Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: തകര്‍ന്നു പോയ ആ കാലത്ത് എന്നെ സഹായിച്ചത് ദിനേശ് കാര്‍ത്തിക്; വെളിപ്പെടുത്തി വിരാട്‌

ഐപിഎല്‍ കിരീടം എന്ന വര്‍ഷങ്ങളായുള്ള സ്വപ്‌നം പൂര്‍ത്തിയാക്കാതെയാണ് ഈ സീസണിനും ആര്‍സിബി വിരാമമിടുന്നത്. ഐതിഹാസികമായൊരു തിരിച്ചുവരവിന് ഒടുവില്‍ പ്ലേ ഓഫില്‍ രാജസ്ഥാന്‍ റോയല്‍സിന് മുന്നില്‍ വീഴുകയായിരുന്നു ബാംഗ്ലൂര്‍. ഈ മത്സരം മറ്റൊരു തരത്തില്‍ കൂടിയാകും ക്രിക്കറ്റ് പ്രേമികള്‍ ഓര്‍ത്തിരിക്കുകയാണ്. ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കിന്റെ അവസാന ഐപിഎല്‍ മത്സരം കൂടിയായിരുന്നു ഇത്. ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദിനേശ് കാര്‍ത്തിക്.

പിന്നാലെ താരത്തിന് ആദരം അറിയിച്ചു കൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും പങ്കുവെച്ചു കൊണ്ടിരിക്കുകയാണ് ആര്‍സിബി. ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോകളില്‍ ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് താരങ്ങളും ഭാര്യയുമൊക്കെ സംസാരിക്കുന്നുണ്ട്. മുന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയും സംസാരിക്കുന്നുണ്ട്. ദിനേശ് കാര്‍ത്തിക്കിന്റെ പക്വതയെക്കുറിച്ചാണ് വിരാട് കോലി സംസാരിക്കുന്നത്.

IPL 2024

''ഓഫ് ഫീല്‍ഡില്‍ അദ്ദേഹത്തിനൊപ്പം രസകരമായ നിരവധി സംഭാഷണങ്ങള്‍ നടത്താന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. അദ്ദേഹം നല്ല അറിവുള്ള വ്യക്തിയാണ്. ക്രിക്കറ്റ് മാത്രമല്ല, പല കാര്യങ്ങളിലും ധാരാളം അറിവുണ്ട്. അദ്ദേഹവുമായുളഅള സംസാരങ്ങളൊക്കെ ഞാന്‍ ആസ്വദിച്ചിട്ടുണ്ട്. 2022 ല്‍ അത്ര നല്ലൊരു ഐപിഎല്‍ സീസണ്‍ ആയിരുന്നില്ല എനിക്ക്. ആത്മവിശ്വാസം നഷ്ടമായിരുന്നു. അദ്ദേഹം എന്നെ വിളിച്ചിരുത്തി സംസാരിച്ചിരുന്നു. എനിക്ക് കാണാന്‍ സാധിക്കാത്ത രീതിയില്‍ കാര്യങ്ങള്‍ കാണാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു'' എന്നാണ് വിരാട് കോലി പറയുന്നത്.

''അദ്ദേഹത്തിന്റെ സത്യസന്ധത എനിക്ക് ഇഷ്ടമാണ്. തനിക്ക് തോന്നുന്ന കാര്യങ്ങള്‍ ആരോടും പോയി സംസാരിക്കാനുള്ള അദ്ദേഹത്തിന്റെ ധൈര്യവും. ദിനേശിനെക്കുറിച്ച് എനിക്ക് തോന്നിയ പ്രത്യേകത തന്നെ അതാണ്. അതുകൊണ്ടാണ് ഞങ്ങള്‍ നന്നായി യോജിച്ചു പോകുന്നതെന്നുമെന്ന് തോന്നുന്നു'' എന്നും വിരാട് കോലി പറയുന്നുണ്ട്.

ഈ സീസണിലെ ആര്‍സിബിയുടെ തിരിച്ചുവരവില്‍ നിര്‍ണായക പങ്ക് വഹിച്ച താരമായിരുന്നു ദിനേശ് കാര്‍ത്തിക്. എന്നാല്‍ എലിമിനേറ്ററില്‍ രാജസ്ഥാന് മുന്നില്‍ ആര്‍സിബി അടിയറവു പറയുകയായിരുന്നു. ഈ സീസണില്‍ 13 ഇന്നിംഗ്‌സുകളില്‍ നിന്നായി 326 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. 187.35 ആയിരുന്നു കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. ഫിനിഷര്‍ റോളില്‍ നിറഞ്ഞാടിയ ദിനേശ് കാര്‍ത്തിക് ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്കും പരിഗണിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഐപിഎല്ലില്‍ നാളിതുവരെ 257 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ദിനേശ് കാര്‍ത്തിക് 4842 റണ്‍സാണ് നേടിയിട്ടുള്ളത്. 135.6 ആണ് കാര്‍ത്തിക്കിന്റെ സ്‌ട്രൈക്ക് റേറ്റ്. 97 ആണ് ഉയര്‍ന്ന സ്‌കോര്‍. 22 അര്‍ധ സെഞ്ചുറികളും ദിനേശ് കാര്‍ത്തിക് നേടിയിട്ടുണ്ട്. ഐപിഎല്ലിലെ മാത്രമല്ല, ഇന്ത്യന്‍ ക്രിക്കറ്റിലെ തന്നെ ഏറ്റവും പ്രചോദിപ്പിക്കുന്ന തിരിച്ചുവരവുകള്‍ നടത്തിയ താരമാണ് ദിനേശ് കാര്‍ത്തിക്. കരിയര്‍ അവസാനിച്ചുവെന്ന് കരുതിയിടത്തു നിന്നും ഐപിഎല്ലിലൂടെ തിരിച്ചു വന്ന് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് എത്താന്‍ വരെ ദിനേശ് കാര്‍ത്തിക്കിന് സാധിച്ചിട്ടുണ്ട്.

ദിനേശ് കാര്‍ത്തിക് പടിയിറങ്ങുമ്പോള്‍ അടുത്ത സീസണില്‍ പുതിയൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററെ തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടു വരാനുള്ള ശ്രമമായിരിക്കും ആര്‍സിബി നടത്തുക. നിലവില്‍ ടീമിലുള്ള അനുജ് റാവത്തിനെ ആര്‍സിബി നിലനിര്‍ത്തുമോ എന്ന് കണ്ടറിയണം.

Story first published: Friday, May 24, 2024, 16:31 [IST]
Other articles published on May 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+