Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അയ്യോ അച്ഛാ പോകല്ലേ...! രോഹിത്തിനെ അനുനയിപ്പിക്കാന്‍ മുതലാളി നേരിട്ട്; വീഡിയോ വൈറല്‍

മുംബൈ: തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട ശേഷമാണ് മുംബൈ വിജയ വഴിയിലേക്ക് തിരികെ എത്തുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈ ഈ സീസണിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കുന്നത്. കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഇന്ന് ഹാര്‍ദിക് പാണ്ഡ്യയും സംഘവും നേരിടുന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും മുംബൈ ആഗ്രഹിക്കുന്നില്ല.

അതേസമയം മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് മൈതാനത്തിലെ പരാജയങ്ങളേക്കാള്‍ വലിയ തലവേദനയായി മാറിയിരിക്കുകയാണ് ഓഫ് ഫീല്‍ഡിലെ ഡ്രാമ. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റിയത് മുതലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. രോഹിത് ശര്‍മ അടുത്ത സീസണില്‍ മുംബൈ വിടുമെന്ന് വരെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

IPL 2024

ഇതിനിടെ ഇപ്പോഴിതാ മറ്റൊരു റിപ്പോര്‍ട്ടാണ് ചര്‍ച്ചയാകുന്നത്. രോഹിത് ശര്‍മയെ അനുനയിപ്പിക്കാനുള്ള ശ്രമം മുംബൈ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രി രോഹിത് ശര്‍മയും മുംബൈയുടെ സഹ ഉടമയായ ആകാശ് അംബാനിയും കാറില്‍ സഞ്ചരിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വീഡിയോയില്‍ ആകാശിന്റെ മുഖം വ്യക്തമല്ലെങ്കിലും ആകാശ് തന്നെയാണിതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

രോഹിത്തിനെ അനുനയിപ്പിക്കാന്‍ ടീം ഉടമ നേരിട്ടിറങ്ങി ശ്രമിക്കുകയാണന്നാണ് കരുതപ്പെടുന്നത്. തീര്‍ത്തും അപ്രതീക്ഷിതമാക്കിയിട്ടായിരുന്നു രോഹിത് ശര്‍മയെ മുംബൈയുടെ നായകസ്ഥാനത്തു നിന്നും മാറ്റുന്നത്. പകരം ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി കൊണ്ട് മുംബൈയിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു. തങ്ങളെ അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരാക്കിയ രോഹിത്തിനെ മാറ്റിയത് മുംബൈ ആരാധകര്‍ക്ക് തീരെ ബോധിച്ചിട്ടില്ല.

ഹാര്‍ദിക് നായകനായതു മുതല്‍ക്കു തന്നെ ആരാധകര്‍ തങ്ങളുടെ എതിര്‍പ്പും പരസ്യമാക്കിയിരുന്നു. പിന്നാലെ സീസണിലെ ആദ്യ മത്സരത്തിനിറങ്ങിയ മുംബൈയുടെ പുതിയ നായകനെ ആരാധകര്‍ വരവേറ്റത് കൂവലുകളോടെയായിരുന്നു. പിന്നീടുള്ള മത്സരങ്ങളിലും ആരാധകര്‍ കൂവലും അധിക്ഷേപവുമെല്ലാം ആവര്‍ത്തിച്ചു. ഒരു ഘട്ടത്തില്‍ രോഹിത് ശര്‍മയ്ക്ക് തന്നെ ആരാധകര്‍ കൂവുന്നത് നിര്‍ത്താന്‍ അഭ്യര്‍ത്ഥിക്കേണ്ടി വന്നിരുന്നു.

ഇതിനിടെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും പരാജയപ്പെട്ടതും ഹാര്‍ദിക്കിന് തിരിച്ചടിയായി. ഡല്‍ഹിയെ പരാജയപ്പെടുത്തിയാണ് ഹാര്‍ദിക് താല്‍ക്കാലിക ആശ്വാസം കണ്ടെത്തിയത്. വരും മത്സരങ്ങളിലും ടീമിന് വിജയം ആവര്‍ത്തിക്കണം. അല്ലാത്ത പക്ഷം മുംബൈ ആരാധകര്‍ പാണ്ഡ്യയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുപ്പിക്കുമെന്നുറപ്പാണ്. ഡല്‍ഹിയെ തകര്‍ത്ത ആത്മവിശ്വാസത്തോടെ മുംബൈ ഇന്ന് ആര്‍സിബിയെ നേരിടും.

2020 മുതല്‍ ഐപിഎല്ലില്‍ മുംബൈയ്ക്ക് മുകളില്‍ ശക്തമായ മേധാവിത്വമുണ്ട് ബാംഗ്ലൂരിന്. ഇരു ടീമുകളും ഏഴ് തവണ മുഖാമുഖം വന്നപ്പോള്‍ അഞ്ചിലും വിജയിച്ചത് ബാംഗ്ലൂരായിരുന്നു. അതേസമയം വാങ്കഡെയില്‍ 7-3 എന്ന നിലയാണെന്നത് മുംബൈയ്ക്ക് ആത്മവിശ്വാസം പകരും. ടീമിലെ ടോപ് സ്‌കോറര്‍ ഇപ്പോള്‍ രോഹിത് ശര്‍മയാണ്. ഇന്നും രോഹിത്തിന്റെ പ്രകടനത്തെ മുംബൈ പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.

Story first published: Thursday, April 11, 2024, 12:29 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+