Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രാജസ്ഥാന് ഇതെന്തുപറ്റി? അനുഭവിക്കുന്നത് ആ മണ്ടന്‍ തീരുമാനത്തിന്റെ ഫലമോ?

ഐപിഎല്ലില്‍ പരാജയം തുടര്‍ക്കഥയാക്കി രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സിനെതിരേയും പഞ്ചാബ് പരാജയപ്പെട്ടിരുന്നു. അഞ്ച് വിക്കറ്റുകള്‍ക്കായിരുന്നു പഞ്ചാബ് രാജസ്ഥാനെതിരെ വിജയം നേടിയത്. എന്നാല്‍ പരാജയത്തിനിടയിലും രാജസ്ഥാന്‍ പ്ലേ ഓഫ് യോഗ്യത നേടിയിട്ടുണ്ട്. മറ്റ് ടീമുകളുടെ പരാജയങ്ങളാണ് രാജസ്ഥാനെ പ്ലേ ഓഫിലേക്ക് എത്തിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പഞ്ചാബിനെതിരെ രാജസ്ഥാന്‍ ഉയര്‍ത്തിയത് 145 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു. എന്നാല്‍ ഏഴ് പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് വിജയം തൊടുകയായിരുന്നു. ഇതോടെ തുടര്‍ച്ചയായ നാലാം പരാജയമാണ് രാജസ്ഥാന്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. ഇപ്പോഴിതാ രാജസ്ഥാന്റെ പ്രകടനത്തെക്കുറിച്ചുള്ള ആകാശ് ചോപ്രയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്.

IPL 2024

''എന്താണ് രാജസ്ഥാന് സംഭവിച്ചിരിക്കുന്നത്? നിങ്ങള്‍ ജയിക്കുമോ അതോ മറ്റുള്ളവര്‍ ജയിച്ചാല്‍ ക്വാളിഫൈ ചെയ്യാം എന്നാണോ? ഞാനിത് പറയുമ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നിയേക്കാം. പക്ഷെ നിങ്ങള്‍ എട്ട് മത്സരങ്ങള്‍ വിജയിച്ചവരാണ്. കഴിഞ്ഞ മാസമാണ് ഇതെല്ലാം നിങ്ങള്‍ ജയിച്ചതെന്ന് തോന്നുന്നു. ഈ മാസം ഒരു മത്സരമെങ്കിലും വിജയിച്ചിട്ടുണ്ടോ? ഈ മാസം ഒരു മത്സരം പോലും വിജയിച്ചിട്ടില്ലെന്ന് തോന്നുന്നു'' എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

''തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ പരാജയപ്പെട്ടു. നിലവിലെ അവരുടെ അവസ്ഥ പരിതാപകരമാണ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കും. പക്ഷെ അതിന് അനുസരിച്ച് സ്‌കോര്‍ നേടില്ല. ഒരു ഇന്റന്റും കാണിക്കുന്നില്ല. ചെന്നൈയിലാണെങ്കിലും ഗുവാഹത്തിയില്‍ ആണെങ്കിലും. എന്തിനാണ് ഗുവാഹത്തിയില്‍ ഇതുപോലൊരു പിച്ച് തയ്യാറാക്കുന്നത്?'' എന്നും ആകാശ് ചോപ്ര ചോദിക്കുന്നുണ്ട്.

''ആദ്യം തന്നെ, എന്തിനാണ് ഹോമിന് പുറത്തൊരു ഹോം ഉണ്ടാക്കുന്നത്? ഒരാള്‍ക്കും തകര്‍ക്കാന്‍ പറ്റാത്തൊരു കോട്ട ജയ്പൂരില്‍ ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് സാഹചര്യം നന്നായി മനസിലാക്കാന്‍ സാധിച്ചിട്ടുള്ളപ്പോള്‍, അഞ്ച് മത്സരങ്ങള്‍ നന്നായി കളിച്ചിട്ടുള്ളപ്പോള്‍, എന്തിനാണ് വേറൊരു ഇടത്തേക്ക് പോകുന്നത്?''എന്നും ആകാശ് ചോപ്ര രാജസ്ഥാനോടായി ചോദിക്കുന്നുണ്ട്.

''തുടക്കത്തില്‍ തന്നെ യശസ്വി പോയി. അവന്‍ വളരെ ശക്തിമായി തന്നെ ഹിറ്റ് ചെയ്യാന്‍ നോക്കിയെങ്കിലും പന്ത് സ്റ്റമ്പ് വീഴ്ത്തി. അവനില്‍ ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അവന്‍ തിടുക്കം കാണിച്ചു. ടോം കോഹ്ലര്‍ കാഡ്‌മോര്‍ അടിച്ചെങ്കിലും സ്ലോ പിച്ചുകളില്‍ അവന്‍ വര്‍ക്കാകില്ല'' എന്നും ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. പഞ്ചാബിനെതിരെ 34 പന്തില്‍ 48 റണ്‍സെടുത്ത റിയാന്‍ പരാഗാണ് രാജസ്ഥാന്റെ ടോപ് സ്‌കോറര്‍. അതേസമയം, 29 പന്തില്‍ 28 റണ്‍സ് നേടിയ ആര്‍ അശ്വിനാണ് 20 കടന്ന മറ്റൊരു താരം.

Story first published: Thursday, May 16, 2024, 17:46 [IST]
Other articles published on May 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+