Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിന്റെ മറവിരോഗം ഗില്ലിനും കിട്ടിയോ? ടോസില്‍ അമളി പറ്റി ഗുജറാത്ത് നായകന്‍!

ചെന്നൈ: ഐപിഎല്‍ 2024 ലെ തങ്ങളുടെ ആദ്യ മത്സരം വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും പരസ്പരം ഏറ്റുമുട്ടാനിറങ്ങിയിരിക്കുന്നത്. സീസണിലെ ആദ്യ മത്സരത്തില്‍ ചെന്നൈ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ പരാജയപ്പെടുത്തിയരുന്നു. അതേസമയം കരുത്തരായ മുംബൈ ഇന്ത്യന്‍സിനെയായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് പരാജയപ്പെടുത്തിയത്.

കളിക്കളത്തില്‍ കളി മാത്രമല്ല പലപ്പോഴും നടക്കാറുള്ളത്. കാണികള്‍ക്ക് രസം പകരുന്ന, ചിരിയും ആവേശവുമൊക്കെ നല്‍കുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കും ക്രിക്കറ്റ് മത്സരങ്ങള്‍ വേദിയാകാറുണ്ട്. ഇത്തരത്തില്‍ രസകരമായൊരു രംഗം ഇന്നത്തെ മത്സരത്തിലും അരങ്ങേറി. ചെന്നൈ-ഗുജറാത്ത് മത്സരത്തിന്റെ ടോസ് സെഷനിടെയായിരുന്നു രസകരമായ സംഭവം നടക്കുന്നത്. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

ടോസ് നേടിയത് ഗുജറാത്ത് നായകന്‍ ഗില്‍ ആയിരുന്നു. എന്താണ് തീരുമാനം എന്ന് ചോദിച്ചപ്പോള്‍ ഗില്ലിന്റെ മനസ് ഒരു നിമിഷം ബ്ലാങ്ക് ആയിപ്പോയി. ബൗളിംഗ് തിരഞ്ഞെടുക്കാനായിരുന്നു ഗില്ലിന്റെ തീരുമാനം. എന്നാല്‍ താരം അബദ്ധത്തില്‍ പറഞ്ഞത് ബാറ്റ് ചെയ്യാന്‍ എന്നായിപ്പോയി. തനിക്കു പറ്റിയ നാക്കു പിഴ താരം വേഗം തന്നെ തിരുത്തുകയും ബൗളിംഗ് തിരഞ്ഞെടുക്കുകയുമായിരുന്നു.

IPL 2024

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. മുമ്പൊരിക്കല്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കും സമാനമായ അമളി സംഭവിച്ചിരുന്നു. അതുമായി കൂട്ടിച്ചേര്‍ത്താണ് സോഷ്യല്‍ മീഡിയ ഗില്ലിന്റെ വീഡിയോയും ആഘോഷിക്കുന്നത്. രോഹിത്തിനൊപ്പം ഇന്ത്യയുടെ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത് ഗില്‍ ആണ്. കൂടെ നടന്ന് രോഹിത്തിന്റെ മറവിരോഗം ഗില്ലിനും കിട്ടിയോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

പോയ വര്‍ഷം ന്യൂസിലാന്‍ഡിനെതിരായ മത്സരത്തിലായിരുന്നു രോഹിത്തിന്റെ അമളി. ടോസ് നേടിയ രോഹിത് ശര്‍മ തങ്ങളുടെ തീരുമാനം എന്തായിരുന്നുവെന്നത് മറന്നു പോവുകയായിരുന്നു. ഓര്‍മ്മ വരാന്‍ പത്ത്-പന്ത്രണ്ട് സെക്കന്റ് വേണ്ടി വന്നു രോഹിത്തിന്. ഓര്‍മ്മ തിരിച്ചുവന്നതും രോഹിത് വേഗം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നായകന്‍ ടോം ലാഥം അടക്കമുണ്ടായിരുന്നവര്‍ ചിരിച്ചു പോയ നിമിഷമായിരുന്നു രോഹിത്തിന്റെ അന്നത്തെ മറവി. ഇപ്പോള്‍ ഗില്ലിന്റെ മറവി ചര്‍ച്ചയാകുമ്പോള്‍ ആരാധകരുടെ മനസിലേക്ക് രോഹിത്തിന്റെ മറവിയും കടന്നു വരികയാണ്.

അതേസമയം കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റം വരുത്താതെയാണ് ഗില്ലിന്റെ ഗുജറാത്ത് ഇന്ന് ചെന്നൈയെ നേരിടുന്നത്. ടോസില്‍ വിജയിച്ച ഗില്‍ ബൗളിംഗ് തിരഞ്ഞെടുത്തുവെങ്കിലും താരത്തിന്റെ തീരുമാനം തെറ്റിപ്പോയോ എന്ന് തോന്നിപ്പിക്കുന്നതായിരുന്നു ഗുജറാത്തിന്റെ പ്രകടനം. ചെന്നൈയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് നായകന്‍ റുതുരാജ് ഗെയ്ഗ്വാദും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് നല്‍കിത്. ഇരുവരും 46 റണ്‍സാണ് നേടിയത്.

പിന്നാലെ വന്ന ശിവം ദൂബെ അര്‍ധ സെഞ്ചുറി നേടി. 51 റണ്‍സെടുത്താണ് ദൂബെ പുറത്തായത്. ഡാരില്‍ മിച്ചല്‍, സമീര്‍ റിസ്വി എന്നിവര്‍ യഥാക്രമം ,14 റണ്‍സുകളാണ് നേടിയത്. അഞ്ച് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. ഗുജറാത്തിന് ചെന്നൈയ്‌ക്കെതിരെ വിജയിക്കാന്‍ റണ്‍സ് വേണം.

Story first published: Tuesday, March 26, 2024, 21:27 [IST]
Other articles published on Mar 26, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+