Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിന്റെ മുംബൈ തിരികെ വരും, പക്ഷെ ഹാര്‍ദിക്കിന്റെ മുംബൈയ്ക്ക്...; തുറന്നടിച്ച് സെവാഗ്‌

മുംബൈ: തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സിന് ഉപദേശവുമായി ഇതിഹാസ താരം വിരേന്ദര്‍ സെവാഗ്. രോഹിത് ശര്‍മയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനാണ് ഹാര്‍ദിക്കിനോട് സെവാഗ് പറയുന്നത്. തിരിച്ചടികളില്‍ നിന്നും തിരികെ വരാനുള്ള കഴിവുള്ള ടീമാണ് മുംബൈ ഇന്ത്യന്‍സ് എന്നും സെവാഗ് ചൂണ്ടിക്കാണിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരായ മുംബൈയുടെ പരാജയത്തിന് പിന്നാലെയായിരുന്നു സെവാഗിന്റെ പ്രതികരണം.

ആദ്യത്തെ രണ്ട് മത്സരങ്ങളും എവെയായിരുന്നു. അതുകൊണ്ടു തന്നെ ഹോം ഗ്രൗണ്ടിലുള്ള മുംബൈയുടെ മത്സരത്തില്‍ വിജയം മാത്രമായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചത്. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ടീമുകള്‍ വിജയിക്കുന്നതാണ് ഇതുവരെയുള്ള ട്രെന്റ്. എന്നാല്‍ മുംബൈ അതിനൊരു അപവാദമായി മാറുകയായിരുന്നു. ആറ് വിക്കറ്റിനായിരുന്നു മുംബൈയുടെ പരാജയം.

IPL 2024

രാജസ്ഥാന്റെ ബൗളിംഗ് കരുത്തിന് മുന്നില്‍ മുംബൈയുടെ പേരുകേട്ട മുന്‍നിര അടര്‍ന്നു വീഴുകയായിരുന്നു. നാല് ഓവറിനുള്ളില്‍ തന്നെ മുംബൈയുടെ ആദ്യ നാല് വിക്കറ്റുകളും വീണിരുന്നു. 20 റണ്‍സ് നേടുന്നതിനിടെയാണ് മുംബൈയ്ക്ക് മുന്‍നിരയെ നഷ്ടപ്പെടുന്നത്. രാജസ്ഥാന് വേണ്ടി തുടക്കത്തില്‍ തന്നെ മേല്‍ക്കൈ നേടിക്കൊടുത്തത് ട്രെന്റ് ബോള്‍ട്ടിന്റെ മിന്നും പ്രകടനമാണ്. രോഹിത് ശര്‍മ, നമന്‍ ധിര്‍, ബ്രെവിസ് എന്നിവരെ പുറത്താക്കിയത് ബോള്‍ട്ടാണ്.

വലിയ വീഴ്ച്ചയില്‍ നിന്നും മുംബൈയെ രക്ഷിച്ചത് ഹാര്‍ദിക് പാണ്ഡ്യയുടേയും തിലക് വര്‍മയുടേയും രക്ഷാപ്രവര്‍ത്തനമാണ്. പാണ്ഡ്യ 21 പന്തുകളില്‍ നിന്നും 34 റണ്‍സും തിലക് വര്‍മ 29 പന്തുകളില്‍ നിന്നും 32 റണ്‍സുമാണ് നേടിയത്. 125 റണ്‍സാണ് മുംബൈയ്ക്ക് നേടാനായത്. രാജസ്ഥാന് വേണ്ടി ബോള്‍ട്ടും യുസ്വേന്ദ്ര ചാഹലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തുകയും ചെയ്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന്‍ 16-ാം ഓവറിലാണ് വിജയതീരം തൊടുന്നത്.

രാജസ്ഥാന് വേണ്ടി റിയാന്‍ പരാഗ് അര്‍ധ സെഞ്ചുറി നേടി. സിക്‌സ് പറത്തിയാണ് പരാഗ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളിലാണ് മുംബൈ പരാജയപ്പെട്ടിരിക്കുന്നത്. ടീം ഇപ്പോള്‍ പോയന്റ് ടേബിളില്‍ ഏറ്റവും താഴെയാണ്. മുംബൈയെ സമ്മതിച്ച് വരാനിരിക്കുന്ന കളികള്‍ ജയിച്ച് വിജയവഴിയിലേക്ക് തിരികെ വരേണ്ടത് വളരെ അത്യാവശ്യമാണ്.

അതേസമയം മുംബൈയെ സംബന്ധിച്ച് തിരിച്ചു വരുന്നത് സാധ്യമാണെന്നും എന്നാല്‍ അത് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സാണെന്നുമാണ് സെവാഗ് പറയുന്നത്.'' മൂന്നോ നാലോ മത്സരങ്ങള്‍ പരാജയപ്പെട്ടാലും തിരികെ വരാന്‍ അറിയുന്ന ടീമാണ് മുംബൈ. പക്ഷെ അത് രോഹിത് ശര്‍മയുടെ മുംബൈയാണ്, ഹാര്‍ദിക്കിന്റേതല്ല. ഈ ഘട്ടത്തില്‍ നിന്നും എന്നെ ടീമിനെ പ്രചോദിപ്പിച്ച് തിരികെ വരാന്‍ സാധിക്കും എന്നത് ഹാര്‍ദിക്കിന് മേലുള്ള സമ്മര്‍ദ്ദമാണ്'' എന്നാണ് സെവാഗ് പറഞ്ഞത്.

Story first published: Tuesday, April 2, 2024, 18:24 [IST]
Other articles published on Apr 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+