Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുമ്പേ കുതിക്കും കോലി, പിമ്പേ കിടക്കും ആര്‍സിബി; കപ്പിനായി കോലി ഇനിയെന്ത് ചെയ്യണം?

ഐപിഎല്ലിലെ തങ്ങളുടെ മോശം ഫോം തുടര്‍ന്നു കൊണ്ടിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഇതുവരേയും താളം കണ്ടെത്താന്‍ സാധിക്കാത്ത ആര്‍സിബി പോയന്റ് ടേബിളിന്റെ അടിത്തട്ടിലാണ്. അതേസമയം മുന്‍ നായകന്‍ വിരാട് കോലിയാകട്ടെ മികച്ച ഫോമിലുമാണുള്ളത്. കോലിയുടെ മികച്ച പ്രകടനത്തിന് പോലും രക്ഷിച്ചെടുക്കാന്‍ സാധിക്കാത്ത അത്ര വലിയ പരാജയക്കുഴിയിലാണ് ആര്‍സിബി വീണുകിടക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ മികച്ച ഫോം ഐപിഎല്ലിലും തുടരുകയായിരുന്നു വിരാട് കോലി. യുവതാരങ്ങളെ പോലും പിന്നിലാക്കുന്ന ഫിറ്റ്‌നസും ഉര്‍ജ്ജവും കൊണ്ടും ഈ ഐപിഎല്‍ സീസണും തന്റേതാക്കി മാറ്റിയിരിക്കുകയാണ് വിരാട് കോലി. എന്നാല്‍ തന്റെ നേട്ടത്തിന്റെ സന്തോഷം അനുഭവിക്കാന്‍ കോലിയ്ക്ക് സാധിക്കുന്നില്ല. ബാംഗ്ലൂരിന്റെ പരാജയങ്ങള്‍ക്ക് ശേഷം വിഷാദവാനായിരിക്കുന്ന വിരാട് കോലി ഈ സീസണിലെ പതിവ് കാഴ്ചയായി മാറിയിരിക്കുന്നു.

IPL 2024

ഈ സീസണില്‍ എട്ട് കളികള്‍ കളിച്ച വിരാട് കോലി ഇതുവരെ നേടിയത് 379 റണ്‍സാണ്. ഇതോടെ സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താനും മുന്‍ ആര്‍സിബി നായകന് സാധിച്ചു. ഒരു സെഞ്ചുറിയും രണ്ട് അര്‍ധ സെഞ്ചുറിയും നേടിയിട്ടുണ്ട് വിരാട് കോലി ഈ സീസണില്‍ ഇതുവരെ. തുടക്കത്തില്‍ കോലിയുടെ സ്‌ട്രൈക്ക് റേറ്റ് വിമര്‍ശിക്കപ്പെട്ടുവെങ്കിലും പിന്നീട് വേഗത കൂട്ടി കോലി ആ പ്രശ്‌നം പരിഹരിച്ചിരുന്നു.

150.4 ആണ് കോലിയുടെ സ്‌ട്രൈക്ക് റേറ്റ്. 16 സിക്‌സുകളും 36 ഫോറുകളുമാണ് ഈ ഇതുവരെ കോലി അടിച്ചു കൂട്ടിയിട്ടുള്ളത്. കോലിയുടെ ആവറേജാകട്ടെ 63.17 ഉം. മികച്ച ഫോമിലാണ് കോലിയുള്ളത്. വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ കോലിയുടെ സ്ഥാനം ഇപ്പോള്‍ തന്നെ ഉറപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ആഘോഷിക്കാന്‍ യോഗമില്ലാത്തവരായി മാറിയിരിക്കുകയാണ് ആര്‍സിബി ആരാധകര്‍. തങ്ങളുടെ പ്രിയ താരം മികച്ച ഫോം മുതലെടുക്കാന്‍ സാധിക്കത്തവരായി മാറുകയാണ് ആര്‍സിബി.

നിലവില്‍ പോയന്റ് ടേബിളില്‍ ഏറ്റവും താഴെയാണ് ആര്‍സിബിയുടെ സ്ഥാനം. എട്ട് കളികളില്‍ നിന്നും ഒരു ജയം മാത്രമാണ് ആര്‍സിബിയ്ക്ക് കണ്ടെത്താനായിട്ടുള്ളത്. ഇനി പ്ലേ ഓഫില്‍ ഇടം കണ്ടെത്തുക എന്നത് ആര്‍സിബിയെ സംബന്ധിച്ച് ഏറെക്കുറെ അസാധ്യമായ കാര്യമാണ്. ആര്‍സിബിയ്ക്ക് ഇനി ബാക്കിയുള്ളത് ആറ് കളികളാണ്. ആറിലും ജയിച്ചാല്‍ മാത്രമേ എന്തെങ്കിലും സാധ്യത ഉണ്ടാവുകയുള്ളൂ. എന്നാല്‍ പോലും റണ്‍ റേറ്റിന്റേയും മറ്റു ടീമുകളുടെ മത്സര ഫലവുമെല്ലാം ആശ്രയിച്ചിരിക്കുന്നു ആര്‍സിബിയുടെ മുന്നോട്ടുള്ള യാത്ര.

നിലവില്‍ പോയന്റ് ടേബിളില്‍ ഒന്നാമതുള്ളത് രാജസ്ഥാന്‍ റോയല്‍സാണ്. എഴ് കളികളില്‍ നിന്നും 12 പോയന്റാണ് രാജസ്ഥാനുള്ളത്. ആറ് കളികള്‍ വിജയിച്ച രാജസ്ഥാന്‍ ഒരെണ്ണത്തില്‍ മാത്രമാണ് പരാജയപ്പെട്ടത്. പിന്നാലെ രണ്ടാം സ്ഥാനത്തായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മൂന്നാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണുള്ളത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് നാലാം സ്ഥാനത്തുള്ളത്. ആരൊക്കെയായിരിക്കും പ്ലേ ഓഫിലേക്ക് യോഗ്യത നേടുക എന്നത് കണ്ടറിയണം.

Story first published: Monday, April 22, 2024, 17:50 [IST]
Other articles published on Apr 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+