Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പന്തിനെ കല്യാണം കഴിച്ചൂടേ? അഭിമുഖത്തിനിടെ അസ്വസ്ഥയായി ഉര്‍വ്വശി റൗട്ടേല

ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരമാണ് റിഷഭ് പന്ത്. ക്രിക്കറ്റ് പേജുകളില്‍ മാത്രമല്ല ഗോസിപ്പ് കോളങ്ങളിലും റിഷഭ് പന്തിന്റെ പേര് ഇടം നേടാറുണ്ട്. ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലയുടെ പേരിനൊപ്പവും റിഷഭ് പന്തിന്റെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നീട് ഇരുവരും പിരിഞ്ഞുവെങ്കിലും ഉര്‍വ്വശി പലപ്പോഴായി റിഷഭിനെതിരെ പരോക്ഷമായി രംഗത്തെത്തിയിട്ടുണ്ട്.

ഇതിനിടെ ഇപ്പോഴിതാ ഉര്‍വ്വശിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു അഭിമുഖത്തില്‍ നിന്നുള്ളതാണ് വീഡിയോ. അവതാരകന്‍ ഉര്‍വ്വശിയോട് തുടരെതുടരെ പന്തിനെക്കുറിച്ച് ചോദിക്കുന്നതാണ് വീഡിയോ. താരത്തെക്കുറിച്ചുള്ള കമന്റുകള്‍ വായിക്കുകയായിരുന്നു അവതാരകന്‍.

IPL 2024

റിഷഭ് പന്ത് നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ട്. നിങ്ങള്‍ അവനെ വിവാഹം കഴിച്ചാല്‍ ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷമാകും എന്നായിരുന്നു അവതാരകന്‍ വായിച്ച കമന്റ്. നോ കമന്റ്‌സ് എന്നായിരുന്നു ഉര്‍വ്വശി നല്‍കിയ മറുപടി. പിന്നാലെ പാക് താരം നസീം ഷായ്ക്ക് നല്‍കാന്‍ ആഗ്രഹിക്കുന്ന ടാഗ് എന്തായിരിക്കുമെന്നായിരുന്നു ചോദിച്ചത്. ബൗളര്‍ എന്നാണ് ഇതിന് ഉര്‍വ്വശി നല്‍കിയ മറുപടി. ഈ വീഡിയോ വൈറലായി മാറുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം പന്തും ഉര്‍വ്വശിയും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവരും പിന്നീട് പിരിഞ്ഞു. എന്നാല്‍ ഇതിന് ശേഷവും ഉര്‍വ്വശി നടത്തിയ പരോക്ഷ പ്രതികരണങ്ങള്‍ ഇരുവരേയും വാര്‍ത്തകളില്‍ നിറയ്ക്കുകയായിരുന്നു. അതേസമയം റിഷഭ് പന്ത് വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നപ്പോള്‍ താരത്തിന് വേഗം സുഖമാകട്ടെ എന്ന് ആശംസിച്ചും ഉര്‍വ്വശി എത്തിയിരുന്നു. രാജ്യത്തിന്റെ അഭിമാനം എന്നായിരുന്നു അന്ന് ഉര്‍വ്വശി പന്തിനെ വിശേഷിപ്പിച്ചത്.

അതേസമയം ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചിരിക്കുകയാണ്. പന്താണ് ഇന്ത്യയുടെ നമ്പര്‍ വണ്‍ ബൗളര്‍. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. കെഎല്‍ രാഹുലിനെ മറി കടന്നാണ് പന്തിനേയും സഞ്ജുവിനേയും ടീമിലെടുത്തത്. പന്ത് തന്നെയാകും ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ എന്നത് നേരത്തെ തന്നെ വ്യക്തമായിരുന്നു. മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു തങ്ങള്‍ അന്വേഷിച്ചിരുന്നതും അതിനാലാണ് പന്തിനൊപ്പം സഞ്ജുവിനെ തിരഞ്ഞെടുത്തതെന്നുമാണ് അജിത് അഗാര്‍ക്കര്‍ പറഞ്ഞത്.

അതേസമയം നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് പന്ത് ഇന്ത്യന്‍ ടീമിലെത്തുന്നത്. വഹനാപകടത്തെ തുടര്‍ന്നാണ് താരത്തിന് പരുക്കേല്‍ക്കുന്നത്. ഇതോടെ പന്തിന് ഏറെനാള്‍ ചികിത്സയ്ക്കായും റിക്കവറിയ്ക്കായും മാറ്റി വെക്കേണ്ടി വരികയായിരുന്നു. പരുക്കില്‍ നിന്നും മുക്തനായ പന്ത് ഫിറ്റ്‌നസ് വീണ്ടെടുത്ത് തിരികെ വരികയായിരുന്നു. ഐപിഎല്ലിലൂടെയാണ് താരം ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെ വരുന്നത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനായി തന്നെയാണ് പന്തിന്റെ മടങ്ങി വരവ്. ഫോമിലേക്ക് തിരികെ വരാനും പന്തിന് സാധിച്ചു. ഇതോടെ പന്ത് ഇന്ത്യന്‍ ടീമിലേക്ക് തിരികെ വരുമെന്നും ഉറപ്പായിരുന്നു. അതേസമയം പന്തിന് എത്രത്തോളം ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്നതിനെ അനുസരിച്ചിരിക്കും ലോകകപ്പിലെ പ്രകടനം. ട്വന്റി-20യില്‍ അത്ര മികച്ച റെക്കോര്‍ഡല്ല പന്തിനുള്ളത്. അതുകൊണ്ട് തന്നെ ലോകകപ്പില്‍ പന്തിന് തിളങ്ങാന്‍ സാധിക്കുമോ എന്നതും കണ്ടറിയണം.

Story first published: Saturday, May 4, 2024, 13:26 [IST]
Other articles published on May 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+