറുണ്ടായിരുന്നു.

അഞ്ച് മത്സരങ്ങളാണ് ഇതുവരെ ഫ്രേസര്‍ ഐപിഎല്ലില്‍ കളിച്ചത്. അതിലാകട്ടെ മൂന്നിലും അര്‍ധ സെഞ്ചുറി നേടാനും ഫ്രേസറിന് സാധിച്ചിട്ടുണ്ട്. 27 പന്തില്‍ 84 റണ്‍സുമായാണ് ഇന്ന് ഫ്രേസര്‍ മടങ്ങിയത്. പിയുഷ് ചൗളയായിരുന്നു ഡല്‍ഹി താരത്തിന്റെ വിക്കറ്റെടുത്തത്. 22 കാരനായ ഫ്രേസര്‍ ഇന്ന് ഡല്‍ഹിയ്ക്ക് വേണ്ടി ഏറ്റവും വേഗത്തിലുള്ള അര്‍ധ സെഞ്ചുറി എന്ന തന്റെ തന്നെ റെക്കോര്‍ഡിന് ഒപ്പമെത്തുകയും ചെയ്തു. രണ്ട് തവണയാണ് 15 പന്തില്‍ ഫ്രേസര്‍ അര്‍ധ സെഞ്ചുറി നേടുന്നത്. ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ ഈ നേട്ടം സ്വന്തമാക്കിയ മറ്റ് രണ്ടു പേര്‍ ആന്ദ്രേ റസലും സുനില്‍ നരെയ്‌നും മാത്രമാണ്.

ഈ സീസണില്‍ ഇതുവരെ ഫ്രേസര്‍ നേടിയത് 247 റണ്‍സാണ്. 237.50 എന്ന അസാധ്യമായ സ്‌ട്രൈക്ക് റേറ്റിലാണ് ഫ്രേസറുടെ കുതിപ്പ്. വരാനിരിക്കുന്ന ട്വന്റി-20 ലോകകപ്പല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഫ്രേസറിനേയും കണ്ടേക്കാം.

Story first published: Saturday, April 27, 2024, 17:24 [IST]
Other articles published on Apr 27, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+