Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഞാനുണ്ട് കൂടെ, നീ അടിച്ചോ! സൂര്യയെ സെഞ്ചുറിയിലേക്ക് നയിച്ച തിലകിന്റെ വാക്കുകള്‍

ട്വന്റി-20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിട്ടാണ് സൂര്യകുമാര്‍ യാദവിനെ കണക്കാക്കുന്നത്. എന്തുകൊണ്ടെന്ന് ഇന്നലെ സൂര്യകുമാര്‍ യാദവ് ഒരിക്കല്‍ കൂടി കാണിച്ചു തന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സെഞ്ചുറി നേടിക്കൊണ്ടാണ് സൂര്യകുമാര്‍ അത് ലോകത്തോട് വിളിച്ചു പറഞ്ഞത്. 51 പന്തുകളില്‍ നിന്നും പുറത്താകാതെ 102 റണ്‍സാണ് സൂര്യ നേടിയത്. ഇതോടെ ഏഴ് വിക്കറ്റുകള്‍ക്ക് മുംബൈ വിജയിക്കുകയും ചെയ്തു.

എന്നാല്‍ കളിയുടെ ഒരു ഘട്ടത്തില്‍ സൂര്യകുമാര്‍ നന്നായി ബുദ്ധമുട്ടിയിരുന്നു. താരത്തിന് സിംഗിള്‍ എടുക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വന്നിരുന്നു. മത്സര ശേഷം ഇതേക്കുറിച്ച് മുംബൈ ബാറ്റര്‍ തിലക് വര്‍മ സംസാരിക്കുകയുണ്ടായി. താന്‍ എങ്ങനെയാണ് സൂര്യകുമാറിനെ സഹായിച്ചതെന്നും സെഞ്ചുറിയിലേക്ക് നയിച്ചതെന്നുമാണ് തിലക് പറഞ്ഞത്.

IPL 2024

''അവന്‍ നന്നായി ബാറ്റ് ചെയ്യുകയായിരുന്നു. അതുകൊണ്ട് ഇന്ന് അവന്‍ സെഞ്ചുറി നേടണം എന്ന് ഞാന്‍ ചിന്തിച്ചു. ഞാന്‍ അടിക്കുന്നില്ല, സിംഗിള്‍ എടുക്കാമെന്നും നീ ഗംഭീരമായി കളിക്കുന്നുണ്ടെന്നും ഇടയ്ക്ക് വച്ച് ഞാന്‍ അവനോട് പറഞ്ഞു. അവന്‍ സെഞ്ചുറി നേടിയതിലും ഞാന്‍ പുറത്താകാതെ നിന്നുവെന്നതിലും ഞാന്‍ സന്തോഷിക്കുന്നുണ്ട്'' എന്നാണ് തിലക് വര്‍മ പറഞ്ഞത്. സൂര്യയ്ക്ക് മികച്ച പിന്തുണ നല്‍കിയ തിലക് വര്‍മ 32 പന്തില്‍ 37 റണ്‍സാണ് നേടിയത്. ഓഫ് ഫീല്‍ഡില്‍ ഇരുവര്‍ക്കുമിടയിലുള്ള സൗഹൃദം കളിക്കളത്തിലും വെളിവാവുകയായിരുന്നു.

തിലക് വര്‍മ ക്രീസിലെത്തുമ്പോള്‍ മുംബൈയുടെ സ്‌കോര്‍ 31-3 എന്ന നിലയിലായിരുന്നു. സൂര്യയും ക്രീസിലുണ്ടായിരുന്നു. ഇരുവരും ചേര്‍ന്ന് ടീമിനെ തകര്‍ച്ചയില്‍ നിന്നും പിടിച്ചുയര്‍ത്തി വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 174 റണ്‍സായിരുന്നു മുംബൈയ്ക്ക് മുന്നിലുണ്ടായിരുന്നു വിജയലക്ഷ്യം.

''എപ്പോഴാണ് അഗ്രസീവ് ആകേണ്ടത് എന്ന കാര്യം ഞങ്ങള്‍ തീരുമാനിച്ചിരുന്നില്ല. ഞങ്ങള്‍ പ്രതിരോധിക്കുകയായിരുന്നു. തുടക്കത്തില്‍ തന്നെ സൂര്യ മാര്‍കോ ജാന്‍സണിനെ ആക്രമിക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ അമ്പരന്നു പോയി. പ്രതിരോധിക്കാം എന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അദ്ദേഹം എന്നെ പറ്റിക്കുകയായിരുന്നുവെന്ന് തോന്നുന്നു''എന്നും തിലക് വര്‍മ പറയുന്നുണ്ട്. 16 പന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു മുംബൈയുടെ വിജയം.

അതേസമയം ഈ വിജയത്തോടെ മുംബൈ പോയന്റ് ടേബിളിലെ അവസാന സ്ഥാനത്തു നിന്നും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈയുള്ളത്. എങ്കിലും മുംബൈ പ്ലേ ഓഫ് സാധ്യത മനസില്‍ കാണുന്നുണ്ട്. എന്നാല്‍ അത്ഭുതം സംഭവിക്കുക തന്നെ വേണം. ഇനിയുള്ള മത്സരങ്ങള്‍ മുംബൈ ജയിച്ചാല്‍ മാത്രം മതിയാകില്ല അതിന്. മറ്റ് ടീമുകളുടെ മത്സര ഫലം കൂടി മുംബൈയ്ക്ക് അനുകൂലമായി മാറണം.

അതേസമയം പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ളത് കെകെആര്‍ ആണ്. രാജസ്ഥാനാണ് രണ്ടാമതുള്ളത്. ഇരു ടീമുകള്‍ക്കും 16 പോയന്റ് വീതമാണുള്ളത്. മൂന്നാമതുള്ള ചെന്നൈ സൂപ്പര്‍ കിങ്സന് 12 പോയന്റുകളാണുള്ളത്. അത്ര തന്നെ പോയന്റുകളുമായി നാലാം സ്ഥാനത്ത് സണ്‍റൈസേഴ്സ് ഹൈദരാബാദാണുള്ളത്. ആരൊക്കെ പ്ലേ ഓഫിലെത്തുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

Story first published: Tuesday, May 7, 2024, 17:21 [IST]
Other articles published on May 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+