IPL 2024: ടീം ഉടമയുടെ ചിന്ത ലാഭം മാത്രം! ടീമിനെ നയിക്കേണ്ടത് ഉടമയല്ല, ക്യാപ്റ്റന്‍; രാഹുലിന് വേണ്ടി സെവാഗും
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിനോട് ടീം ഉടമ സഞ്ജീവ് ഗോയങ്ക ദേഷ്യപ്പെട്ട സംഭവം വലിയ വിവാദമായി മാറിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ നിരവധി പേരാണ് രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയത്. ടീം ഉടമയുടെ പ്രതികരണം ഒട്ടും പ്രൊഫഷണല്‍ ആയിരുന്നില്ലെന്നും അനാവശ്യമായ വികാരപ്രകടനമാണെന്നുമായിരുന്നു ക്രിക്കറ്റ് ലോകത്തിന്റെ പ്രതികരണം. ഇപ്പോഴിതാ ഇന്ത്യന്‍ ഇതിഹാസ താരം വിരേന്ദര്‍ സെവാഗും പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
ഗോയങ്കയ്ക്ക് ക്രിക്കറ്റിനെക്കുറിച്ച് യാതൊന്നും അറിയില്ലെന്നും ലാഭമുണ്ടാക്കാന്‍ മാത്രമാണ് ഗോയങ്ക നോക്കുന്നതെന്നുമാണ് സെവാഗ് പറഞ്ഞത്. എല്ലാ ഐപിഎല്‍ ടീം ഉടമകളും ബിസിനസുകാരാണെന്നും അവര്‍ക്ക് ലാഭത്തെക്കുറിച്ച് മാത്രമേ അറിയുകയുള്ളൂവെന്നാണ് സെവാഗ് പറയുന്നത്. ടീം ഉടമകള്‍ യാതൊന്നും ചെയ്യാതെ തന്നെ ഐപിഎല്ലില്‍ നിന്നും ലാഭമുണ്ടാക്കുകയാണെന്നും സെവാഗ് പറഞ്ഞു.

അതേസമയം അവര്‍ക്ക് ചെയ്യാനുള്ള ഏകകാര്യം താരങ്ങള്‍ക്ക് പ്രചോദനം നല്‍കുക മാത്രമാണ്. താന്‍ പഞ്ചാബ് കിങ്‌സിനെ ഉപേക്ഷിച്ച സമയത്തെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്.
''ഇവരെല്ലാം ബിസിനസുകാരാണ്. അവര്‍ക്ക് ലാഭവും നഷ്ടവും മാത്രമാണ് മനസിലാവുക. പക്ഷെ ഇവിടെ എന്താണ് അവരെ അലട്ടുന്നത്? നാനൂറ് കോടിയാണ് അവര്‍ക്കുണ്ടാകുന്ന ലാഭവം. നിങ്ങള്‍ക്ക് ഒന്നും തന്നെ ചെയ്യാനില്ലാത്തൊരു ബിസിനസാണിത്. നിങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും ലാഭമുണ്ടാക്കാന്‍ സാധിക്കുന്ന ബിസിനസാണിത്'' എന്നാണ് സെവാഗ് പറയുന്നത്.
''അതിനാല്‍ നിങ്ങളുടെ ജോലി താരങ്ങളെ പ്രചോദിപ്പിക്കുക എന്നത് മാത്രമാണ്. ഞാന്‍ ഈ ടീം ഉപേക്ഷിച്ചാല്‍ വേറേയും ടീമുകളുണ്ട് എന്നെ സ്വീകരിക്കാന്‍ എന്നാകും താരങ്ങള്‍ ചിന്തിക്കുക. നിങ്ങള്‍ക്ക് ഒരാളെ നഷ്ടമായാല്‍ നിങ്ങളുടെ ജയിക്കാനുള്ള സാധ്യതയാണ് സീറോ ആകുന്നത്. ഞാന്‍ പഞ്ചാബില്‍ നിന്നും വരുമ്പോള്‍ അവര്‍ അഞ്ചാം സ്ഥാനത്തായിരുന്നു. മറ്റൊരു സീസണിലും അവര്‍ അഞ്ചാം സ്ഥാനത്ത് വന്നിട്ടില്ല'' എന്നും സെവാഗ് പറഞ്ഞു.
കെഎല്‍ രാഹുലിന് പിന്തുണയുമായി ക്രിക്കറ്റ് ലോകം മൊത്തം രംഗത്തെത്തിയിരുന്നു. അതേസമയം വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കെഎല്‍ രാഹുല്‍ ലഖ്‌നൗ ടീമിനെ ഉപേക്ഷിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് വര്‍ഷം നയിച്ച ടീമിനെ ഉപേക്ഷിച്ച് മറ്റൊരു ടീമിലേക്ക് പോകുന്നതിനെക്കുറിച്ച് രാഹുല്‍ ചിന്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഹുല്‍ ലഖ്‌നൗ ടീമില്‍ ഇങ്ങനെ തുടരേണ്ടതില്ല എന്നാണ് ആരാധകരും പറയുന്നത്.
അതേസമയം ടീം ഉടമയുടെ റോള്‍ എന്താണെന്നും സെവാഗ് വിശദീകരിക്കുന്നുണ്ട്. ടീം ഉടമ താരങ്ങളെ കാണുമ്പോള്‍ അവര്‍ക്ക് പ്രചോദനം നല്‍കാന്‍ മാത്രമേ ചിന്തിക്കാന്‍ പാടുള്ളൂവെന്നും അല്ലാതെ പറ്റിപ്പോയ തെറ്റിനെക്കുറിച്ച് ചോദിക്കരുതെന്നും സെവാഗ് പറയുന്നു. കളിക്കളത്തില്‍ നടക്കുന്ന കാര്യങ്ങളിലെ തീരുമാനം ക്യാപ്റ്റനും കോച്ചിനും വിട്ടു കൊടുക്കണമെന്നും സെവാഗ് പറയുന്നുണ്ട്.
''താരങ്ങളെ ഡ്രസിംഗ് റൂമിലോ പ്രസ് മീറ്റിലോ കാണുമ്പോള്‍ ടീം ഉടമ ചെയ്യേണ്ടത് അവരെ പ്രചോദിപ്പിക്കുക എന്നത് മാത്രമാണ്. എന്താണ് നടക്കുന്നത്, എന്താണ് പ്രശ്‌നം എന്നൊക്കെ ടീം ഉടമ വന്ന് ചോദിക്കരുത്. കോച്ചുമാരും ക്യാപ്റ്റനുമാണ് ടീം കൊണ്ടു നടക്കുന്ത്. അതിനാല്‍ താരങ്ങളുടെ കാര്യത്തില്‍ ഉടമകള്‍ ഇടപെടുകയോ ദേഷ്യപ്പെടുകയോ ചെയ്യേണ്ടതില്ല'' എന്നും സെവാഗ് പറയുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications