Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: യശസ്വി, നീയെന്താണ് ചെയ്യുന്നത്? ഒരേ രീതിയല്‍ വീണ്ടും പുറത്തായി; തുറന്നടിച്ച് മുന്‍ താരം

ജയ്പൂര്‍: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയും വീഴ്ത്തി പോയന്റ് ടേബിളില്‍ ഒന്നാമത് എത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ടീമിന്റെ പ്രകടനത്തില്‍ സഞ്ജുവും സംഘവും സന്തോഷത്തിലാണ്. എന്നാല്‍ രാജസ്ഥാനെ അലട്ടുന്നൊരു ആശങ്ക പങ്കുവെക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ പ്രകടനമാണ് ആകാശ് ചോപ്രയെ നിരാശപ്പെടുത്തിയിരിക്കുന്നത്.

ഇടങ്കയ്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ നിരന്തരം നിരായുധനായി മാറുന്നതാണ് യശസ്വിയെക്കുറിച്ച് ആകാശ് ചോപ്രയ്ക്കുള്ള ആശങ്ക. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന് മുന്നില്‍ ബാംഗ്ലൂര്‍ വച്ച ലക്ഷ്യം 184 റണ്‍സായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്റെ ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ ഡക്കാവുകായിരുന്നു. റീസെ ടോപ്ലിയുടെ പന്തിലാണ് യുവതാരം പുറത്താകുന്നത്. എങ്കിലും ബട്ട്‌ലറുടേയും സഞ്ജുവിന്റേയും പ്രകടനത്തിന്റെ കരുത്തില്‍ രാജസ്ഥാന്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

IPL 2024

ആറ് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ വിജയം. മത്സരത്തിന് പിന്നാലെ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര ജെയ്‌സ്വാളിനെക്കുറിച്ച് സംസാരിച്ചത്. ''യശസ്വി ഔട്ടായി. എനിക്ക് ചെറുതായി ആശങ്ക തോന്നുന്നുണ്ട്. കളിച്ച നാലുകളികളില്‍ മൂന്നിലും യശസ്വി പുറത്തായത് ഇടങ്കയ്യന്‍ പേസര്‍മാരുടെ പന്തിലാണ്. യശസ്വി നീയെന്താണ് ചെയ്യുന്നത്? ദയവു ചെയ്ത് ബാറ്റ് ചെയ്യൂ, റണ്‍ കണ്ടെത്തു. അവന്‍ നല്ല പ്ലെയര്‍ ആണ്. എന്തിരുന്നാലും ഇത്തവണ ബട്ട്‌ലര്‍ തീയായി'' എന്നാണ് ആകാശ് ചോപ്ര പറഞ്ഞത്.

''തന്റെ 100-ാം മത്സരത്തില്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് ബട്ട്‌ലര്‍. കെഎല്‍ രാഹുലും ജോസ് ബട്ട്‌ലറും മാത്രമാണ് ഈ ലിസ്റ്റിലുള്ളത്. അവസാന് പന്തിലാണ് സെഞ്ചുറി പിറന്നതും. ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്നപ്പോള്‍ അവന്‍ സിക്‌സടിക്കുകയായിരു്‌നനു. 172 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്താണ് ടീമിനെ ജയിപ്പിച്ചത്. അവസാനം വരെ അവിടെ നിന്നു'' എന്നും ആകാശ് ചോപ്ര പറയുന്നുണ്ട്.

രാജസ്ഥാന് ജയിക്കാന്‍ ഒരു റണ്‍ വേണ്ടിയിരുന്നപ്പോള്‍ ബട്ട്‌ലര്‍ക്ക് സെഞ്ചുറി തികയ്ക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ഇതോടെ താരം സിക്‌സ് പറത്തി മൂന്നക്കം കടക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസണിന്റെ പ്രകടനത്തേയും ആകാശ് ചോപ്ര പ്രശംസിക്കുന്നുണ്ട്.

''അദ്ദേഹത്തോടൊപ്പം സഞ്ജു സാംസണും തന്റെ ജോലി ഭംഗിയായി ചെയ്തു. ടോപ് ത്രീയിലെ രണ്ട് പേരെങ്കിലും കളിക്കണം. അവരുടെ മൂന്നില്‍ രണ്ട് പേരും കളിക്കുകയും ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു. സഞ്ജു സാംസന്റെ ബാറ്റിംഗ് ഗംഭീരമായിരുന്നു. ബട്ട്‌ലര്‍ പതിയെയാണ് തുടങ്ങിയത്. ആറാം ഓവര്‍ വരെ വേഗം കൂട്ടാന്‍ ബട്ട്‌ലര്‍ കാത്തു നില്‍ക്കുകയായിരുന്നു'' എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

നേരത്തെ അഞ്ച് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍ റോയല്‍സ്. പിന്നീട് ആറാം ഓവറില്‍ 20 റണ്‍സ് നേടി ബട്ട്‌ലര്‍ രാജസ്ഥാനെ ട്രാക്കിലേക്ക് എത്തിക്കുകയായിരുന്നു. അവിടുന്നിങ്ങോട്ട് രാജസ്ഥാന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ആറ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയത്.

Story first published: Sunday, April 7, 2024, 17:39 [IST]
Other articles published on Apr 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+