Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മറ്റാരാണേലും പേടിക്കും, റാഷിദ് ചെയ്തത് ഒരു ബൗളറും ചെയ്യില്ല; കയ്യടിച്ച് സുനില്‍ ഗവാസ്‌കര്‍

രാജസ്ഥാന്‍ റോയല്‍സ് സീസണിലെ തങ്ങളുടെ ആദ്യ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്. ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് റാഷിദ് ഖാന്‍ ആയിരുന്നു. പന്തുകൊണ്ടും ബാറ്റു കൊണ്ടും രാജസ്ഥാന് റാഷിദ് വലിയ വെല്ലുവിളി തന്നെയാണ് നല്‍കിയത്. റാഷിദിന്റെ ഓള്‍റൗഡ് മികവിനെ പ്രശംസിച്ച് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കറടക്കം രംഗത്തെത്തിയിരിക്കുകയാണ്.

സ്വന്തം കയ്യിലിരുന്ന കളിയാണ് അവസാന ഓവറുകളില്‍ രാജസ്ഥാന് നഷ്ടമാകുന്നത്. ആ വിജയം തട്ടിയെടുത്തത് റാഷിദ് ഖാന്റെ സ്‌ഫോടനാത്മകമായ ബാറ്റിംഗായിരുന്നു. നേരത്തെ മികച്ച രീതിയില്‍ പന്തെറിഞ്ഞ് രാജസ്ഥാനെ പൂട്ടാനും റാഷിദിന് സാധിച്ചിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ റാഷിദ് വിട്ടു നല്‍കിയത് 18 റണ്‍സ് മാത്രമായിരുന്നു. ജോസ് ബട്ട്‌ലറുടെ നിര്‍ണായക വിക്കറ്റും റാഷിദ് സ്വന്തമാക്കിയിരുന്നു.

IPL 2024

''പതിവ് പോലെ തന്നെ റാഷിദ് വിക്കറ്റ് നേടി. ബാറ്റു കൊണ്ടും ആവശ്യം വന്നപ്പോള്‍ അവന്‍ അതും വന്ന് ചെയ്തു. അതുകൊണ്ടാണ് ലോകമെമ്പാടുമുള്ള ടീമുകള്‍ അവനെ തേടുന്നത്. അവന്റെ കമ്മിറ്റ്‌മെന്റാണ് അവര്‍ കാണുന്നത്. ബാറ്റിംഗും ബൗളിംഗും ഫീല്‍ഡിംഗുമുണ്ട്'' എന്നാണ് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയായിരുന്നു ഗവാസ്‌കറുടെ പ്രതികരണം. മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

11 പന്തുകളില്‍ നിന്നും നാല് ഫോറടക്കം 24 റണ്‍സുമായി പുറത്താകാതെ നിന്നാണ് റാഷിദ് ഖാന്‍ ഗുജറാത്തിനെ വിജയതീരത്തേക്ക് എത്തിക്കുന്നത്. സീസണിലെ ആദ്യ പരാജയം രാജസ്ഥാന്‍ ഏറ്റുവാങ്ങിയപ്പോള്‍ ഗുജറാത്ത് സീസണിലെ തങ്ങളുടെ മൂന്നാം ജയവും സ്വന്തമാക്കി. റാഷിദ് എപ്പോഴും തന്റെ നൂറ് ശതമാനവും ടീമിനായി നല്‍കുമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്.

''ഫീല്‍ഡ് ചെയ്യുമ്പോള്‍ അവന്‍ തന്റെ നൂറ് ശതമാനവും നല്‍കുന്നത് നോക്കൂ. ബൗളര്‍മാര്‍ ഡൈവ് ചെയ്യുമ്പോള്‍ അല്‍പ്പം മടി കാണിക്കാറുണ്ട്. കാരണം അവരുടെ ഷോള്‍ഡര്‍ ഡിസ് ലൊക്കേറ്റഡ് ആയാല്‍ പിന്നെ അവരുടെ കരിയര്‍ തന്നെ അപകടത്തിലായിപ്പോകും. പക്ഷെ റാഷിദ് ഖാന്‍ അങ്ങനെയല്ല. റാഷിദ് ടീമിനായി തന്റെ നൂറ് ശതമാനവും നല്‍കും'' എന്നും ഗവാസ്‌കര്‍ പറയുന്നുണ്ട്.

അവസാന ഓവറുകളില്‍ തെവാട്ടിയ-റാഷിദ് ഖാന്‍ കൂട്ടുകെട്ടാണ് ഗുജറാത്തിന് വിജയം നേടിക്കൊടുക്കുന്നത്. 38 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം മല്‍സരം റോയല്‍സിന്റെ വരുതിയില്‍ നിന്നു തട്ടിയെടുക്കുകയായിരുന്നു. റാഷിദിനൊപ്പം തല്ലി തകര്‍ത്ത തവാത്തിയ 11 ബോളില്‍ മൂന്നു ഫോറടക്കം 22 റണ്‍സെടുത്തു പുറത്തായി. അവസാനത്തെ ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ ആവേശ് ഖാനെതിരേ ബൗണ്ടറി പായിച്ചാണ് റാഷിദ് ടീമിന്റെ വിജയറണ്‍സ് പൂര്‍ത്തിയാക്കിയത്.

മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. 72 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്‍ ആണ് ഗുജറാത്തിന്റെ ടോപ്‌സ്‌കോറര്‍. സായ് സുദര്‍ശന്‍ 35 റണ്‍സും നേടി. രാജസ്ഥാന് വേണ്ടി കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റുകളും ചാഹല്‍ രണ്ട് വിക്കറ്റുകളും നേടിയിരുന്നു. അതേസമയം പരാജയപ്പെട്ടുവെങ്കിലും രാജസ്ഥാന്റെ പോയന്റ് ടേബിളിലെ സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ല. ഇപ്പോഴും ഒന്നാമത് തന്നെയാണ് സഞ്ജുവിന്റെ ടീം.

Story first published: Thursday, April 11, 2024, 10:49 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+