Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇന്ന് കളിച്ചല്ലെങ്കില്‍ പടിക്ക് പുറത്ത്; ദേവ്ദത്ത് പടിക്കലിന് ഇത് ലാസ്റ്റ് ചാന്‍സെന്ന് മുന്‍ താരം

ഐപിഎല്ലിലെ തന്റെ മോശം ഫോം തുടരുകയാണ് മലയാളി താരം ദേവ്ദത്ത് പടിക്കല്‍. ഇപ്പോഴിതാ പടിക്കലിന് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഇന്ന് നടക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരം പടിക്കലിന്റെ അവസാനത്തെ അവസരമാണെന്നാണ് ആകാശ് ചോപ്ര പറയുന്നത്.

ഈ സീസണിന് മുന്നോടിയായി നടന്ന ലേലത്തിലാണ് പടിക്കിലെ ലഖ്‌നൗ സ്വന്തമാക്കുന്നത്. തങ്ങളുടെ ബാറ്റിംഗ് ലൈനപ്പ് കരുത്തുറ്റതാക്കി മാറ്റുകയായിരുന്നു ലഖ്‌നൗവിന്റെ ലക്ഷ്യം. എന്നാല്‍ താരത്തിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി വെറും 22 റണ്‍സ് മാത്രമാണ് പടിക്കലിന് നേടാന്‍ സാധിച്ചത്.

IPL 2024

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ആകാശ് ചോപ്രയുടെ പ്രതികരണം. എല്‍എസ്ജിയുടെ നായകന്‍ കെഎല്‍ രാഹുലാണ് കരുതിയിരിക്കേണ്ട താരമെന്നും ചോപ്ര പറയുന്നുണഅട്. ടീമിലെ തന്റെ സ്ഥാനത്തിന് വേണ്ടായാകും ഇന്ന് ദേവ്ദത്ത് പടിക്കല് കളിക്കുന്നതെന്നും ആകാശ് ചോപ്ര പറയുന്നുണ്ട്.

''ഇവിടെ ന്യൂ ബോളിന് മൂവ് ഉണ്ടാകും. അതിനാല്‍ ന്യൂ ബോള്‍ വെല്ലുവിളിയാണ്. അതിനാല്‍ കെ എല്‍ രാഹുല്‍ തന്നെയാകും പ്രധാനി. ന്യൂ ബോള്‍ വെല്ലുവിൡയായാല്‍ ക്വിന്റണ്‍ ഡി കോക്കും അടിക്കാനാകും നോക്കുക. ദേവ്ദത്ത് പടിക്കല്‍ ഫോമിലല്ല മൂന്നാമതായുള്ളത്. സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ദേവ്ദത്ത് പടിക്കലിന്റെ സീസണിലെ അവസാന മത്സരമായിരിക്കും ഇത്'' എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

''അവന് സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചാല്‍ വളരെ നല്ലത്. എനിക്ക് അവനെ ഇഷ്ടമാണ്. പക്ഷെ സ്‌കോര്‍ ചെയ്തില്ലെങ്കില്‍ ദീപക് ഹൂഡ അവന് പകരം സ്ഥാനം നേടും. ഇടങ്കയ്യന്മാര്‍ക്കെതിരെ ഖലീല്‍ അഹ്‌മദുണ്ട്. അതിനാല്‍ കുറേക്കൂടി ശ്രദ്ധാപൂര്‍വ്വം കളിക്കുന്ന വലങ്കയ്യന്‍ ബാറ്ററിലാണ് എന്റെ പ്രതീക്ഷ'' എന്നാണ് ആകാശ് ചോപ്ര പറയുന്നത്. ബാറ്റര്‍ എന്ന നിലയിലും നായകന്‍ എന്ന നിലയിലും എല്‍എസ്ജി നായകന് ഈ മത്സരം നിര്‍ണായകമാണ്.

''ബാറ്ററായും നായകനായും കെഎല്‍ രാഹുല്‍ ആണ് ശ്രദ്ധാകേന്ദ്രമാവുക. അവരുടെ ബൗളിംഗ് ഷീറ്റ് അത്ര അസാധാരണമല്ല. എന്നിട്ടും അവര്‍ പ്രതിരോധിക്കുന്നുണ്ടെങ്കില്‍ അവര്‍ എന്തോ ശരിയായത് ചെയ്യുന്നുണ്ട്. അതില്‍ ക്യാപ്റ്റന്‍സിയ്ക്കും നല്ല പങ്കുണ്ട്. അതിനാല്‍ ഇന്ന് ശ്രദ്ധിക്കേണ്ട താരം എല്ലാം കൊണ്ടും കെഎല്‍ രാഹുല്‍ തന്നെയാണ്'' എന്നാണ് നായകനെക്കുറിച്ച് ആകാശ് ചോപ്ര പറയുന്നത്.

അതേസമയം സീസണില്‍ ഇതുവരെ ബാറ്റിംഗില്‍ ഫോം കണ്ടെത്താന്‍ കെഎല്‍ രാഹുലിന് സാധിച്ചിട്ടില്ല. നാല് ഇന്നിംഗ്‌സുകളില്‍ നിന്നായി 126 റണ്‍സ് മാത്രമാണ് കെഎല്‍ രാഹുലിന് നേടാന്‍ സാധിച്ചിട്ടുള്ളത്. എന്നാല്‍ കൡച്ച നാലില്‍ മൂന്ന് കളികളും വിജയിക്കാന്‍ ലഖ്‌നൗവിന് സാധിച്ചിട്ടുണ്ട്. ലഖ്‌നൗ നിരയില്‍ ശ്രദ്ധിക്കേണ്ട രണ്ടാമത്തെ താരം ഓള്‍റൗണ്ടര്‍ കൃണാല്‍ പാണ്ഡ്യയാണെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും പ്രഹരമേല്‍പ്പിക്കാന്‍ സാധിക്കുന്ന താരമാണ് കൃണാല്‍ പാണ്ഡ്യ എന്നതാണ് താരത്തെ അപകടകാരിയാക്കുന്നത് എന്നാണ് ആകാശ് ചോപ്ര പറയുന്നത്.

Story first published: Friday, April 12, 2024, 14:03 [IST]
Other articles published on Apr 12, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+