Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: വാങ്ങിയ കാശിന് പണിയെടുക്കാത്തവര്‍; ഐപിഎല്ലിലെ നഷ്ടക്കണക്കുകള്‍!

ഐപിഎല്‍ 2024 താരലേലത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മിച്ചല്‍ സ്റ്റാര്‍ക്കിനായി ചിലവഴിച്ചത് 24.75 കോടിയാണ്. എന്നാല്‍ കൂടുതല്‍ പണം നല്‍കി ഒരാളെ ടീമിലെടുത്തു എന്നത് ഐപിഎല്ലില്‍ വലിയ പ്രകടനങ്ങള്‍ക്കുള്ള ഗ്യാരണ്ടിയല്ല. പലപ്പോഴും കൂടുതല്‍ പണം കൊടുത്ത് കൊണ്ടു വന്നവര്‍ നനഞ്ഞ പടക്കമായി മാറുന്നതാണ് കാണാറുള്ളത്. അങ്ങനെ ഇതുവരെയുള്ള സീസണുകളില്‍ കൂടുതല്‍ പണം കൊടുത്ത് കൊണ്ട് വരികയും പക്ഷെ കളത്തില്‍ പരാജയപ്പെടുകയും ചെയ്ത ചില താരങ്ങളെ പരിചയപ്പെടാം.

അന്നത്തെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ആയ, ഇന്നത്തെ ഡല്‍ഹി ക്യാപിറ്റല്‍സ് 2015 ല്‍ യുവരാജ് സിംഗിനെ വാങ്ങിയത് 16 കോടി നല്‍കിയായിരുന്നു. എന്നാല്‍ ആ സീസണില്‍ യുവരാജ് അമ്പേ പരാജയമായിരുന്നു. 248 റണ്‍സ് മാത്രമാണ് യുവരാജ് സിംഗ് നേടിയത്. 118.09 ആയിരുന്നു യുവരാജിന്റെ സ്‌ട്രൈക്ക് റേറ്റ്.

IPL 2024

ഐപിഎല്ലിലെ മറ്റൊരു ബിഗ് ബൈ ആയിരുന്നു ഷെയ്ന്‍ വാട്‌സണ്‍. 2016ല്‍ ആര്‍സിബി വാട്‌സണിനെ വാങ്ങിയത് ഒമ്പതര കോടിയ്ക്കായിരുന്നു. എന്നാല്‍ 23.41 ആവറേജില്‍ 398 റണ്‍സ് മാത്രമാണ് വാട്‌സണ്‍ നേടിയത്. ഓസീസ് നായകനായ പാറ്റ് കമ്മിന്‍സ് ഇത്തവണത്തെ ഓക്ഷനില്‍ മിക്ക ടീമുകളും ലക്ഷ്യമിട്ട താരമായിരുന്നു. 2020 ല്‍ പാറ്റ് കമ്മിന്‍സിനെ 15.5 കോടിയ്ക്കായിരുന്നു കെകെആര്‍ വാങ്ങിയത്. എന്നാല്‍ 12 വിക്കറ്റുകളും 146 റണ്‍സും മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ സാധിച്ചത്.

ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടി വന്ന ബൈ കളിലൊന്നായിരുന്നു ജയ്‌ദേവ് ഉനദ്കട്ടിന്റേത്. 2019 ല്‍ രാജസ്ഥാന്‍ റോയല്‍സ് 8.4 കോടിയ്ക്കാണ് ജയ്‌ദേവിനെ വാങ്ങിയത്. 11 മത്സരങ്ങളില്‍ 10 വിക്കറ്റുകള്‍ മാത്രമാണ് ജയ്‌ദേവിന് നേടാന്‍ സാധിച്ചത്. ഓസീസ് താരമായ ഗ്ലെന്‍ മാക്‌സ് വെല്ലിനെ മുംബൈ ഇന്ത്യന്‍സ് 2013 ല്‍ വാങ്ങിയതും വലിയ തുക നല്‍കിയായിരുന്നു. 6.3 കോടിയ്ക്കാണ് മുംബൈ അദ്ദേഹത്തെ വാങ്ങിയത്. എന്നാല്‍ തന്റെ വില കളിക്കളത്തില്‍ തെളിയിക്കാന്‍ മാക്‌സിയ്ക്ക് സാധിച്ചിരുന്നില്ല. മൂന്ന് മത്സരങ്ങള്‍ മാത്രം കളിച്ച് 36 റണ്‍സാണ് അദ്ദേഹം നേടിയത്.

24.75 കോടിയ്ക്ക് ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലൂടെയാണ് കെകെആറിനായി കളത്തിലിറങ്ങിയത്. എന്നാല്‍ ആദ്യ മത്സരത്തില്‍ കരുത്ത് തെളിയിക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചിട്ടില്ല. നാല് ഓവറില്‍ 53 റണ്‍സാണ് സ്റ്റാര്‍ക്ക് വിട്ടു കൊടുത്തത്. 13.25 ആണ് സ്റ്റാര്‍ക്കിന്റെ എക്കണോമി.

ഐപിഎല്‍ 2024 ആദ്യ ഘട്ട മത്സരങ്ങള്‍ പുരോഗമിക്കുകയാണ്. മുഴുവന്‍ ടീമുകളും ഇതുവരേയും കളത്തിലിറങ്ങിയിട്ടില്ല. ആറ് ടീമുകളാണ് ഇതുവരെ മത്സരത്തിലേക്ക് കടന്നിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു ആദ്യ മത്സരം. എംഎസ് ധോണിയ്ക്ക് പകരക്കാരനായി റുതുരാജ് ഗെയ്ഗ്വാദ് നായകസ്ഥാനത്തേക്ക് എത്തിയ ആദ്യ മത്സരത്തില്‍ ചെന്നൈയ്ക്കായിരുന്നു വിജയം. കരുത്തരായ മുംബൈ ഇന്ത്യന്‍സ് ഇന്നിറങ്ങും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയാമ് മുംബൈയുടെ ആദ്യ മത്സരം.

Story first published: Sunday, March 24, 2024, 15:58 [IST]
Other articles published on Mar 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+