മുംബൈ; ഇതുവരെ കളിച്ച മൂന്ന് കളികളും പരാജയപ്പെട്ട് പോയന്റ് ടേബിളിന്റെ അടിത്തട്ടിലാണ് മുംബൈ ഇന്ത്യന്‍സുള്ളത്. തുടക്കത്തില്‍ തുടര്‍ പരാജയങ്ങളും അവിടെ നിന്നുള്ള തിരിച്ചുവരവുമൊന്നും മുംബൈയ്ക്ക് പുതിയ കാര്യമല്ല. അങ്ങനെ തിരിച്ചു വന്ന് കപ്പുയര്‍ത്തിയ ചരിത്രമുണ്ട് മുംബൈയ്ക്ക്. എങ്കിലും ഇത്തവണ മുംബൈയെ അലട്ടുന്ന പല പ്രശ്‌നങ്ങളുമുണ്ട്.
അതേസമയം മുംബൈയുടെ തിരിച്ചുവരവ് മോഹങ്ങള്‍ക്ക് ചിറകു പകരുകയാണ് സൂര്യകുമാര്‍ യാദവിന്റെ തിരിച്ചുവരവ്. പരുക്കിനെ തുടര്‍ന്നാണ് സൂര്യകുമാറിന് ആദ്യ മൂന്ന് മത്സരങ്ങളും നഷ്്ടമായത്. നമ്പര്‍ വണ്‍ ട്വന്റി-20 ബാറ്ററുടെ തിരിച്ചുവരവ് മുംബൈയ്ക്ക് ആവേശം പകരുന്ന വാര്‍ത്തയാണ്.

കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിനിടെയാണ് സൂര്യയുടെ കാലിന് പരുക്കേല്‍ക്കുന്നത്. ഇതോടെ താരത്തിന് സര്‍ജറിയ്ക്ക് വിധേയനാകേണ്ടി വരികയായിരുന്നു. പിന്നാലെ താരത്തിന് സ്‌പോര്‍ട്‌സ് ഹെര്‍ണിയയും ഡയഗ്നോസ് ചെയ്തു. ഇതോടെ തിരിച്ചുവരവ് നീണ്ടു പോവുകയായിരുന്നു. സൂര്യയുടെ തിരിച്ചുവരവ് മുംബൈയ്ക്ക് നിര്‍ണായകമായി മാറുന്ന മൂന്ന് കാരണങ്ങള്‍ പരിശോധിക്കാം.
സൂര്യയുടെ 2023 ലെ ഐപിഎല്‍ സീസണ്‍ സമാനതകളില്ലാത്തതാണ്. ഓസ്‌ട്രേലിയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ മോശം പ്രകടനത്തിന് പിന്നാലെയായിരുന്നു ഐപിഎള്‍. എന്നാല്‍ ആ സീസണ്‍ സൂര്യയുടെ ഏറ്റവും മികച്ച സീസണ്‍ ആയി മാറി. 16 മത്സരങ്ങളില്‍ നിന്നും 605 റണ്‍സാണ് സ്‌കൈ നേടിയത്. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 181.14 ഉം. അഞ്ച് അര്‍ധ സെഞ്ചുറികള്‍ നേടിയ സൂര്യ ഗുജറാത്തിനെതിരെ സെഞ്ചുറിയും നേടിയിരുന്നു.
പോയ സീസണില്‍ സൂര്യയുടെ വെടിക്കെട്ട് ബാറ്റിംഗും സ്ഥിരതയുള്ള പ്രകടനവുമാണ് മുംബൈയെ ക്വാളിഫയറിലേക്ക് എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും സൂര്യയുടെ ബാറ്റില്‍ തീര്‍ച്ചയായും മുംബൈ വിശ്വാസമര്‍പ്പിക്കും.
സൂര്യ കുമാര്‍ യാദവിന്റെ അനുഭവ സമ്പത്ത് മുംബൈയുടെ മധ്യനിരയ്ക്ക് വളരെ അത്യാവശ്യമാണ് എന്നതാണ് മറ്റൊരു കാരണം. മധ്യനിരയില്‍ സൂര്യയുടെ വിടവ് ടീമിനെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. നിവലില്‍ യുവതാരം നമന്‍ ധിര്‍ ആണ് മൂന്നാമനായി ഇറങ്ങുന്നത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും തിലക് വര്‍മയും ഡെവാള്‍ഡ് ബ്രെവിസുമെല്ലാം ബാറ്റിംഗ് ഓര്‍ഡറിലേക്ക് മുകളിലേക്ക് വന്നാണ് കളിക്കുന്നത്.
അതുകൊണ്ട് തന്നെ സൂര്യകുമാറിന്റെ വിശ്വസീനയമായ സാന്നിധ്യം മധ്യനിരയില്‍ മുംബൈ ആഗ്രഹിക്കു്‌നനുണ്ട്. സൂര്യയുടെ സാന്നിധ്യം തന്നെ മറ്റ് ബാറ്റര്‍മാരുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുന്നതാണ്. തിരിച്ചു വരുമ്പോള്‍ മൂന്നാമത് ആയിരിക്കും സൂര്യ കളിക്കാന്‍ സാധിക്കുക.
ടി-20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനെ പോലെ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്ന താരങ്ങള്‍ വളരെ കുറവാണെന്നത് വസ്തുതയാണ്. ഒറ്റയ്ക്ക് ഗെയിമിന്റെ ഗതി മാറ്റാന്‍ കെല്‍പ്പുള്ള താരമാണ് സൂര്യ. പരാജയം മണത്ത പല മത്സരങ്ങളില്‍ നിന്നും മുംബൈയെ രക്ഷിച്ചെടുക്കുകയും വിജയത്തിലേക്ക് നയിക്കുകയും ചെയ്തതിന്റെ അനുഭവമുണ്ട് സൂര്യകുമാര്‍ യാദവിന്. ആ എക്‌സ് ഫാക്ടര്‍ മുംബൈ തീര്‍്ച്ചായും ആഗ്രഹിക്കുന്ന ഒന്നാണ്.
നിലവില്‍ പോയന്റ് ടേബിളില്‍ ഏറ്റവും താഴെയാണ് മുംബൈയുടെ സ്ഥാനം. തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളും മുംബൈ പരാജയപ്പെട്ടു. പരാജയത്തോടൊപ്പം നായകന്‍ ഹാര്‍ദിക് പാണ്ഡ്യ നേരിടുന്ന വിമര്‍ശനങ്ങളും മുംബൈ മാനേജുമെന്റിനെ അലട്ടുന്നുണ്ട്. സൂര്യകുമാറിന്റെ തിരിച്ചുവരവോടെ മുംബൈയ്ക്ക് വിജയവഴിയിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.