Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇന്നലെ മായങ്ക്, നാളെ ഇവരില്‍ ഒരാള്‍! ഇന്ത്യന്‍ പേസ് ബൗളിംഗ് സീന്‍ മാറ്റാന്‍ തയ്യാറായി അഞ്ച് പേര്‍

ലഖ്‌നൗ: കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി പേസര്‍ മായങ്ക് യാദവ് നടത്തിയ പ്രകടനം ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്നതായിരുന്നു. സ്ഥിരതയോടെ 150ന് മുകളില്‍ പന്തെറിയുന്ന മായങ്ക് ലൈനും ലെങ്തും നിലനിര്‍ത്തുകയും ചെയ്തിരുന്നു. ഈ സീസണിലെ ഏറ്റവും വേഗമേറിയ പന്തും ഇന്നലെ മായങ്ക് എറിഞ്ഞിരുന്നു. എന്നാല്‍ മായങ്കില്‍ ഒതുങ്ങുന്നില്ല ഈ സീസണില്‍ വരവറിയിക്കാന്‍ തയ്യാറായിരിക്കുന്നവര്‍.

ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറക്കുന്നതും കാത്ത് ഒരുപിടി പേസര്‍മാര്‍ ഐപിഎല്ലിന് എത്തിയിട്ടുണ്ട്. ഇവരില്‍ 150 ന് മുകളില്‍ വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്നവരുമുണ്ട്. ഇന്ത്യന്‍ പേസ് ബോളിംഗില്‍ അടുത്ത താരോദമായി മാറാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങളെ പരിചയപ്പെടാം.

IPL 2024

കാര്‍ത്തിക് ത്യാഗി

വേഗം മാത്രമല്ല, പന്തിനെ രണ്ട് വശത്തേക്കും സ്വിങ് ചെയ്യിക്കാന്‍ സാധിക്കുന്ന വലങ്കയ്യന്‍ പേസറാണ് കാര്‍ത്തിക് ത്യാഗി. കഴിഞ്ഞ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനായി 150 ന് മുകളില്‍ സ്ഥിരതയോടെ പന്തെറിയാന്‍ കാര്‍ത്തിക്കിന് സാധിച്ചിരുന്നു. ഗുജറാത്തിനെതിരായ മത്സരത്തിലാണ് കാര്‍ത്തിക് തിളങ്ങിയത്. വെറ്ററന്‍ താരം പിയുഷ് ചൗള ത്യാഗിയുടെ പന്തിന്റെ വേഗവും ചൂടും അറിഞ്ഞിരുന്നു. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമാണ് കാര്‍ത്തിക് ത്യാഗി.

സുശാന്ത് മിശ്ര

ആഭ്യന്തര ക്രിക്കറ്റില്‍ ഝാര്‍ഖണ്ഡിന്റെ താരമാണ് സുശാന്ത്. ഇന്ത്യന്‍ പേസ് ബൗളിംഗിന് താനൊരു മുതല്‍ക്കൂട്ടാകുമെന്ന് സുശാന്ത് തോന്നിപ്പിക്കുന്നുണ്ട്. ഡെത്ത് ഓവറുകളിലുള്ള സുശാന്തിന്റെ മികവ് ശ്രദ്ധേയമാണ്. താരലേലത്തില്‍ ഈ 23 കാരനായി ഫ്രാഞ്ചൈസികള്‍ മത്സരിച്ചിരുന്നു. ഒടുവില്‍ 2.2 കോടിയ്ക്ക് സുശാന്തിനെ ഗുജറാത്ത് സ്വന്തമാക്കുകയായിരുന്നു. ത്യാഗിയെ പോലെ തന്നെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള സുശാന്തിന്റെ കഴിവും ശ്രദ്ധേയമാണ്.

മൊഹ്‌സിന്‍ ഖാന്‍

മുംബൈ ഇന്ത്യന്‍സിന്റെ ബെഞ്ചില്‍ നിന്നും 2022 ലെ താരലേലത്തിലാണ് മൊഹ്‌സിന്‍ ലഖ്‌നൗവിലെത്തുന്നത്. രണ്ടാം മത്സരത്തില്‍ ടിം ഡേവിഡിനെതിരെ അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ചാണ് മൊഹ്‌സിന്‍ കയ്യടി നേടുന്നത്. ഇടങ്കയ്യന്‍ പേസര്‍ ആയ മൊഹ്‌സിന്‍ ഡെത്ത് ഓവര്‍ ബൗളര്‍ എന്ന നിലയില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. വേഗതയും കൃത്യതയുമുള്ള ബൗളറാണ് മൊഹ്‌സിന്‍.

ഹര്‍ഷിത് റാണ

ഐപിഎല്ലില്‍ ഉദിച്ചുവരുന്ന താരമാണ് ഹര്‍ഷിത് റാണ. 2022 ലാണ് ഹര്‍ഷിത് കെകെആറിലെത്തുന്നത്. വേഗതയും സ്ഥിരതയുമുള്ള പേസറാണ് ഹര്‍ഷിത്. മായങ്ക് അഗര്‍വാളിനെ ഹര്‍ഷിത് കുഴക്കിയത് കണ്ടതാണ്. ഡെത്ത് ഓവറുകളില്‍ അഗ്രസീവായി പന്തെറിയാന്‍ ഹര്‍ഷിതിന് സാധിക്കും. ഈ സീസണിലെ താരോദയമായി മാറാനുള്ള കഴിവുണ്ട് ഹര്‍ഷിതിന്.

മുകേഷ് ചൗധരി

വളരെ ചുരങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഈ 27 കാരന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രധാന ബൗളറായി മാറിയിരിക്കുകയാണ്. 13 മത്സരങ്ങള്‍ കളിച്ച മുകേഷ് 16 വിക്കറ്റുകളും നേടിയിട്ടുണ്ട്. ബാറ്റര്‍മാരെ കുഴപ്പിക്കുന്ന ആക്ഷനും വേഗമേറിയ പന്തുകളുമാണ് മുകേഷിന്റെ ആയുധം. ഇന്ത്യന്‍ ഫാസ്റ്റ് ബൗളിംഗില്‍ പുതിയ താരമായി മാറാന്‍ മുകേഷിന് സാധിച്ചേക്കും.

Story first published: Sunday, March 31, 2024, 17:36 [IST]
Other articles published on Mar 31, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+