Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഗില്ലാഡി വീരന്‍! പഞ്ചാബിനെ തല്ലി തകര്‍ത്ത്, പുതു റെക്കോര്‍ഡുകള്‍ സ്വന്തമാക്കി ഗില്‍

അഹമ്മദാബാദ്; പഞ്ചാബ് കിങ്‌സിനെതിരെ ആഞ്ഞടിച്ച് ശുഭ്മന്‍ ഗില്‍. ഇതോടെ ഐപിഎല്ലില്‍ പുതിയൊരു ചരിത്രം തന്നെ കുറിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍.

സീസണിലെ നാലാമത്തെ മത്സരത്തില്‍ ഈ സീസണിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറിയാണ് ഗില്‍ ഇന്ന് പഞ്ചാബിനെതിരെ നേടിയത്. അതോടൊപ്പം ക്യാപ്റ്റനായ ശേഷം ഗില്‍ നേടുന്ന ആദ്യ സെഞ്ചുറിയുമാണിത്. 48 പന്തുകളില്‍ നിന്നും 89 റണ്‍സാണ് ഗില്‍ നേടിയത്. ഗില്ലിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ ഗുജറാത്ത് പഞ്ചാബിനെതിരെ നേടിയത് 199 റണ്‍സാണ്.

ഈ സീസണിന് മുന്നോടിയായിട്ടാണ് ഗില്ലിനെ ഗുജറാത്തിന്റെ നായകനായി പ്രഖ്യാപിക്കുന്നത്. രണ്ട് കൊല്ലം ടീമിനെ നയിക്കുകയും ചാമ്പ്യന്മാരാക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സിലേക്ക് മടങ്ങിയതോടെയാണ് ഗില്ലിന് നായകസ്ഥാനം ലഭിക്കുന്നത്. ഇതോടെ ഐപിഎല്ലിലെ പ്രായം കുറഞ്ഞ മൂന്നാമത്തെ നായകനായി മാറാനും ഗില്ലിന് സാധിച്ചു. ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ് മുന്നിലുള്ളത്.

Shubman Gill

അതേസമയം ഇന്നത്തെ പ്രകടനത്തിലൂടെ ഗുജറാത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 1500 ലധികം റണ്‍ നേടുന്ന താരമായി മാറുകയും ചെയ്തു ഗില്‍. മറ്റൊരു താരവും ഗുജറാത്തിന് വേണ്ടി ഇതുവരും 1000 റണ്‍സ് പോലും നേടിയിട്ടില്ല. ഗുജറാത്തിന് വേണ്ടി 37 ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുളള ഗില്‍ 1537 റണ്‍സാണ് ആകെ നേടിയിട്ടുള്ളത്. 148 ആണ് ഗില്ലിന്റെ സ്‌ട്രൈക്ക് റേറ്റ്.

ഗുജറാത്ത് ടൈറ്റന്‍സ് രൂപീകരിച്ച സമയം മുതല്‍ ഗില്‍ ടീമിലുണ്ട്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ ഗില്ലിനെ ലേലത്തില്‍ എട്ട് കോടി നല്‍കിയാണ് ഗുജറാത്ത് സ്വന്തമാക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യയ്ക്കും റാഷിദ് ഖാനുമൊക്കെ ഗുജറാത്ത് തങ്ങളുടെ തട്ടകത്തിലെത്തിച്ചതായിരുന്നു ഗില്ലിനെ. ആ തീരുമാനം ശരിയാണെന്ന് ആദ്യ സീസണ്‍ മുതല്‍ ഇതുവരെ ഗില്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

2022 ല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ആദ്യ സീസണില്‍ തന്നെ ഗുജറാത്ത് കപ്പുയര്‍ത്തി. ആ സീസണില്‍ നാല് അര്‍ധ സെഞ്ചുറിയടക്കം 483 റണ്‍സായിരുന്നു ഗില്‍ നേടിയത്. തൊട്ടടുത്ത സീസണിലും ടീം ഫൈനലിലെത്തിയിരുന്നു. 890 റണ്‍സാണ് 2023 ല്‍ ഗില്‍ നേടിയത്. ഇതില്‍ മൂന്ന് സെഞ്ചുറികളും ഉള്‍പ്പെടും.

അതേസമയം ഐപിഎല്ലില്‍ നിന്നുള്ള ഗില്ലിന്റെ ആകെ റണ്‍ സമ്പാദ്യം 2954 റണ്‍സാണ്. 2018 ല്‍ കെകെആറിനായി അരങ്ങേറിയ ഗില്‍ 2021 വരെ കെകെആര്‍ താരമായിരുന്നു. 2021 ലെ കെകെആര്‍ ഫൈനലിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ഐപിഎല്ലിന്റേയും ഫൈനല്‍ കളിച്ച താരമാണ് ശുഭ്മന്‍ ഗില്‍.

അതേസമയം പഞ്ചാബിനെതിരെ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 199 റണ്‍സെടുത്തത്. 89 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്‍ തന്നെയാണ് ടീമിലെ ടോപ്‌സ്‌കോറര്‍. സായ് സുദര്‍ശന്‍ 33 റണ്‍സും കെയ്ന്‍ വില്യംസണ്‍ 26 റണ്‍സും രാഹുല്‍ തെവാട്ടിയ 23 റണ്‍സും നേടി. എട്ട് പന്തുകൡല്‍ നിന്നാണ് തെവാട്ടിയ 23 റണ്‍സ് നേടിയത്.

Story first published: Thursday, April 4, 2024, 23:17 [IST]
Other articles published on Apr 4, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+