Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: കെകെആറിനെ കയ്യൊഴിയരുത്! ഗംഭീറിന് ബ്ലാങ്ക് ചെക്ക് നല്‍കി ഷാരൂഖ്; 10 വര്‍ഷത്തേക്ക് തുടരണം!

ഐപിഎല്ലിന് ഇന്നത്തോടെ വിരാമമാകും. പിന്നാലെ ട്വന്റി-20 ലോകകപ്പും ആരംഭിക്കും. ഇതിനിടെ ബിസിസിഐയെ സംബന്ധിച്ച് മുന്നിലുള്ള പ്രധാന ടാസ്‌ക് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയെ കണ്ടെത്തുക എന്നതാണ്. ലോകകപ്പോടെ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തു നിന്നും ഒഴിയുകയാണ് രാഹുല്‍ ദ്രാവിഡ്. ഇന്ത്യയുടെ കോച്ചായി തുടരില്ലെന്ന് രാഹുല്‍ വ്യക്തമായതോടെ പകരക്കാരനെ തേടിയിറങ്ങിയിരിക്കുകയാണ് ബിസിസിഐ.

പലരുടേയും പേരുകള്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ പല റിപ്പോര്‍ട്ടുകള്‍ക്കും അധികം ആയുസുണ്ടായിരുന്നില്ല. ഇതിനിടെയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറിന്റെ പേര് ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററാണ് ഗംഭീര്‍. നേരത്തെ കൊല്‍ക്കത്തയെ ക്യാപ്റ്റനായി രണ്ട് വട്ടം ചാമ്പ്യന്മാരാക്കിയതാണ് ഗംഭീര്‍. ഈ സീസണില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങിയെത്തിയ ഗംഭീര്‍ ടീമിനെ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്തു.

IPL 2024

ഇതോടെയാണ് ഒരുപക്ഷെ ഗൗതം ഗംഭീര്‍ രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനാകും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ഇതിനിടെ ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത പുറത്ത് വന്നിരിക്കുകയാണ്. ഗൗതം ഗംഭീറിനെ തേടി വലിയൊരു ഓഫര്‍ വന്നതിനെക്കുറിച്ചാണ് വാര്‍ത്ത. കെകെആറിന്റെ ഉടമയായ ബോളിവുഡ് താരം ഗൗതം ഗംഭീറിന് മുന്നില്‍ ആരേയും മോഹിപ്പിക്കുന്നൊരു ഓഫര്‍ വച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തുടര്‍ച്ചയായി ഐപിഎല്ലില്‍ പരാജയപ്പെട്ടു നിന്ന ടീമായിരുന്നു കെകെആര്‍. എന്നാല്‍ ഗംഭീര്‍ തിരികെ വന്നതോടെ ടീം ഫൈനലിലെത്തിയിരിക്കുകയാണ്. ഈ സീസണിലുടനീളം ശക്തമായ ആധിപത്യത്തോടെയാണ് കെകെആര്‍ കളിച്ചത്. കെകെആറിനുണ്ടായ ഈ മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് കെകെആറിനൊപ്പം തന്നെ തുടരണമെന്ന് ഗംഭീറിനോട് ഷാരൂഖ് ഖാന്‍ അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

വെറുതെ അഭ്യര്‍ത്ഥിക്കുക മാത്രമല്ല ഷാരൂഖ് ഖാന്‍ ചെയ്തത്. ഗൗതം ഗംഭീറിന് എത്ര വലിയ തുക വേണമെങ്കിലും എഴുതിയെടുക്കാം എന്ന് പറഞ്ഞു കൊണ്ട് ഷാരൂഖ് ഖാന്‍ ബ്ലാങ്ക് ചെക്ക് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെ ഗൗതം ഗംഭീര്‍ എന്തായിരിക്കും തീരുമാനിക്കുക എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. അതേസമം രാജ്യവും ഐപിഎല്ലിലും മുന്നില്‍ വന്നാല്‍ ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം തന്നെയാകും തിരഞ്ഞെടുക്കുകയെന്നാണ് കരുതപ്പെടുന്നത്. ബിസിസിഐ തലവന്‍ ജയ് ഷായുമായുള്ള ബന്ധവും ഗംഭീറിനെ ആ സ്ഥാനത്തേക്ക് എത്തിക്കാനുള്ള സാധ്യതയായി കണക്കാക്കുന്നുണ്ട്.

അതേസമയം വാര്‍ത്തകള്‍ക്ക് പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമായിട്ടില്ല. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളോട് ഗൗതം ഗംഭീര്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഷാരൂഖ് ഖാനും കെകെആര്‍ മാനേജ്‌മെന്റുമെല്ലാം നിശബ്ദത പാലിക്കുകയാണ്. എന്താകും ഗൗതം ഗംഭീറിന്റെ ഭാവി എന്ന കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ സമയമെടുക്കുമെന്ന് സാരം.

ദ്രാവിഡിന്റെ പിന്‍ഗാമിയായി നേരത്തെ പരിഗണിക്കപ്പെട്ട പേരുകളിലൊന്ന് ഓസീസ് ഇതിഹാസ താരം റിക്കി പോണ്ടിംഗിന്റേതായിരുന്നു. നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലനാണ് റിക്കി പോണ്ടിംഗ്. എന്നാല്‍ ഈ ഓഫര്‍ പോണ്ടിംഗ് നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് മറ്റൊരു മുന്‍ ഓസീസ് താരം ജസ്റ്റിന്‍ ലാഗംറിന്റെ പേരും പരിഗണിക്കപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഓസ്‌ട്രേലിയന്‍ ടീമിന്റെ പരിശീലകനായിരുന്ന ലാംഗര്‍ എല്‍എസ്ജിയുടേയും പരിശീലകനാണ്.

അതേസമയം മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്മണ്‍, ആശിഷ് നെഹ്‌റ എന്നിവരുടെ പേരുകളും ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലോകകപ്പിന് ശേഷം ദ്രാവിഡ് പടിയിറങ്ങുന്നതോടെ ബിസിസിഐ തങ്ങളുടെ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.

Story first published: Sunday, May 26, 2024, 20:01 [IST]
Other articles published on May 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+