For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: തലയരിഞ്ഞ് സ്റ്റാര്‍ക്ക്! ട്രാവിസ് ഹെഡ് സില്‍വര്‍ ഡക്ക്; ഒപ്പം നാണക്കേടിന്റെ റെക്കോര്‍ഡും!

By Abin MP

സീസണിലുടനീളം എതിര്‍ ടീം ബൗളര്‍മാര്‍ക്ക് ദുസ്വപ്‌നം നല്‍കിയ ബാറ്ററാണ് ട്രാവിസ് ഹെഡ്ഡ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഇന്ന് പ്ലേ ഓഫില്‍ ഏറ്റുമുട്ടാനിറങ്ങിയപ്പോള്‍ എല്ലാവരും ഉറ്റു നോക്കിയിരുന്നത് ട്രാവിസ് ഹെഡ്ഡിന്റെ പ്രകടനം കാണാനായിരുന്നു. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആരാധകരുടെ മനസില്‍ തീ കോരിയിട്ടു കൊണ്ട് ട്രാവിസ് ഹെഡ്ഡിനെ സംപൂജ്യനാക്കി മടക്കിയിരിക്കുകയാണ് മിച്ചല്‍ സ്റ്റാര്‍ക്ക്.

ടോസ് നേടിയ ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ട്രാവിസ് ഹെഡ്ഡും അഭിഷേക് ശര്‍മയും ക്ലാസെനുമൊക്കെ മിന്നും ഫോമിലുള്ളതിനാല്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനം ഒട്ടും അപ്രതീക്ഷിതമായിരുന്നില്ല. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ സ്റ്റാര്‍ക്ക് ഹെഡ്ഡിന്റെ സ്റ്റമ്പെടുക്കുകയായിരുന്നു.

IPL 2024

തുടര്‍ച്ചയായി രണ്ടാം മത്സരത്തിലാണ് ട്രാവിസ് ഹെഡ്ഡ് ഡക്കിന് പുറത്താകുന്നത്. നേരത്തെ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെയും ട്രാവിസ് ഹെഡ്ഡ് ഡക്കായിരുന്നു. അര്‍ഷ്ദീപ് സിംഗായിരുന്നു താരത്തെ പുറത്താക്കിയത്.

ഹൈദരാബാദ് തങ്ങളുടെ അക്കൗണ്ട് തുറക്കും മുമ്പ് തന്നെ കൊല്‍ക്കത്ത പ്രഹരിക്കുകയായിരുന്നു. ഇതോടെ നാണക്കേടിന്റെ റെക്കോര്‍ഡുകളും ട്രാവിസ് ഹെഡ്ഡിനെ തേടിയെത്തി. ഐപിഎല്‍ പ്ലേ ഓഫുകളില്‍ ഡക്കാകുന്ന ഹൈദരാബാദ് ഓപ്പണര്‍മാരുടെ പട്ടികയില്‍ ശിഖര്‍ ധവാനൊപ്പം ഇടം നേടിയിരിക്കുകയാണ് ട്രാവിസ് ഹെഡ്ഡ്. 2016 ലും 2018 ലുമായിരുന്നു ധവാന്‍ പ്ലേ ഓഫില്‍ ഡക്കാകുന്നത്. പിന്നാലെ 2020 ആര്‍സിബിക്കെതിരായ മത്സരത്തില്‍ ശ്രീവത്സ് ഗോസ്വാമിയും ഡക്കായിരുന്നു. ഇതിന് ശേഷം ഇതാ വീണ്ടൊരു ഹൈദരാബാദ് ഓപ്പണര്‍ കൂടി പ്ലേ ഓഫില്‍ ഡക്കായിരിക്കുകയാണ്.

ട്രാവിസ് ഹെഡ്ഡിന്റെ പുറത്താകലിന്റെ ഞെട്ടല്‍ മാറും മുമ്പ് തന്നെ കൊല്‍ക്കത്ത ഹൈദരാബാദിന് മേല്‍ അടുത്ത പ്രഹരവും ഏല്‍പ്പിച്ചു. ഇന്‍ ഫോമിലുള്ള മറ്റൊരു ഓപ്പണറായ അഭിഷേക് ശര്‍മയേയും ഹൈദരാബാദിന് നഷ്ടമായി. വെറും മൂന്ന് റണ്‍സ് മാത്രമെടുത്താണ് ട്രാവിസ് ഹെഡ്ഡ് പുറത്താകുന്നത്. സീസണില്‍ ഇതാദ്യമായാണ് ഹൈദരാബാദിന്റെ രണ്ട് ഓപ്പണര്‍മാരും സിംഗിള്‍ ഡിജിറ്റിന് പുറത്താകുന്നത്. ഇതും ക്വാളിഫയര്‍ പോലെ നിര്‍ണായകമായ മത്സരത്തിലാണെന്നത് ഹൈദരാബാദിന് വലിയ തലവേദനയാകും.

ട്രാവിസ് ഹെഡ്ഡിനെ തേടി മറ്റൊരു നാണക്കേടിന്റെ റെക്കോര്‍ഡും ഇന്നെത്തി. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഡക്കായി ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാരുടെ പട്ടികയില്‍ രണ്ടാമതെത്തിയിരിക്കുകയാണ് ട്രാവിസ് ഹെഡ്ഡ്. രണ്ട് തവണയാണ് ഈ സീസണില്‍ ട്രാവിസ് ഹെഡ്ഡ് ഡക്കായത്. മൂന്ന് തവണ ഡക്കായ സൂര്യകുമാര്‍ യാദവ് ആണ് മുന്നിലുള്ളത്.

ഓപ്പണര്‍മാരായ ട്രാവിസ് ഹെഡ്ഡിനേയും അഭിഷേക് ശര്‍മയേയും തുടക്കത്തില്‍ തന്നെ നഷ്ടമായതോടെ ഹൈദരാബാദ് സീസണില്‍ ഇതുവരെ കാണാത്ത തകര്‍ച്ചയാണ് നേരിടുന്നത്. പിന്നാലെ വന്ന നിതീഷ് കുമാര്‍ റെഡ്ഡിയേയും ഷഹബാസ് അഹ്‌മദിനേയും ഹൈദരാബാദിന് നഷ്ടമായിട്ടുണ്ട്. മധ്യനിരയിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷകള്‍ ഇനി. ഒടുവിലെ റിപ്പോര്‍ട്ട് പ്രാരം രാഹുല്‍ തൃപാഠിയും ഫോമിലുള്ള ഹെന്റിച്ച് ക്ലാസെനുമാണ് ക്രീസിലുള്ളത്.

അതേസമയം ഇന്നത്തെ മത്സരത്തിലെ വിജയി നേരിട്ട് ഫൈനലിലെത്തും. പരാജയപ്പെടുന്ന ടീമിന് രാജസ്ഥാന്‍ റോയല്‍സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തിലെ വിജയിയെ നേരിടേണ്ടി വരും. ഈ മത്സരത്തിലെ വിജയികളാകും ഫൈനലിലെ രണ്ടാമത്തെ ടീം. രണ്ടാമതൊരു ചാന്‍സ് എടുക്കാന്‍ നില്‍ക്കാതെ ഇന്ന് തന്നെ വിജയിച്ച് ഫൈനലിലെത്തുകയാണ് കൊല്‍ക്കത്തയുടേയും ഹൈദരാബാദിന്റേയും മുന്നിലുള്ള ലക്ഷ്യം.

Story first published: Tuesday, May 21, 2024, 20:25 [IST]
Other articles published on May 21, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+