Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കോലിയെ കല്ലെറിയണ്ട, അത് ബുദ്ധി; കോലിയുടെ 'ഒച്ചിഴയും' ഫിഫ്റ്റിയെ പിന്തുണച്ച് ഓസീസ് താരം

കഴിഞ്ഞ ദിവസം കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പരാജയപ്പെടുത്തിയിരുന്നു. സീസണിലെ ഏറ്റവും ഫോമിലുള്ള ടീമുകൡലൊന്നായ ഹൈദരാബാദിനെ സീസണിലെ ഏറ്റവും മോശം ഫോമിലുള്ള ആര്‍സിബി പരാജയപ്പെടുത്തിയത് ആവേശകരമായൊരു മത്സരത്തിലൂടെയായിരുന്നു. മുന്‍ നായകന്‍ വിരാട് കോലിയായിരുന്നു ബാംഗ്ലൂര്‍ ബാറ്റര്‍മാരില്‍ തിളങ്ങി നിന്നത്. കോലി അര്‍ധ സെഞ്ചുറി നേടുകയും ചെയ്തിരുന്നു.

എന്നാല്‍ വിരാട് കോലിയുടെ ഇന്നിംഗ്‌സിന്റെ വേഗത കടുത്ത വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 43 പന്തുകളില്‍ നിന്നും 51 റണ്‍സാണ് കോലി നേടിയത്. പവര്‍പ്ലേയ്ക്ക് ശേഷം 19 പന്തുകളില്‍ നിന്നും 25 റണ്‍സാണ് കോലി നേടിയത്. കോലിയുടെ സ്‌ട്രൈക്ക് റേറ്റിനെതിരെ ക്രിക്കറ്റ് ലോകത്തു നിന്നും വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറും കോലിക്കെതിരെ രംഗത്തെത്തിയിരുന്നു.

IPL 2024

''ഇന്നിംഗ്‌സിലെ ആദ്യ പന്ത് നേരിടുമ്പോഴും പതിനാലാമത്തേയോ പതിനഞ്ചാമത്തെയോ ഓവറില്‍ ബാറ്റിംഗിന് ഇറങ്ങുമ്പോഴും നിങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് 118 ആണെങ്കില്‍ അതല്ല നിങ്ങളുടെ ടീം നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നത്'' എന്നായിരുന്നു ഗവാസ്‌കര്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായൊരു അഭിപ്രായമായിരുന്നു ഓസീസ് ഇതിഹാസ താരം ആരോണ്‍ ഫിഞ്ചിന് പറയാനുണ്ടായിരുന്നു.

കോലിയും രജത് പട്ടിതാറും ചേര്‍ന്നുള്ള കൂട്ടുകെട്ടിന്റെ പ്രാധാന്യത്തെക്കുറിച്ചും രജത് കൂടുതല്‍ പന്ത് ഫേസ് ചെയ്യുന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു ആരോണ്‍ ഫിഞ്ച് സംസാരിച്ചത്.

''നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. മറുവശത്ത് പട്ടിത്താര്‍ ഭ്രന്തമായി പ്രഹരിച്ചു കൊണ്ടിരിക്കുകയാണെന്നതാണ്. ചിലപ്പോള്‍ സെറ്റ് ബാറ്റര്‍ എന്ന നിലയില്‍ നിങ്ങളുടെ ജോലി പട്ടിതാറിനെ പരമാവധി സ്‌ട്രൈക്കില്‍ കൊണ്ടു വരിക എന്നതാണ്. അതുകൊണ്ടാണ് ബൗണ്ടറി അടിക്കാന്‍ ശ്രമിക്കാത്തത്. നിങ്ങള്‍ക്ക് അദ്ദേഹത്തെ മാത്രം നോക്കി വേഗത നഷ്ടപ്പെട്ടുവെന്ന് പറയാം. പക്ഷെ കൂട്ടുകെട്ട് നോക്കുമ്പോള്‍ അത് ഫലം കണ്ടു. പട്ടിതാറിനെ മുന്നിലേക്ക് കൊണ്ടു വന്നത് കോലി ചെയ്തത് ശരിയായ കാര്യമായിരുന്നു'' എന്നാണ് ആരോണ്‍ ഫിഞ്ച് പറഞ്ഞത്.

കോലിയുടെ അര്‍ധ സെഞ്ചുറി പതിയെ ആയിരുന്നുവെങ്കിലും 20 പന്തുകളില്‍ നിന്നും 50 റണ്‍സുമായി വെടിക്കെട്ട് പ്രകടനമായിരുന്നു രജത് പട്ടിതാര്‍ പുറത്തെടുത്തത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചും പട്ടിതാര്‍ ആയിരുന്നു. കോലിയുടെ ബാറ്റിംഗ് ശൈലിയെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാനും സംസാരിക്കുന്നുണ്ട്.

''കോലി അടിച്ചു കൡക്കാന്‍ ഇപ്പോള്‍ ഒട്ടും മടി കാണിക്കുന്നില്ല. കരിയറിന്റെ ഈ ഘട്ടത്തില്‍, അന്താരാഷ്ട്ര തലത്തില്‍ 25000 ലധികം റണ്‍സ് നേടിയ ശേഷം തന്റെ സമീപം മാറ്റുക എന്നത് ചെറിയ കാര്യമല്ല. മൈന്റ് സെറ്റിന്റെ കാര്യത്തില്‍ അദ്ദേഹം വേറൊരു തലത്തില്‍ തന്നെയാണ്'' എന്നാണ് പഠാന്‍ പറഞ്ഞത്. അതേസമയം ഐപിഎല്ലിലെ ഓറഞ്ച് ക്യാപ് ഇപ്പോഴും വിരാട് കോലിയുടെ തലയില്‍ തന്നെയാണ്. സീസണില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നും 435 റണ്‍സാണ് കോലി നേടിയിരിക്കുന്നത്. 145.76 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്.

Story first published: Friday, April 26, 2024, 21:04 [IST]
Other articles published on Apr 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+