IPL 2024: ആരാണ് ആഷുതോഷ് ശര്‍മ? യുവിയുടെ റെക്കോര്‍ഡ് തകര്‍ത്ത പഞ്ചാബിന്റെ രക്ഷകന്‍!
അഹമ്മദാബാദ്: മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്തു കൊണ്ട് സീസണിലെ തങ്ങളുടെ രണ്ടാം വിജയമാണ് കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്‌സ് സ്വന്തമാക്കിയത്. സീസണിലെ ഇതുവരെയുള്ളതില്‍ ഏറ്റവും ത്രില്ലിംഗ് ആയ മത്സരങ്ങളിലൊന്നായിരുന്നു ഗുജറാത്തും പഞ്ചാബും തമ്മിലുള്ളത്. ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബ് പിന്തുടര്‍ന്ന് മറി കടന്നത്.
തങ്ങളുടെ പേരുകേട്ട ബാറ്റര്‍മാരായ ശിഖര്‍ ധവാനും ജോണി ബെയര്‍സ്‌റ്റോയുമെല്ലാം വീണു പോയിടത്ത് പഞ്ചാബിന്റെ രക്ഷകരമായി മാറിയത് ഇതുവരെ ദേശീയ ടീമില്‍ കളിക്കുക പോലും ചെയ്തിട്ടില്ലാത്ത, അധികമാര്‍ക്കും പേരു പോലും അറിയാതിരുന്ന ശശാങ്ക് സിംഗും ആഷുതോഷ് ശര്‍മയുമായിരുന്നു. ആഷുതോഷ് ഇംപാക്ട് പ്ലെയര്‍ ആയാണ് കളത്തിലെത്തുന്നത്. ആ റോളിന് എല്ലാ അര്‍ത്ഥത്തിലും നീതി പുലര്‍ത്താനും താരത്തിന് സാധിച്ചു.

പഞ്ചാബിന്റെ ആറ് വിക്കറ്റുകള്‍ വീണപ്പോള്‍ എട്ടാമനായാണ് ആഷുതോഷ് ക്രീസിലെത്തുന്നത്. 17 പന്തുകളില്‍ നിന്നും 31 റണ്‍സാണ് താരം നേടിയത്. ഇതില്‍ മൂന്ന് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടും. 22 പന്തുകളില്‍ നിന്നും ശശാങ്ക്-ആഷുതോഷ് കൂട്ടുകെട്ട് നേടിയത് 43 റണ്‍സാണ്. പരാജയത്തില്‍ നിന്നും പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത് ഈ കൂട്ടുകെട്ടായിരുന്നു.
മധ്യപ്രദേശുകാരനാണ് ആഷുതോഷ്. പോയ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലൂടെയാണ് താരമായി മാറുന്നത്. ആന്ധ്രയ്‌ക്കെതിരായ ഗ്രൂപ്പ് തല മത്സരത്തില്‍ 11 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയാണ് ആഷുതോഷ് ക്രിക്കറ്റ് ലോകത്ത് താരമായി മാറുന്നത്. ട്വിന്റി-20 യില്‍ ഒരു ഇന്ത്യാക്കാരന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയാണിത്. 16 വര്‍ഷമായി യുവരാജിന്റെ പേരിലുള്ള റെക്കോര്‍ഡാണ് ആഷുതോഷ് തകര്‍ത്തത്.
2007 ലെ ട്വന്റി-20 ലോകകപ്പില്‍ ഒരോവറില്‍ ആറ് സിക്‌സടക്കം നേടിക്കൊണ്ട് 12 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയാണ് യുവരാജ് ഈ റെക്കോര്‍ഡ് അന്ന് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിലെ യുവരാജിന്റെ ആ പ്രകടനം ഇന്നും ആരാധകരുടെ മനസിലുണ്ട്. അന്ന് സ്റ്റുവര്‍ട്ട് ബ്രോഡിനെയായിരുന്നു യുവി ആറ് വട്ടം തുടര്‍ച്ചയായി അതിര്‍ത്തി കടത്തിയത്. യുവരാജ് ഈ നേട്ടം സ്വന്തമാക്കുമ്പോള്‍ ആഷുതോഷിന്റെ പ്രായം വെറും ഒമ്പതായിരുന്നു.
മധ്യപ്രദേശിന്റെ നായകനും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവുമായ നമന്‍ ഓജയെ കണ്ടാണ് ആഷുതോഷ് ക്രിക്കറ്റിലേക്ക് അടുക്കുന്നത്. ട്വന്റി-20യില്‍ മധ്യപ്രദേശിനായി ആഷുതോഷ് അരങ്ങേറുമ്പോള്‍ നമന്‍ ആയിരുന്നു നായകന്‍. കഴിഞ്ഞ താര ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം നല്‍കിയാണ് ആഷുതോഷിനെ പഞ്ചാബ് സ്വന്തമാക്കുന്നത്.
അതേസമയം പഞ്ചാബിനെതിരെ 199 റണ്‍സായിരുന്നു ഗുജറാത്ത് നേടിയത്. 48 പന്തുകളില്‍ നിന്നും 89 റണ്‍സുമായി നായകന്‍ ശുഭ്മന്‍ ഗില്ലാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് എത്തിച്ചത്. അതേസമയം മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് തുടക്കം പിഴച്ചു. 111-5 എന്ന നിലയിലായിരുന്നു പഞ്ചാബ്. എന്നാല്‍ പിന്നീട് ശശാങ്ക് ടീമിന്റെ രക്ഷകനായി മാറഇ. 29 പന്തുകൡ നിന്നും ശശാങ്ക് നേടിയത് 61 റണ്‍സായിരുന്നു. അവസാന ഓവറിലാണ് പഞ്ചാബ് വിജയം നേടുന്നത്. ഇതോടെ പഞ്ചാബ് പോയന്റ് ടേബിളില്‍ അഞ്ചാമത് എത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications