Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പ്രതീക്ഷിച്ചതിലും നേരത്തെ കോലി വിരമിക്കും? വെളിപ്പെടുത്തി ഇതിഹാസ താരം

ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ച് അവരുടെ കരിയറിലെ ഏറ്റവും നിര്‍ണായകമായ തീരുമാനമായിരിക്കും വിരമിക്കല്‍. താരങ്ങളെ പോലെ തന്നെ ആരാധകര്‍ക്കും വളരെ വൈകാരികമായിരിക്കും ആ നിമിഷം. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിരമിക്കലും എംഎസ് ധോണിയുടെ വിരമിക്കലുമൊക്കെ ഇന്നും ആരാധകര്‍ മറന്നിട്ടില്ല. സച്ചിന് ശേഷം ഒരുപക്ഷെ രാജ്യം അതുപോലെ ആഘോഷിക്കുന്ന താരമാണ് വിരാട് കോലി. എന്നാല്‍ കോലിയുടെ വിരമിക്കലിനെക്കുറിച്ചും ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്.

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ കോലിയ്ക്ക് ചുരങ്ങിയത് നാലഞ്ച് കൊല്ലമെങ്കിലും ഇനിയും അനായാസം കളിക്കളത്തില്‍ തുടരാനാകും. എന്നിരുന്നാലും ഒരുനാള്‍ അത് സംഭവിക്കുക തന്നെ ചെയ്യും. വിരമിക്കല്‍ പ്രഖ്യാപിച്ചാല്‍ പിന്നെ താന്‍ എവിടെയും കാണില്ലെന്നാണ് ഒരിക്കല്‍ കോലി പറഞ്ഞിട്ടുള്ളത്. കോലിയില്ലാത്ത ക്രിക്കറ്റ് ലോകം എന്നത് ആരാധകര്‍ക്ക് ചിന്തിക്കാന്‍ പോലും സാധിക്കാത്ത ഒന്നാണ്.

IPL 2024

കോലിയും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന് ഈയ്യടുത്താണ് ജന്മം നല്‍കിയത്. കുടുംബത്തോടൊപ്പം സമയം ചിലവിടാന്‍ അതിയായി ആഗ്രഹിക്കുന്ന താരമാണ് വിരാട് കോലി. അതുകൊണ്ട് തന്നെ ക്രിക്കറ്റ് മതിയാകി കുടുംബത്തിനൊപ്പം മുന്നോട്ടുള്ള ജീവിതം ചെലവിടാന്‍ കോലി ഒരുനാള്‍ തീരുമാനിക്കുമെന്നുറപ്പാണ്. പൊതുവെ ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ വിരമിക്കുന്ന പ്രായത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് വിരാട് കോലി. എന്നാല്‍ 35-ാം വയസിലും ഫിറ്റ്‌നസിന്റെ കാര്യത്തില്‍ മറ്റാരേക്കാളും മുന്നിലുള്ള കോലി തന്റെ 40 വയസ് വരെ കളിച്ചേക്കാം എന്നാണ് കരുതപ്പെടുന്നത്.

ഇതിനിടെ ഇപ്പോഴിതാ കോലിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍. പ്രതീക്ഷിച്ചതിലും നേരത്തെ കോലി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കാം എന്നാണ് വോണ്‍ പറയുന്നത്. കോലിയുടെ വ്യക്തിജീവിതത്തിലെ മാറ്റമാണ് ഇതിനുള്ള കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. കുടുംബത്തിന് കോലി കൂടുതല്‍ പ്രാധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ നിന്നും താരം ഇടവേളയെടുത്ത് കുടുംബത്തിന് അരികിലേക്ക് പോയിരുന്നു.

''ഗംഭീരമായൊരു സീസണ്‍. വിരാട് കോലിയുടെ വിരമിക്കലിനെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ ഇനിയും കുറേക്കാലം അവന് കളിക്കാന്‍ സാധിക്കും. അത്രയ്ക്കുണ്ട് അവന്റെ ഫിറ്റ്‌നസ്. അല്ലെങ്കില്‍ കോലി തന്നെ മാറി ചിന്തിക്കണം. രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാം മാറും. കുറച്ച് കാലം ശാന്തമായി ജീവിക്കണമെന്നാകും അവന്‍ ആഗ്രഹിക്കുക. ഒരു കുടുംബമുണ്ട്. എനിക്കത് പൂര്‍ണമായും മനസിലാകും'' എന്നാണ് വോണ്‍ പറയുന്നത്.

''ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്കിടെ അവന്‍ ലണ്ടനിലേക്ക് പോയി സാധാരണ കുടുംബ ജീവിതം ജീവിച്ചിരുന്നു. സാധാരണ ജീവിതം വളരെ ഇഷ്ടപ്പെടുന്നുവെന്നുള്ള അവന്റെ പ്രതികരണങ്ങള്‍ ഞാന്‍ വായിച്ചിരുന്നു. അത് ചിലപ്പോള്‍ വിരാടിനെ ക്രിക്കറ്റില്‍ നിന്നും ദൂരേക്ക് കൊണ്ടു പോകും. കുറച്ച് കാലം ശാന്തമായി ജീവിക്കാന്‍ അവന്‍ ആഗ്രഹിച്ചേക്കും'' എന്നാണ് വോണ്‍ പറയുന്നത്.

അതേസമയം കളിക്കളത്തില്‍ മിന്നും ഫോമിലാണ് വിരാട് കോലിയുള്ളത്. വിരമിക്കലിന്റെ സൂചന പോലും കോലിയുടെ പ്രകടനങ്ങള്‍ നല്‍കുന്നില്ല. നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്‍ സീസണില്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പ ഇപ്പോഴും കോലിയുടെ തലയിലാണ്. 741 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. തുടക്കത്തില്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ വിമര്‍ശിച്ചവരുടെ വായടപ്പിക്കാനും കോലിയ്ക്ക് സാധിച്ചിരുന്നു. എന്തായാലും ഒരുനാള്‍ കോലിയുടെ കാലം അവസാനിക്കും. സച്ചിന് ശേഷം രാജ്യം വിതുമ്പുന്ന വിരമിക്കിലായിരിക്കും അതെന്നുറപ്പാണ്.

''അവന്‍ ക്ലാസാണ്. ഈ ഗെയിമിലെ ഇതിഹാസങ്ങള്‍ക്കൊപ്പമാണ് അവന്റെ സ്ഥാനം. ട്വന്റി-20 ക്രിക്കറ്റിന്റെ മോഡേണ്‍ യുഗത്തില്‍ അവന്‍ ഗിയര്‍ മാറ്റിയത് കണ്ട് പഠിക്കണം. അവന്റെ പക്കല്‍ കഴിവുണ്ട്. മൈന്റ് സെറ്റുണ്ട്. വര്‍ക്ക് എത്തിക്കും. അതുകൊണ്ടാണ് ആ സ്വീപ്പ് ഷോട്ട് കളിക്കാനാകുന്നത്. അവന്റെ എനര്‍ജി എനിക്ക് ഇഷ്ടമാണ്. ക്യാമറയില്‍ നോക്കി ചുണ്ടിന് കുറുകെ വിരല്‍ വച്ച് അവരുടെ വായടപ്പിക്കും. ഇത്തരം ക്യാരക്ടറുകളെ ആ ഗെയിമിന് ആവശ്യമാണ്'' എന്നും വോണ്‍ പറയുന്നുണ്ട്.

Story first published: Friday, May 24, 2024, 17:14 [IST]
Other articles published on May 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+