Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അവരെ തോല്‍പ്പിക്കുക അതികഠിനം! ചെന്നൈ അല്ല, ഭയക്കേണ്ടത് ഈ ടീമിനെയെന്ന് സ്റ്റീവ് സ്മിത്ത്‌

ജയ്പൂര്‍: തുടര്‍ച്ചയായ രണ്ട് വിജയങ്ങളോടെ ഗംഭീരമായിട്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സീസണ്‍ ആരംഭിച്ചിരിക്കുന്നത്. സീസണിലെ ആദ്യത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പരാജയപ്പെടുത്തിയ നിലവിലെ ചാമ്പ്യന്മാര്‍ രണ്ടാം മത്സരത്തില്‍ പരാജയപ്പെടുത്തിയത് കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെയാണ്. ആറാം കിരീടം നേടി ചരിത്രം കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ ചെന്നൈ കളത്തിലിറങ്ങിയിരിക്കുന്നത്.

എന്നാല്‍ ചെന്നൈ അല്ല മറ്റൊരു ടീമാണ് അത്തവണ ഏറ്റവും അപകടകാരികള്‍ എന്നാണ് ഓസീസ് താരം സ്റ്റീവ് സ്മിത്ത് പറയുന്നത്. നിലവില്‍ ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീം രാജസ്ഥാന്‍ റോയല്‍സ് ആണെന്നാണ് സ്മിത്ത് പറയുന്നത്. തങ്ങളുടെ സീസണിലെ ആദ്യ മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. 20 റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം. ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടാനിറങ്ങുകയാണ് രാജസ്ഥാന്‍.

IPL

ജയ്പൂരിലെ ചരിത്രം രാജസ്ഥാന് അനുകൂലമാണ്. സ്വന്തം തട്ടകത്തില്‍ ഡല്‍ഹിയ്‌ക്കെതിരെ ആറ് തവണ കളിച്ചപ്പോള്‍ നാലിലും ജയിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. ഇരു ടീമുകളും അവസാനം ജയ്പൂരില്‍ കളിച്ചപ്പോള്‍ ജയം ഡല്‍ഹിയ്‌ക്കൊപ്പമായിരുന്നു. അന്ന് ആറ് വിക്കറ്റിനായിരുന്നു ഡല്‍ഹിയുടെ വിജയം. എന്നാല്‍ സ്‌പോര്‍ട്‌സ് സ്റ്റാറിനോടുള്ള പ്രതികരണത്തില്‍ സ്മിത്ത് പറയുന്നത് രാജസ്ഥാനാണ് പേടിക്കേണ്ട ടീം എന്നാണ്.

''നിലവില്‍ ഹോം ടീം ആണ് വിജയിക്കുന്നത്. ആ ട്രെന്റ് ഉടനെയൊന്നും തകരില്ലെന്ന് തോന്നുന്നു. അവര്‍ക്ക് ഇത്തവണ ഒരു സമ്പൂര്‍ണ ടീമാണുള്ളത്. എല്ലാ മേഖലയും കവര്‍ ചെയ്തിട്ടുണ്ട്. അവരുടെ സ്പിന്നര്‍മാരായ അശ്വിനും ചാഹലും ഗംഭീരമാണ്. ഞാന്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. ഐപിഎല്ലിലെ ഏറ്റവും അപകടകാരികളാണ് ഇവര്‍ രണ്ടും. അവര്‍ക്കിത് നല്ലൊരു സീസണ്‍ ആയാല്‍ അവരെ പരാജയപ്പെടുത്തുക കഠിനമാകും'' എന്നാണ് സ്മിത്ത് പറഞ്ഞത്.

നായകന്‍ സഞ്ജു സാംസണിനെക്കുറിച്ചും സ്മിത്ത് സംസാരിക്കുന്നുണ്ട്. ''അവന്‍ മനോഹരമായ കളിച്ചു. നന്നായി കളിക്കുന്നതായി തോന്നുന്നു. പന്തിനെ നന്നായി തന്നെ നേരിടുന്നുണ്ട്. അവന്റെ ക്യാപ്റ്റന്‍സിയും വളരെ നന്നായിരുന്നു. അവന് ഈ ഫോം തുടരാന്‍ സാധിക്കണം. നേരത്തേയും സീസണിന്റെ അവസാനത്തില്‍ താളം തെറ്റുന്നത് കണ്ടിട്ടുണ്ട്. അത് അവന്റെ മനസില്‍ കാണും, നിലവാരം നിലനിര്‍ത്താനും മുന്നില്‍ നിന്നും നയിക്കാനും സാധിക്കണം'' എന്നാണ് സ്മിത്ത് പറഞ്ഞത്.

കഴിഞ്ഞ മത്സരത്തില്‍ 52 പന്തില്‍ 82 റണ്‍സാണ് സഞ്ജു നേടിയത്. മൂന്ന് ഫോറും ആറ് സിക്‌സും നേടിയിരുന്നു സഞ്ജു. പിന്നാലെ വന്ന റയാന്‍ പരാഗ് 29 പന്തില്‍ 43 റണ്‍സും കൂട്ടിച്ചേര്ത്തു. മൂന്ന് സിക്‌സും ഒരു ഫോറുമാണ് പരാഗ് അടിച്ചത്. ആദ്യ മത്സരത്തിലെ വിജയം ഇന്ന് ആവര്‍ത്തിക്കുകയാണ് രാജസ്ഥാന്റെ മനസിലുള്ള ലക്ഷ്യം. തുടക്കത്തിലെ പ്രകടനമികവ് ടൂര്‍ണമെന്റിലുടനീളം പുലര്‍ത്തുക എന്നത് എന്നും സഞ്ജുവിന് വെല്ലുവിളിയാകാറുണ്ട്. ഈ സീസണ്‍ അതിനൊരു അപവാദമാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Thursday, March 28, 2024, 16:19 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+