Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: പുകയുന്ന കൊള്ളിയെ എടുത്ത് വലിച്ചെറിയൂ! മുംബൈയ്ക്ക് രക്ഷപ്പെടാന്‍ വേറെ വഴിയില്ല: റായിഡു

അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് മുംബൈ ഇന്ത്യന്‍സ്. രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, ഇഷാന്‍ കിഷന്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ടീം. എന്നാല്‍ ഈ സീസണില്‍ ഏറ്റവും ആദ്യം എലിമിനേറ്റ് ചെയ്യപ്പെട്ട ടീമാണ് മുംബൈ ഇന്ത്യന്‍സ്. മുംബൈയുടെ ഈ ദയനീയ പരാജയത്തിന്റെ കാരണം വിശദീകരിക്കുകയാണ് മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ അമ്പാട്ടി റായിഡു.

ഈ സീസണില്‍ മുംബൈ ഒരു ടീമായി ഐക്യത്തോടെ കളിച്ചില്ലെന്നാണ് റായിഡു പറയുന്നത്. നിലവില്‍ പോയന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ് മുംബൈയുള്ളത്. 13 മത്സരങ്ങളില്‍ നിന്നും വെറും നാലെണ്ണത്തില്‍ മാത്രമാണ് മുംബൈയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടുള്ളത്. മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ചാമ്പ്യന്മാരായ മൂന്ന് സീസണിലും ടീമിനൊപ്പമുണ്ടായിരുന്ന താരമാണ് അമ്പാട്ടി റായിഡു.

IPL 2024

തന്റെ കാലത്ത് താരങ്ങള്‍ സ്വന്തം താല്‍പര്യങ്ങളേക്കാള്‍ ടീമിന്റെ വിജയമായിരുന്നു പ്രധാനമായി കണ്ടിരുന്നതെന്നാണ് റായിഡു പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ മുംബൈ ഇന്ത്യന്‍സില്‍ സ്വന്തം കാര്യത്തിന് ടീമിനേക്കാള്‍ പ്രാധാന്യം നല്‍കുന്ന താരങ്ങളുണ്ടെന്നാണ് ആരുടേയും പേരെടുത്ത് പറയാതെ അമ്പാട്ടി റായിഡു പറഞ്ഞത്.

''എപ്പോഴും ടീമിന് പ്രഥമ സ്ഥാനം കൊടുക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ് എന്നാണ് എപ്പോഴും തോന്നിയിട്ടുള്ളത്. വ്യക്തികളും ഉടമകളുമെല്ലാം ഒരു ടീമിന്റെ ഭാഗമാണ്. സച്ചിന്‍ പാജി പോലും നമ്മളെല്ലാം ഒരു ടീമിന്റെ ഭാഗമാണെന്ന് വിശ്വസിച്ചിരുന്നു. പക്ഷെ ഇപ്പോള്‍ ഒരുപാട് വ്യക്തി താല്‍പര്യങ്ങളുണ്ടെന്നാണ്. ഒരു ലക്ഷ്യമല്ല ഉള്ളത്'' എന്നാണ് അമ്പാട്ടി റായിഡു പറയുന്നത്.

ടീമിന് വേണ്ടി കളിക്കാനുള്ള പാഷന്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങളില്‍ ഈ സീസണില്‍ കണ്ടിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനമാണ് ടീമിന്റെ സന്തുലിതാവസ്ഥയെ തകര്‍ത്തതെന്ന ആരോപണം ശക്തമാണ്. ആരാധകര്‍ക്കിടയിലെന്നത് പോലെ തന്നെ താരങ്ങള്‍ക്കിടയിലും ഇത് ഭിന്നതയുണ്ടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

''ഈ സീസണിന്റെ തുടക്കം മുതല്‍ക്കു തന്നെ എല്ലാവരും സംസാരിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. യോജിച്ചു പോകാന്‍ സാധിക്കാത്ത ആരെങ്കിലും ഉണ്ടെങ്കില്‍, അതെത്ര കഠിനമാണെങ്കിലും, അവരെ ഉപേക്ഷിക്കുകയും ഒരുമിച്ചൊരു ടീമായി കളിക്കുന്നവരെ കണ്ടെത്തുകയും വേണം. സ്വന്തം കാര്യത്തിനല്ലാതെ മുംബൈ ഇന്ത്യന്‍സ് എന്ന ടീമിന് വേണ്ടി കളിക്കുന്നവരുള്ളൊരു ടീമിനെ ഉണ്ടാക്കാനാകും അവരും ആഗ്രഹിക്കുക'' എന്നും റായിഡു പറയുന്നു.

മുംബൈ ഇന്ത്യന്‍സ് ടീമിനുള്ളില്‍ രോഹിത്-ഹാര്‍ദിക് ക്യാമ്പുകള്‍ രൂപം കൊണ്ടതായുള്ള റിപ്പോര്‍ട്ടുകളും ടീമിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തലുകള്‍. അതേസമയം മുംബൈയ്ക്ക് മുന്നില്‍ ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. മെയ് 17 ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് മുംബൈയുടെ അവസാന മത്സരം. ലഖ്‌നൗവിനെ പരാജയപ്പെടുത്തി നാണക്കേട് കുറയ്ക്കുക മാത്രമാണ് മുംബൈയ്ക്ക് മുന്നിലുള്ള ലക്ഷ്യം.

ഈ സീസണോടെ രോഹിത് ശര്‍മയെ മുംബൈ ഒഴിവാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹാര്‍ദിക് പാണ്ഡ്യയുടെ നായകത്വത്തില്‍ ടീം വാര്‍ത്തെടുക്കുകയാണ് മുംബൈ മാനേജ്‌മെന്റിന്റെ ലക്ഷ്യം. അതേസമയം രോഹിത്-ഹാര്‍ദിക് ഭിന്നത എന്നത് വാസ്തവമാണെങ്കില്‍ ഐപിഎല്ലിന് പിന്നാലെ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യയെ അത് ബാധിക്കുമെന്നത് വസ്തുതയാണ്.

Story first published: Tuesday, May 14, 2024, 16:04 [IST]
Other articles published on May 14, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+