IPL 2024: എക്കാലത്തേയും മഹാനായ ഫിനിഷര്‍; അത് ധോണിയല്ല, മറ്റൊരു ഇന്ത്യന്‍ താരമെന്ന് പീറ്റേഴ്‌സണ്‍
ബാംഗ്ലൂർ: ക്രിക്കറ്റ് മൈതാനത്ത് മുന്‍ ഇന്ത്യന്‍ എംഎസ് ധോണി ഉണ്ടാക്കിയ നേട്ടങ്ങള്‍ സമാനതകളില്ലാത്തതാണ്. താരമെന്ന നിലയിലും നായകന്‍ എന്ന നിലയിലും നേടാന്‍ സാധിക്കുന്നതെല്ലാം ധോണി നേടിയിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട എക്കാലത്തേയും മികച്ചന്‍ നായകന്‍ ആണ് ധോണി എന്ന നിസ്സംശയം പറയാം. ഫിനിഷര്‍ റോളില്‍ ധോണിയോളം തിളങ്ങിയ മറ്റൊരു ഇന്ത്യന്‍ ടീമിലുണ്ടാകില്ല.
ഓസീസ് ഇതിഹാസം മൈക്കള്‍ ബെവനും ധോണിയുമാണ് ലോക ക്രിക്കറ്റ് നാളിതുവരെ കണ്ട ഏറ്റവും മികച്ച ഫിനിഷര്‍മാര്‍ എന്നാണ് പറയാളുള്ളത്. പരാജയത്തിന്റെ വക്കത്തു നിന്നും തങ്ങളുടെ ടീമിനെ വിജയത്തിലേക്ക് തിരികെ കൊണ്ടു വരാനും, എത്ര സങ്കീര്‍ണമായ ചേസിന്റേയും നിയന്ത്രണം ഏറ്റെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിക്കാനുമൊക്കെ ബെവനും ധോണിയ്ക്കുമുള്ള മികവ് പകരം വെക്കാന്‍ സാധിക്കാത്തതാണ്.
എന്നാല്‍ ലോകോത്തര ഫിനിഷര്‍മാരുടെ പട്ടികയിലേക്ക് മറ്റൊരു താരത്തിന്റെ പേര് പങ്കുവച്ചിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസ താരം കെവിന്‍ പിറ്റേഴ്‌സണ്‍. കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-പഞ്ചാബ് കിങ്‌സ് മത്സരത്തിന് ശേഷമായിരുന്നു സംഭവം. മത്സരത്തിന്റെ കമന്ററി ബോക്‌സില്‍ കെപിയും ഉണ്ടായിരുന്നു. ബാംഗ്ലൂരിന്റേയും ഇന്ത്യയുടേയും മുന്‍ നായകനായ വിരാട് കോലിയെയാണ് കെപി ലോകോത്തര ഫിനിഷറായി വിശേഷിപ്പിച്ചിരിക്കുന്നത്.

വിരമിക്കുമ്പോള്‍ കോലിയെ ലോകം കാണുക എക്കാലത്തേയും മഹാനായ ഫിനിഷര്‍ ആയിട്ടാകും എന്നാണ് കെപി പറഞ്ഞത്. ''വിരാട് കോലി വിരമിക്കുമ്പോള്‍, അതെപ്പോള്‍ ആണെങ്കിലും, എല്ലാവരും അദ്ദേഹത്തിന്റെ കരിയറിലേക്ക് തിരിഞ്ഞു നോക്കിയ ശേഷം പറയുക, അദ്ദേഹമായിരുന്നു മഹാനായ ഫിനിഷര്‍ എന്നാകും. അദ്ദേഹമതില്‍ വളരെ മിടുക്കനാണ്'' എന്നായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത്.
അതേസമയം, വിരാട് കോലിയുടെ മാച്ച് വിന്നിംഗ് ഇന്നിങ്‌സിന്റെ കരുത്തില്‍ പഞ്ചാബ് കിങ്‌സിനെതിരെ ബാംഗ്ലൂര്‍ വിജയം കൈവരിച്ചിരുന്നു. ലാസ്റ്റ് ഓവര്‍ ത്രില്ലറില്‍ നാല് വിക്കറ്റിനാണ് ബാംഗ്ലൂരിന്റെ വിജയം. ആദ്യ മത്സരത്തില്‍ ചെന്നൈയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ഇതോടെ മറി കടന്നിരിക്കുകയാണ് ബാംഗ്ലൂര്‍. 49 പന്തില്‍ 77 റണ്‍സുമായി കോലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. കോലി പുറത്തായ ശേഷം 10 പന്തില്‍ 28 റണ്‍സുമായി ദിനേശ് കാര്‍ത്തിക് ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. 45 റണ്‍സെടുത്ത നായകന്‍ ശിഖര്‍ ധവാന്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ജിതേഷ് ശര്‍മ 27 റണ്‍സും പ്രഭ്‌സിമ്രന്‍ സിങ് 25 റണ്‍സും നേടി. ബാംഗ്ലൂരിനായി മുഹമ്മദ് സിറാജും ഗ്ലെന്‍ മാക്‌സ് വെല്ലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് നായകന്‍ ഫാഹ് ഡുപ്ലെസിസിനെ നേരത്തെ തന്നെ നഷ്ടമായെങ്കിലും വിരാട് കോലിയുടെ അര്‍ധ സെഞ്ചുറിയും ദിനേശ് കാര്‍ത്തിക്കിന്റെ ഫിനിഷിംഗും വിജയത്തിലേക്ക് നയിക്കുകയായിരുന്നു. പഞ്ചാബിനായി കഗിസോ റബാഡയും ഹര്‍പ്രീത് ബ്രാറും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications