IPL 2024: ഇത് ഞങ്ങളുടെ മുംബൈ അല്ല, ഞങ്ങളുടെ മുംബൈ ഇങ്ങനല്ല; ഒരുമയില്ലാതായി: ഹര്‍ഭജന്‍ സിംഗ്
ഐപിഎല്ലിലെ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനത്തിനെതിരെ മുന്‍ മുംബൈ താരം ഹര്‍ഭജന്‍ സിംഗ്. പോയന്റ് ടേബിളില്‍ അവസാനക്കാരയാണ് മുംബൈ തങ്ങളുടെ സീസണ്‍ അവസാനിപ്പിച്ചിരിക്കുന്തന്. പതിനാല് മത്സരങ്ങളില്‍ നാലെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് പരാജയപ്പെട്ടിരുന്നു മുംബൈ.
ലഖ്‌നൗവിന്റേയും അവസാന മത്സരമായിരുന്നു ഇന്നലത്തേത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ മുംബൈയ്ക്ക് മുന്നില്‍ ഉയര്‍ത്തിയ ലക്ഷ്യം 215 റണ്‍സായിരുന്നു. എന്നാല്‍ മറുപടി ബാറ്റിംഗില്‍ മുംബൈയ്ക്ക് നേടാന്‍ സാധിച്ചത് 196 റണ്‍സായിരുന്നു. 18 റണ്‍സിനായിരുന്നു മുംബൈയുടെ പരാജയം. പിന്നാലെ സ്റ്റാര്‍ സ്‌പോര്‍ട്‌സിനോട് പ്രതികരിക്കുകയായിരുന്നു ഹര്‍ഭജന്‍ സിംഗ്.

''വര്‍ഷങ്ങളായി നമ്മള്‍ കണ്ടിട്ടില്ലാത്ത, വേറൊരു ടീമാണിത്. നല്ല ക്രിക്കറ്റ് കളിക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്നവര്‍. എല്ലാവര്‍ഷവും വിജയിച്ചിട്ടില്ലായിരിക്കാം പക്ഷെ പൊരുതാറുണ്ട്. എന്നാല്‍ ഈ വര്‍ഷം അതുണ്ടായിട്ടില്ല'' എന്നാണ് ഹര്‍ഭജന്‍ സിംഗ് പറയുന്നത്.
''ഞങ്ങള്‍ ഉപേക്ഷിച്ചു പോന്ന മുംബൈ ടീമല്ല ഇത്. നന്നായി കളിച്ചില്ലെങ്കില്‍ പോലും ടോപ് ഫോറിലെത്തുമെന്ന് ഞാന്‍ കരുതിയിരുന്നു. നാലാമത് എത്തിയില്ലെങ്കിലും അഞ്ചിലോ ആറിലോ ഈ ടീം എത്തുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരിക്കലും അവര്‍ ടേബിളിന്റെ അവസാന സ്ഥാനത്തേക്ക് എത്തുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചു കൂടി ടീമുകളുണ്ടായിരുന്നുവെങ്കില്‍ അപ്പോഴും ഇവര്‍ അവസാനമായേനെ'' എന്നും ഹര്‍ഭജന്‍ തുറന്നടിക്കുന്നുണ്ട്.
''ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ടു വന്നത് വലിയ മാറ്റം കൊണ്ടു വന്നിട്ടുണ്ടെന്ന് ഞാന്‍ മനസിലാക്കുന്നു. എന്നിരുന്നാലും താരങ്ങളാരും ഉത്തരവാദിത്തം കാണിച്ചിട്ടില്ല. അവരില്‍ നിന്നും പ്രതീക്ഷിച്ചിരുന്ന തരത്തിലുള്ള ക്രിക്കറ്റല്ല അവര്‍ കളിച്ചത്'' എന്നും ഹര്‍ഭജന്‍ സിംഗ് പറയുന്നുണ്ട്. അതേസമയം ഹാര്‍ദിക് പാണഡ്യ നയിക്കുന്ന ടീം ഭിന്നിപ്പിക്കപ്പെട്ടതായും ഹര്‍ഭജന്‍ സിംഗ് പറയുന്നുണ്ട്.
''ബാറ്റിംഗ് ആയാലും ബൗളിംഗ് ആയാലും ഫീല്‍ഡിംഗ് ആയാലും ഈ ടീം ചിതറി കിടക്കുകയായിരുന്നു. അത് തന്നെയാണ് അവരുടെ ഫലത്തില്‍ കാണുന്നതും. അസന്തുഷ്ടരായ ടീം മാത്രമേ ഇതുപോലെ കളിക്കുകയുള്ളൂ. ആദ്യത്തെയോ രണ്ടാമത്തെയോ കളി മുതല്‍ക്കു തന്നെ ഈ ടീം പരസ്പരം സന്തോഷത്തോടെയല്ല കളിച്ചതെന്ന് വ്യക്തമായിരുന്നു. ഒട്ടും ഒരുമയുണ്ടായിരുന്നില്ല'' എന്നും മുന്‍ മുംബൈ ഇന്ത്യന്‍സ് താരം പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications