Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കാല്‍ക്കുലേറ്റര്‍ എടുക്കൂ..! പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ

ഐപിഎല്ലില്‍ താളം കണ്ടെത്താനാകെ വലയുകയാണ് പഞ്ചാബ് കിങ്‌സ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് ദയനീയമായി പരാജയപ്പെട്ടിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്നും പഞ്ചാബിന് ഇതുവരെ നേടാന്‍ സാധിച്ചത് രണ്ട് പോയന്റുകള്‍ മാത്രമാണ്. പോയന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ്. തുടക്കത്തില്‍ ശിഖര്‍ ധവാന്‍ നയിച്ചിരുന്ന പഞ്ചാബിനെ നയിക്കുന്നത് സാം കറനാണ്.

ക്യാപ്റ്റനെ മാറ്റിയെങ്കിലും പഞ്ചാബിന്റെ ഗതി മാറ്റാന്‍ ഇതുവരേയും സാധിച്ചിട്ടില്ല. അതുകൊണ്ട് പഞ്ചാബിനെ സംബന്ധിച്ച് പ്ലേ ഓഫില്‍ ഇടം നേടുക എന്നത് വെല്ലുവിളിയായി തുടരുകയാണ്. ഐപിഎല്‍ 2024 ന്റെ പ്ലേ ഓഫിലേക്ക് എത്താന്‍ പഞ്ചാബിന് ഇനി സാധ്യതയുണ്ടോ എന്ന് പരിശോധിക്കാം.

IPL 2024

ഇതുവരെ പഞ്ചാബ് കളിച്ചത് എട്ട് മത്സരങ്ങളാണ്. ഇതില്‍ നിന്നും പഞ്ചാബിന് രണ്ട് പോയന്റ് മാത്രമാണ് നേടാന്‍ സാധിച്ചിട്ടുള്ളത്. ആറ് മത്സരങ്ങളാണ് പഞ്ചാബിന് മുന്നിലുള്ളത്. ആറിലും ജയിച്ചാല്‍ മാത്രമേ പഞ്ചാബിന് മുന്നോട്ടുള്ള യാത്ര സാധ്യമാവുകയുള്ളൂ. ആറ് കളികള്‍ കൂടെ ജയിച്ച് 14 പോയന്റുകള്‍ നേടാന്‍ സാധിച്ചാല്‍ പഞ്ചാബിന് പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് ചിന്തിക്കാം.

എന്നാല്‍ അപ്പോഴും മറ്റ് ടീമുകളുടെ മത്സര ഫലം കൂടെ ആശ്രയിച്ചായിരിക്കും പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍. പോയന്റ് മാത്രം മതിയാകില്ല പഞ്ചാബിന് രക്ഷപ്പെടാന്‍. നെറ്റ് റണ്‍റേറ്റും കൂടെ സഹായിക്കേണ്ടി വരും. പോയന്റ് നേടാന്‍ മാത്രമല്ല, റണ്‍ റേറ്റിലും പഞ്ചാബ് പിന്നിലാണ്. ഇതുവരെ പഞ്ചാബിന്റെ റണ്‍ റേറ്റ് -0.292 ആണ്. ടോപ് ഫൈവിലെ മറ്റ് ടീമുകളെ അപേക്ഷിച്ച് ഏറെ പിന്നിലാണ് പഞ്ചാബ്.

നിലവിലെ സാഹചര്യത്തില്‍ പഞ്ചാബിന് നിരാശയോടെ മടങ്ങേണ്ടി വരുമെന്നാണ് തോന്നുന്നത്. എന്നാല്‍ ഐപിഎല്‍ ആയതിനാല്‍, മുന്‍കാല ചരിത്രം പരിശോധിക്കുമ്പോള്‍ പഞ്ചാബിനെ എഴുതിത്തള്ളാനും സാധിക്കില്ല. 14 പോയന്റ് നേടാനും റണ്‍ റേറ്റ് ഉയര്‍ത്താനും സാധിക്കുകയാണെങ്കില്‍ പഞ്ചാബിന് ഒരുപക്ഷെ പ്ലേ ഓഫിലേക്ക് പ്രവേശനം നേടാന്‍ സാധിച്ചേക്കും. അതേസമയം പഞ്ചാബിന്റെ അടുത്ത മത്സരങ്ങള്‍ പോയന്റ് ടേബിളില്‍ മുന്നിലുള്ള സിഎസ്‌കെയ്ക്കും കെകെആറിനും എതിരെയാണ്.

മുന്നിലുള്ളത് എത്ര ശക്തന്മാരാണെങ്കിലും എല്ലാ മത്സരങ്ങളും വിജയിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല പഞ്ചാബിന് മുന്നില്‍. അതോടൊപ്പം തന്നെ തങ്ങളുടെ റണ്‍ റേറ്റ് ഉയര്‍ത്തുകയും വേണം. എങ്കില്‍ മാത്രമേ ടോപ് ഫോറിലേക്ക് എത്താന്‍ സാധിക്കുകയുള്ളൂ. അക്ഷരാര്‍ത്ഥത്തില്‍ തന്നെ പഞ്ചാബിന് ഇനിയുള്ള മത്സരങ്ങള്‍ ജീവന്മരണ പോരാട്ടമാണ്.

കഴിഞ്ഞ ദിവസം ഗുജറാത്തിനെതിരെ മൂന്ന് വിക്കറ്റുകള്‍ക്കാണ് പഞ്ചാബ് പരാജയപ്പെടുന്നത്. അഞ്ച് പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ഗുജറാത്തിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 142 റണ്‍സിന് പുറത്താവുകയായിരുന്നു. ഗുജറാത്തിന് വേണ്ടി സായ് കിഷോര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് കളി പഞ്ചാബിന്റെ കൈ വിട്ടു പോയത്. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിനായി നായകന്‍ ശുബ്മന്‍ ഗില്‍ 35 റണ്‍സും രാഹുല്‍ തെവാത്തിയ 36 റണ്‍സും നേടി. പഞ്ചാബ് ബൗളര്‍മാരില്‍ തിളങ്ങിയത് മൂന്ന് വിക്കറ്റെടുത്ത ഹര്‍ഷല്‍ പട്ടേലാണ്.

നിലവിലെ പോയന്റ് ടേബിളില്‍ പഞ്ചാബിന് പിന്നിലുള്ളത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മാത്രമാണ്. രാജസ്ഥാന്‍ റോയല്‍സാണ് പോയന്റ് ടേബിളിനെ നയിക്കുന്നത്. പിന്നാലെ കെകെആര്‍. മൂന്നാമത് സണ്‍റൈസേഴ്‌സ് ഹൈദാരാബാദും നാലാമത് സിഎസ്‌കെയുമാണുള്ളത്. 12 പോയന്റുള്ള രാജസ്ഥാന്‍ പ്ലേ ഓഫ് യോഗ്യത അധികം വൈകാതെ തന്നെ നേടുമെന്നാണ് കരുതപ്പെടുന്നത്.

Story first published: Monday, April 22, 2024, 14:35 [IST]
Other articles published on Apr 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+