IPL 2024: കടക്ക് പുറത്ത്! രചിന്‍ രവീന്ദ്രയ്ക്ക് ചൂടന്‍ യാത്രയയപ്പ് നല്‍കി വിരാട് കോലി; പ്രതികാരം തീര്‍ത്തതോ?
ചെന്നൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തിലൂടെ ഐപിഎല്ലിലേക്ക് വരവറിയിച്ചിരിക്കുകയാണ് രചിന്‍ രവീന്ദ്ര. സീസണിലെ ആദ്യത്തെ മത്സരത്തിനാണ് ഇന്നലെ ചെന്നൈ സാക്ഷ്യം വഹിച്ചത്. 22 കാരനായ ഇടങ്കയ്യന്‍ ബാറ്റര്‍ ന്യൂസിലാന്‍ഡ് താരമാണെങ്കിലും വേരുകള്‍ ഇന്ത്യയിലാണ്. ലോകകപ്പിലടക്കം മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ച് വരുന്ന രചിന്‍ രവീന്ദ്രയുടെ ബാറ്റിംഗ് പ്രകടനത്തിനായി ഐപിഎല്‍ ആരാധകര്‍ കാത്തിരിക്കുകയായിരുന്നു.
ചെന്നൈയ്ക്ക് വേണ്ടി ഇന്നലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് രചിന്‍ ആയിരുന്നു. രണ്ട് ക്യാച്ചുകളും രചിന്‍ നേടിയിരുന്നു. പോയ വര്‍ഷം നടന്ന ലോകകപ്പില്‍ രചിന്‍ മികച്ച പ്രകടനം കാഴ്ചവച്ച് കയ്യടി നേടിയിരുന്നു. ഇന്നലെ ബാംഗ്ലൂരിനെതിരെ മൂന്ന് ഫോറുകളും അത്ര തന്നെ സിക്‌സുകളുമടക്കം 37 റണ്‍സാണ് രചിന്‍ നേടിയത്. ഏഴാമത്തെ ഓവറിന്റെ അവസാന പന്തില്‍ കരണ്‍ ശര്‍മയാണ് രചിനെ പുറത്താക്കുന്നത്.
സിക്‌സിന് ശ്രമിച്ച രചിനെ ബൗണ്ടറിയ്ക്ക് അരികെ രജത് പട്ടിതാര്‍ പിടിയിലൊതുക്കുയായിരുന്നു. പുറത്തായ രചിന് വിരാട് കോലി നല്‍കിയ യാത്രയയപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. രചിന്‍ പുറത്തായപ്പോള്‍ പുറത്തേക്ക് പോകാന്‍ വിരാട് കോലി കൈ കൊണ്ട് ആംഗ്യം കാണിക്കുകയായിരുന്നു. രചിന്റെ വിക്കറ്റ് ബാംഗ്ലൂരിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് കാണിച്ചു തരുന്നതായിരുന്നു കോലിയുടെ ആഘോഷം.

നേരത്തെ ബംഗ്ലൂരിന് വേണ്ടി കോലി ഓപ്പണറായാണ് ഇറങ്ങിയത്. 20 പന്തുകളില്‍ നിന്നും 21 റണ്‍സാണ് കോലി നേടിയത്. രചിന്റെ ക്യാച്ചിലായിരുന്നു കോലി പുറത്തായത്. 12-ാമത്തെ ഓവറില്‍ മുസ്തഫിസൂര്‍ റഹ്‌മാന്‍ ആണ് കോലിയെ പുറത്താക്കുന്നത്. അതേസമയം ഇന്നലത്തെ മത്സരത്തില്‍ ടി-20യില്‍ 12000 റണ്‍സ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാന്‍ വിരാട് കോലിയ്ക്ക് സാധിച്ചു. 377 ടി20 മത്സരങ്ങളില്‍ നിന്നുമാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്.
കൂടാതെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 1000 റണ്‍സ് നേടുന്ന രണ്ടാമത്തെ മാത്രം താരമായി മാറാനും കോലിയ്ക്ക് സാധിച്ചു. കോലിയ്ക്ക് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് ശിഖര്‍ ധവാന്‍ മാത്രമായിരുന്നു. ചെന്നൈയ്‌ക്കെതിരെ 32 മത്സരങ്ങളില്‍ നിന്നും 1006 റണ്‍സാണ് കോലി ഇതുവരെ നേടിയിട്ടുള്ളത്. അതേസമയം 17-ാമത് ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നാല് വിക്കറ്റിന് വിജയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്.
നേരത്തെ ബാറ്റിങ് തിരഞ്ഞെടുത്ത ആര്‍സിബി ആറു വിക്കറ്റിനു 173 റണ്‍സാണ് നേടിയത്. ബാംഗ്ലൂരിന്റെ മുന്‍നിര പാളിയതോടെ 150 റണ്‍സ് പോലും അവര്‍ തികയ്ക്കുമോയെന്നതു സംശയമായിരുന്നു. എന്നാല്‍ അവസാന ഓവറുകളില്‍ അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക് എന്നിവരുടെ മികച്ച ഫിനിഷിങ് ആര്‍സിബിയെ 170 കടത്തി. മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ നാലു വിക്കറ്റിനു സിഎസ്‌കെ വിജയത്തിലെത്തുകയായിരുന്നു. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശിവം ദുബെയും (34*) രവീന്ദ്ര ജഡേജയും (25*) ചേര്‍ന്നാണ് സിഎസ്‌കെയുടെ വിജയം പൂര്‍ത്തിയാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications