Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഡല്‍ഹിക്കെതിരായ പരാജയം പഠിപ്പിക്കുന്നത്; രാജസ്ഥാനെ അലട്ടുന്ന മൂന്ന് കാര്യങ്ങള്‍

ഐപിഎല്ലിലെ തങ്ങളുടെ മൂന്നാം പരാജയം ഏറ്റുവാങ്ങി രാജസ്ഥാന്‍ റോയല്‍സ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 20 റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. ഈ വിജയത്തോടെ ഡല്‍ഹി തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തിയിരിക്കുകയാണ്. അതേസമയം പോയന്റ് ടേബിളഇല്‍ രണ്ടാമതുള്ള രാജസ്ഥാന്‍ പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ച ടീമുകളിലൊന്നാണ്.

രാജസ്ഥാനെതിരെ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറുകളില്‍ നേടിയത് 221 റണ്‍സാണ്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും അഭിഷേക് പൊറേലും ചേര്‍ന്ന് നടത്തിയ വെടിക്കെട്ട് പ്രകടനങ്ങളാണ് ഡല്‍ഹിയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും അര്‍ധ സെഞ്ചുറി നേടിയാണ് പുറത്തായത്. പിന്നാലെ വന്ന ട്രിസ്റ്റര്‍ സ്റ്റബ്‌സിന്റെ 20 പന്തില്‍ നിന്നുള്ള 41 റണ്‍സ് നേട്ടവും കൂടിയായതോട ഡല്‍ഹി കൂറ്റന്‍ സ്‌കോറിലേക്ക് എത്തുകയായിരുന്നു.

IPL 2024

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തില്‍ തന്നെ പാൡയിരുന്നു. എന്നാല്‍ നായകന്‍ സഞ്ജു സാംസണ്‍ ടീമിന്റെ രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. തുടര്‍ച്ചയായി ബൗണ്ടറികള്‍ നേടി സഞ്ജു ടീമിന് വിജയപ്രതീക്ഷ നല്‍കുകയും ചെയ്തു. എന്നാല്‍ 46 പന്തില്‍ 86 റണ്‍സുമായി സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ പരാജയത്തിലേക്ക് വീണു പോവുകയായിരുന്നു.

അതേസമയം ഈ പരാജയത്തില്‍ നിന്നും രാജസ്ഥാന് ആശങ്കപ്പെടേണ്ട മൂന്ന് വസ്തുതകളുണ്ട്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.

രാജസ്ഥാനെതിരെ മികച്ച ബാറ്റിംഗ് പ്രകടനമായിരുന്നു ഡല്‍ഹി ബാറ്റര്‍മാര്‍ പുറത്തെടുത്തത്. എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തില്‍ മാത്രമല്ല രാജസ്ഥാന്റെ ബാറ്റിംഗ് നിര ഇതുപോലെ പരാജയപ്പെടുന്നത്. ഈ സീസണില്‍ തന്നെ രാജസ്ഥാന്റെ ബാറ്റിംഗ് നിര മികച്ച ഫോമിലാണുള്ളത്. എന്നാല്‍ റണ്‍ വിട്ടു കൊടുക്കുന്നതില്‍ യാതൊരു പഞ്ഞവും കാണിക്കാത്തവരാണ് രാജസ്ഥാന്റെ ബൗളര്‍മാര്‍.

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ അശ്വിനൊഴികെയുള്ള രാജസ്ഥാന്‍ ബൗളര്‍മാര്‍ക്കൊന്നും തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ട്രെന്റ് ബോള്‍ട്ട് 48 റണ്‍സും സന്ദീപ് ശര്‍മ 42 റണ്‍സുമാണ് വഴങ്ങിയത്. രണ്ട് ഓവര്‍ മാത്രമെറിഞ്ഞ ആവേശ് ഖാന്‍ വഴങ്ങിയത് 42 റണ്‍സാണ്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ യുസ്വേന്ദ്ര ചാഹല്‍ രാജസ്ഥാന്റെ പ്ലെയിംഗ് ഇലവനില്‍ ഇടം കണ്ടെത്താന്‍ സാധിക്കാതെ പുറത്തിരിക്കുകയാണ്.

രാജസ്ഥാന്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി നായകന്‍ സഞ്ജു സാംസണിനെ കൂടുതല്‍ ആശ്രയിക്കുന്ന എന്നതാണ്. പാറപോലെ ഉറച്ചു നിന്നു കൊണ്ട് രാജസ്ഥാനെ മുന്നില്‍ നിന്ന് നയിക്കുകയാണ് സഞ്ജു. 11 മത്സരങഅങളില്‍ നിന്നും 471 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 163 ആണ് സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ്. ജോസ് ബട്ട്‌ലറും യശസ്വി ജെയ്‌സ്വാളും സെഞ്ചുറികള്‍ നേടിയിട്ടുണ്ടെങ്കിലും സ്ഥിരത പുലര്‍ത്താന്‍ ഇരുവര്‍ക്കും സാധിച്ചിട്ടില്ല.

നാല് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ചുറിയുമായി വെടിക്കെട്ട് തുടക്കമായിരുന്നു റിയാന്‍ പരാഗിന്റേത്. എന്നാല്‍ തുടക്കത്തിലെ ആ മികവ് പിന്നീടങ്ങോട്ട് നിലനിര്‍ത്താന്‍ പരാഗിന് സാധിച്ചിട്ടില്ല. പോയ വര്‍ഷത്തെ താരമായിരുന്ന യശസ്വി ജെയ്‌സ്വാളിനും ഇക്കൊല്ലം താളം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഫിനിഷര്‍ റോളില്‍ കളിക്കുന്ന ഷിമ്രോണ്‍ ഹെറ്റ്‌മെയറിനും ഇതുവരേയും ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല.

രാജസ്ഥാന്റെ മറ്റൊരു പ്രതിസന്ധി, ഒരു ഓള്‍ റൗണ്ടറുടെ കുറവാണ്. കഴിഞ്ഞ രണ്ട് സീസണുകളായി ഒരു പ്രോപ്പര്‍ ഓള്‍റൗണ്ടറുടെ കുറവ് രാജസ്ഥാനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ഇംപാക്ട് പ്ലെയര്‍ നിമയം ഓള്‍റൗണ്ടറുടെ റോള്‍ കുറച്ചുവെങ്കിലും ടീമിന്റെ ബാലന്‍സ് നിലനിര്‍ത്തുന്നതില്‍ ഇപ്പോഴും ഓള്‍റൗണ്ടറുടെ സാന്നിധ്യം നിര്‍ണായകമാണ്. ആര്‍ അശ്വിനെ സ്ഥിരമായി നേരത്തെ ഇറക്കേണ്ടി വരുന്നത് ഇതിനാലാണ്. റിയാന്‍ പരാഗ് പന്തെറിയുന്നുണ്ടെങ്കിലും വിക്കറ്റ് ടേക്കറാകാന്‍ സാധിച്ചിട്ടില്ല.

അതേസമയം ഇന്നലത്തെ മത്സരം പരാജയപ്പെട്ടുവെങ്കിലും രാജസ്ഥാന്‍ ഇപ്പോഴും പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താനുള്ളത്. പതിനൊന്ന് മത്സരങ്ങളില്‍ നിന്നും എട്ട് വിജയങ്ങള്‍ കണ്ടെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ഒന്നാമതുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാനും 16 പോയന്റുകളാണുള്ളത്. പ്ലേ ഓഫിന്റെ പടിക്കലെത്തി നില്‍ക്കുകയാണ് രാജസ്ഥാന്‍.

Story first published: Wednesday, May 8, 2024, 17:50 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+