For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സ്വര്‍ണ്ണപ്പെട്ടിയില്‍ ചില്ലറ ഇട്ടുവെച്ച് മുംബൈ; തുഷാരയെ ഇറക്കണം, കാരണങ്ങളിതാ

By Abin MP

മുംബൈ: ഞായറാഴ്ച സ്വന്തം തട്ടകമായ വാങ്കഡെയില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് അടിയറവു പറഞ്ഞത്. മുംബൈ ബൗളര്‍മാരില്‍ ജസ്പ്രീത് ബുംറയും മുഹമ്മദ് നബിയും ഒഴികയുള്ളവരാര്‍ക്കും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ചെന്നൈ ബാറ്റര്‍മാര്‍ അടിച്ചെടുത്തത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കടക്കം ചെന്നൈയുടെ അടി വാങ്ങേണ്ടി വന്നു.

അതേസമയം മുന്‍ നായകന്‍ രോഹിത് ശര്‍മയടക്കമുള്ള ബാറ്റര്‍മാര്‍ പൊരുതാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. 105 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു രോഹിത് ശര്‍മ. സീസണിലെ ടീമിന്റെ മോശം പ്രകടനങ്ങള്‍ നടക്കുമ്പോഴെല്ലാം മുംബൈയുടെ ശ്രീലങ്കന്‍ പേസര്‍ നുവന്‍ തുഷാര ബെഞ്ചിലിരിക്കുകയാണെന്നത് ശ്രദ്ധേയമാണ്. ഇവിടെയിതാ നുവാന്‍ തുഷാരയെ കളിപ്പിക്കാനുള്ള കാരണങ്ങള്‍ പരിശോധിക്കുകയാണ്.

IPL 2024

തുഷാരയെ മുംബൈ കളിപ്പിക്കണം എന്ന് പറയാനുള്ള പ്രധാന കാരണം അദ്ദേഹം മിന്നും ഫോമിലാണുള്ളതെന്നതാണ്. ഐപിഎല്ലിന് മുന്നോടിയായി ശ്രീലങ്കന്‍ ടീം ബംഗ്ലാദേശ് പര്യടനം നടത്തിയിരുന്നു. ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയില്‍ മികച്ച പ്രകടനമാണ് തുഷാര കാഴ്ചവച്ചത്. പരമ്പരയിലെ മൂന്നാം ട്വന്റി-20 കളിച്ച തുഷാര 20 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ നേടിയിരുന്നു. അതിലൊരു ഹാട്രിക്കും ഉള്‍പ്പെടും.

വേരിയഷനുകള്‍ കൊണ്ടു വരുന്ന കാര്യത്തിലും മിടുക്കനാണ് തുഷാര. ഡെത്ത് ഓവറിലും ന്യൂ ബോളിലും പന്തെറിയാന്‍ സാധിക്കുന്ന ബൗളറാണ് തുഷാര. കട്ടറുകളും സ്ലോ ഡെലിവറികളുമെറിയുന്നതില്‍ മിടുക്കനാണ് തുഷാര. ഐപിഎല്ലില്‍ വിജയിക്കാന്‍ സാധ്യതയുള്ള ഡെലിവറികളാണിത്. ടൂര്‍ണമെന്റില്‍ ഇതുവരേയും അരങ്ങേറിയിട്ടില്ലെങ്കിലും ഭാവിയിലെ താരമായി വളരുമെന്ന് ഉറപ്പുള്ള താരമാണ് തുഷാര.

അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടില്ലെങ്കിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ഇതിനോടകം തന്നെ തുഷാരയ്ക്ക് സാധിച്ചിട്ടുണ്ട്. ഇതുവരെ കളിച്ച എട്ട് കളികളില്‍ നിന്നും 11 വിക്കറ്റുകളാണ് തുഷാര നേടിയിട്ടുള്ളത്. എന്നാല്‍ തുഷാരയുടെ ഇക്കണോമി എട്ടിന് മുകളിലാണുള്ളത്. ഇതിനോടകം തന്നെ അഞ്ച് വിക്കറ്റ് നേട്ടവും നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കാനും തുഷാരയ്ക്ക് സാധിച്ചിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ട്വന്റി-20 ക്രിക്കറ്റ് കളിച്ചിട്ടുള്ള തുഷാര ഇതുവരെ 120 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. രണ്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളും മൂന്ന് നാല് വിക്കറ്റ് നേട്ടങ്ങളുമുണ്ട്.

ഇങ്ങനെയുള്ള തുഷാരയെ ടീമിലേക്ക് കൊണ്ടു വന്നാല്‍ ബുംറയ്ക്ക് മികച്ചൊരു കൂട്ടായി മാറുമെന്നും എതിര്‍ ടീമുകള്‍ക്ക് ഇരുവരുടേയും കൂട്ടുകെട്ട് വലിയ തലവേദന തന്നെ സൃഷ്ടിക്കുമെന്നുമാണ് കരുതപ്പെടുന്നത്. എന്തായാലും മുംബൈയുടെ മുന്നോട്ടുള്ള മത്സരങ്ങള്‍ കണ്ടറിയണം എന്തായിരിക്കും തീരുമാനമെന്നറിയാന്‍.

ഇതുവരെ ആറ് കളികള്‍ കളിച്ചിട്ടുള്ള മുംബൈ രണ്ട് കളികളില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. ബാക്കി നാലിലും പരാജയപ്പെടുകയായിരുന്നു. നിലവില്‍ പോയന്റ് ടേബിളില്‍ എട്ടാമതാണ് മുംബൈയുടെ സ്ഥാനം. വരുന്ന മത്സരങ്ങളില്‍ വിജയിച്ച് തിരിച്ചു വരാനുള്ള തയ്യാറെടുപ്പിലാണ് മുംബൈ ഇന്ത്യന്‍സ്.

Story first published: Tuesday, April 16, 2024, 16:24 [IST]
Other articles published on Apr 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+