Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കോലിയുടെ ഫോം കണ്ട് അത്ര മോഹിക്കണ്ട! ലോകകപ്പ് ടീമിന് കോലി തലവേദനയാകും!

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ മിന്നും ഫോമിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മുന്‍ നായകന്‍ വിരാട് കോലി കളിക്കുന്നത്. ഇതുവരെ കളിച്ച മൂന്ന് കളികളില്‍ നിന്നും 90.50 ആവറേജില്‍ 181 റണ്‍സാണ് വിരാട് കോലി നേടിയത്. 141.40 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. നിലവില്‍ ഐപിഎല്ലിലെ ഓറഞ്ച് ക്യാപും വിരാട് കോലിയുടെ തലയിലാണ്. രണ്ട് ഇന്നിംഗ്‌സില്‍ അര്‍ധ സെഞ്ചുറികളും മുന്‍ ഇന്ത്യന്‍ നായകന്‍ നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 59 പന്തില്‍ നിന്നും 83 റണ്‍സാണ് വിരാട് കോലി നേടിയത്. എന്നാല്‍ കോലിയുടെ ഈ പ്രകടനം ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള സെലക്ടര്‍മാര്‍ക്ക് നല്‍കുന്നത് ആശങ്കകളാണ്.

ഇന്ത്യന്‍ ടീമില്‍ വിരാട് കോലിയുടെ അഭാവം എന്നത് അസംഭവ്യമാണ്. അത് തന്റെ നാളിതുവരെയുള്ള പ്രകടനം കൊണ്ട് വിരാട് കോലി തന്നെ അടിവരയിട്ട് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ടീമിലെ തന്റെ ഇടം ഒരിക്കല്‍ പോലും സംശയത്തിന്റെ നിഴലിലാകാന്‍ വിരാട് കോലി അനുവദിച്ചിട്ടില്ല. 2023 ഐപിഎല്‍ സീസണില്‍ വിരാട് കോലി നേടിയത് 639 റണ്‍സായിരുന്നു. ഇപ്പോഴിതാ വീണ്ടും തന്റെ മികച്ച പ്രകടനത്തോടെ ഐപിഎല്ലിന് തുടക്കമിട്ടിരിക്കുന്നത്. വരാനിരിക്കുന്ന ലോകകപ്പില്‍ കോലിയുടെ ഈ പ്രകടനം വളരെ നിര്‍ണായകമാണ്.

Virat Kohli

രണ്ട് മാസമായി ക്രിക്കറ്റ് മൈതാനത്തു നിന്നും വിട്ടു നില്‍ക്കുകയായിരുന്നു വിരാട് കോലി. തന്റെ രണ്ടാമത്തെ കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്നായിരുന്നു കോലി ഇടവേളയെടുത്തത്. എന്നാല്‍ ഈ ഇടവേള കോലിയുടെ പ്രകടനത്തെ തെല്ലും ബാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം 59 പന്തുകള്‍ കളിച്ച കോലി 27 സിംഗിളുകളും എട്ട് ഡബിളുകളാണ് എടുത്തത്. 35-ാം വയസിലും കോലിയെപ്പോലെ ഫിറ്റ്‌നസുള്ളവര്‍ ചുരുക്കമാണ്.

എന്നാല്‍ ഈ കഥയ്‌ക്കൊരു മോശം വശം കൂടിയുണ്ട്. കൊല്‍ക്കത്തയ്‌ക്കെതിരെ ബാംഗ്ലൂര്‍ 20 ഓവറിര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. എന്നാല്‍ ഈ ലക്ഷ്യം മറി കടക്കാന്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി വന്നത് 16.5 ഓവറുകള്‍ മാത്രമാണ്. 2022 ലെ ട്വന്റി-20 ലോകകപ്പ് ഇന്ത്യന്‍ ടീം മറന്നുകാണില്ല. അന്നത്തെ പരാജയത്തോടെ താരങ്ങളോട് തങ്ങളുടെ കളിരീതി മാറ്റാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആവശ്യപ്പെട്ടിരുന്നു. ട്വന്റി-20 ക്രിക്കറ്റില്‍ ആങ്കര്‍ എന്നൊരു റോളില്ല. വരിക, അടിക്കുക, പോവുക. അതായിരിക്കണം രീതി.

എന്നാല്‍ ഈ ആശയത്തോട് ചേര്‍ന്നു നില്‍ക്കുന്നതല്ല വിരാട് കോലി. ലോകകപ്പില്‍ പാക്കിസ്ഥാനെതിരെ ചരിത്രത്തിലെ ഏറ്റവും മികച്ച ട്വന്റി-20 ഇന്നിംഗ്‌സുകളിലൂടെ ഇന്ത്യയ്ക്ക് ജയം നേടിക്കൊടുത്തത് വിരാട് കോലി തന്നെ. പക്ഷെ കോലിയുടെ ആദ്യം ആങ്കര്‍ ചെയ്യാം എന്ന സമീപനം ഇന്ത്യയ്ക്ക് വെല്ലുവിളിയായി മാറുന്നതാണ്. കോലി ക്രീസിലുള്ളിടത്തോളം ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ടെങ്കിലും കോലി പുറത്തായ ശേഷം ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ പിന്നാലെ വരുന്നവര്‍ക്ക് സമയം ശേഷിക്കില്ല എന്നതൊരു വെല്ലുവിളിയായി മാറിയേക്കാം.

കെകെആറിനെതിരായ 59 പന്തിലെ 83 തന്നെ ഉദാഹരണം. പകുതിയോളം ഓവറുകള്‍ വിരാട് കോലി തന്നെയാണ് കളിച്ചത്. മറ്റ് ആര്‍സിബി ബാറ്റര്‍മാര്‍ക്ക് ലഭിച്ചത് 61 പന്തുകളാണ്. കാമറൂണ്‍ ഗ്രീന്‍ 21 പന്തുകൡ നിന്നും 33 റണ്‍സും ഗ്ലെന്‍ മാക്‌സ് വെല്‍ 19 പന്തുകളില്‍ നിന്നും 28 റണ്‍സുമാണ് നേടിയത്. കോലിയ്ക്ക് 15 ഡോട്ട് ബോളുകള്‍ മാത്രമാണുള്ളതെങ്കിലും 27 റണ്‍സും നേടിയത് സിംഗിളുകളിലൂടെയാണെന്നത് ടീമിന് ബാധ്യതയാകും. അവസാന സമയത്ത് എട്ട് പന്തില്‍ നിന്നാണ് ദിനേശ് കാര്‍ത്തിക് 20 റണ്‍സ് നേടുന്നതും തരക്കേടില്ലാത്ത സ്‌കോറിലേക്ക് എത്തിക്കുന്നതും.

അതായത് നിലവിലെ തന്റെ വേഗതയില്‍ വിരാട് കോലി മൂന്നാം നമ്പറില്‍ കളിക്കുകയാണെങ്കില്‍ അത് ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ വേഗത കുറയ്ക്കും. യുഎസ്എയിലേയും വിന്‍ഡീസിലേയും സ്‌ളോ പിച്ചുകളും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. കോലിയെ പോലൊരു താരത്തിന് പക്ഷെ ഈ പ്രതിസന്ധി മറി കടക്കാന്‍ സാധിക്കുന്നത് മാത്രമാണ്. തന്റെ സ്ഥിരം ശൈലിയില്‍ നിന്നും ചെറിയൊരു ഡീവിയേഷന്‍ മാത്രമാണ് വിരാട് കോലി ചെയ്യേണ്ടത്. ആങ്കറിംഗ് റോളിലേക്ക് കടക്കാതെ തന്നെ ആക്രമിക്കുക.

Story first published: Saturday, March 30, 2024, 20:41 [IST]
Other articles published on Mar 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+