Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അവന്റേത് തെറ്റായ ചിന്ത, എന്റെ ടീമില്‍ എടുക്കില്ല; അശ്വിനെതിരെ തുറന്നടിച്ച് സെവാഗ്‌

ക്രിക്കറ്റ് മൈതാനത്തെ ബുദ്ധിരാക്ഷസനാണ് ആര്‍ അശ്വിന്‍. ക്രിക്കറ്റിനെക്കുറിച്ചുള്ള അശ്വിന്റെ അറിവും കളിയോടുള്ള പാഷനുമെല്ലാം സമാനതകളില്ലാത്തതാണ്. അതേസമയം ഈ സീസണില്‍ തന്റെ പ്രതിഭയോട് നീതിപുലര്‍ത്താന്‍ സാധിക്കുന്നതല്ല അശ്വിന്റെ പ്രകടനം. ഇപ്പോഴിതാ അശ്വിനെതിരെ ഇന്ത്യന്‍ ഇതിഹാസ താരം വിരേന്ദര്‍ സെവാഗ് രംഗത്തെത്തിയിരിക്കുകയാണ്.

ഈ സീസണില്‍ ഇതുവരെ അശ്വിന്‍ എട്ട് മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും അശ്വിന് നേടാന്‍ സാധിച്ചത് വെറും രണ്ട് വിക്കറ്റുകള്‍ മാത്രമാണ്. കൂടാതെ റണ്‍ വിട്ടു കൊടുക്കുന്നതിലും അശ്വിന്‍ പിശുക്ക് കാണിക്കുന്നില്ല. ഒമ്പതിന് മുകളിലാണ് അശ്വിന്റെ ഇക്കണോമി. ഇതിനിടെ കഴിഞ്ഞ ദിവസം ട്വന്റി-20 ക്രിക്കറ്റില്‍ വിക്കറ്റ് നേടുക എന്നത് അപ്രസക്തമായ കാര്യമാണെന്നും അശ്വിന്‍ പറയുകയുണ്ടായി.

IPL 2024

അശ്വിന്റെ ഈ പ്രസ്താവന സെവാഗിന് ഒട്ടും പിടിച്ചിട്ടില്ല. കെഎല്‍ രാഹുല്‍ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് പറഞ്ഞതിനോട് സമാനമയൊരു പ്രസ്താവനയായിരുന്നു അശ്വിന്‍ നടത്തിയത്. പക്ഷെ ഇതിനെ വിമര്‍ശിച്ചു കൊണ്ട് സെവാഗ് രംഗത്തെത്തുകയായിരുന്നു. ബൗളര്‍ റണ്‍ തടയുന്നതിന് പകരം വിക്കറ്റെടുക്കാനായിരിക്കണം എപ്പോഴും ശ്രദ്ധിക്കേണ്ടത് എന്നാണ് സെവാഗ് പറയുന്നത്.

''ഇത് സ്‌ട്രൈക്ക് റേറ്റിന് ഒരു വിലയുമില്ലെന്ന് കെഎല്‍ രാഹുല്‍ പറഞ്ഞതിന് സമാനമാണ്. അശ്വിന്‍ പറഞ്ഞത് വിക്കറ്റെടുക്കുന്നതില്‍ കാര്യമില്ല എന്നാണ്. അദ്ദേഹത്തിന്റെ സ്റ്റാറ്റ്‌സ് നല്ലതല്ലെങ്കില്‍ അടുത്ത കൊല്ലത്തെ ലേലത്തില്‍ വാങ്ങില്ല. നമ്മള്‍ ഒരു ബൗളരെ തിരഞ്ഞെടുക്കുമ്പോള്‍ അയാള്‍ 25-30 റണ്‍സ് വിട്ടു കൊടുക്കും എന്നോ അതോ വിക്കറ്റുകള്‍ നേടി രണ്ടോ മൂന്നോ തവണ മാന്‍ ഓഫ് മാച്ച് ആകുമോ എന്നാകുമോ നമ്മുടെ ചിന്ത?'' എന്നാണ് സെവാഗ് ചോദിക്കുന്നത്.

''ചാഹലും കുല്‍ദീപും തുടങ്ങി അദ്ദേഹത്തിന്റെ എതിരാളികളെല്ലാം വിക്കറ്റുകള്‍ നേടുന്നുണ്ട്. ഓഫ് സ്പിന്‍ എറിഞ്ഞാല്‍ അടി കിട്ടും എന്നു കരുതിയാണ് അവന്‍ കാരംബോള്‍ എറിയുന്നത്. അതുകൊണ്ടാണ് വിക്കറ്റ് കിട്ടാത്തത്. തന്റെ സ്പിന്നിനേയും ദൂസരയേയും കുറച്ച് വിശ്വസിക്കാനായാല്‍ അദ്ദേഹത്തിന് കൂടുതല്‍ വിക്കറ്റുകള്‍ നേടാനാകും. അതാണ് അദ്ദേഹത്തിന്റെ മൈന്റ് സെറ്റ്. പക്ഷെ ഞാനാണ് ടീമിന്റെ കോച്ചോ മെന്ററോ എങ്കില്‍ അങ്ങനെ ചിന്തിക്കില്ല. എന്റെ ബൗളര്‍ വിക്കറ്റ് നേടുന്നതിന് പകരം റണ്‍ സംരക്ഷിക്കാനാണ് നോക്കുന്നതെങ്കില്‍ അവന് എന്റെ ടീമില്‍ ഇടം കാണില്ല'' എന്നാണ് സെവാഗ് പറയുന്നത്.

ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അശ്വിന്റെ പ്രസ്താവനയും വരുന്നത് എന്നത് ശ്രദ്ധേയമാണ്. നിലവിലെ അശ്വിന്റെ പ്രകടനം നോക്കുമ്പോള്‍ ലോകകപ്പിനായുള്ള ടീമില്‍ ഇടം നേടാനുള്ള സാധ്യതയില്ല. ചാഹലും കുല്‍ദീപുമെല്ലാം മികച്ച ഫോമിലാണുള്ളത്. അതേസമയം അശ്വിന്‍ ഫോമില്ലാതെ വലയുമ്പോഴും രാജസ്ഥാന്‍ റോയല്‍സ് മിന്നും ഫോമിലാണുള്ളത്. 16 പോയന്റുകളുമായി ടേബിളില്‍ ഒന്നാമതാണ് രാജസ്ഥാന്റെ സ്ഥാനം.

Story first published: Monday, April 29, 2024, 17:30 [IST]
Other articles published on Apr 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+