Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ധോണിയെ പിന്തള്ളി സഞ്ജു സാംസണ്‍; ഐപിഎല്ലിലെ കൂറ്റനടിക്കാരില്‍ ഇനി സഞ്ജുവും!

ഐപിഎല്ലില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യുന്നത്. നായകനായും സഞ്ജു തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരവും സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനത്തിന് സാക്ഷ്യം വഹിച്ചിരുന്നു. മത്സരത്തില്‍ രാജസ്ഥാനെ വിജയതീരത്ത് എത്തിക്കാന്‍ സഞ്ജുവിന് സാധിച്ചില്ലെങ്കിലും സഞ്ജുവിനെ തേടി പുതിയൊരു റെക്കോര്‍ഡ് എത്തിയിരിക്കുകയാണ്.

അതിവേഗം 200 സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ ബാറ്ററായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. തന്റെ 159-ാം ഇന്നിംഗ്‌സിലാണ് സഞ്ജു 200 സിക്‌സ് എന്ന കടമ്പ കടക്കുന്നത്. ഇതോടെ സഞ്ജു പിന്നിലാക്കിയത് സാക്ഷാല്‍ എംഎസ് ധോണിയെയാണ്. 165 ഇന്നിംഗ്‌സിലാണ് ധോണി 200 സിക്‌സ് നേടിയത്.

IPL 2024

ഐപിഎല്ലില്‍ 200 സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ് സഞ്ജു ഇതോടെ. സഞ്ജുവിനും ധോണിയ്ക്കും പുറമെ ക്രിസ് ഗെയില്‍, എബി ഡിവില്യേഴ്‌സ്, ഡേവിഡ് വാര്‍ണര്‍, കിറോണ്‍ പൊള്ളാര്‍ഡ്, ആന്ദ്രേ റസല്‍ എന്നിവരാണ് ഈ പട്ടികയിലുള്ളത്. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ഖലീല്‍ അഹമ്മദ് എറിഞ്ഞ ഓവറിലാണ് സഞ്ജു 200-ാം സിക്‌സ് നേടുന്നത്. താന്‍ നേരിട്ട ആറാമത്തെ പന്തില്‍ തന്നെ സഞ്ജു സിക്‌സ് നേടുകയായിരുന്നു. 28 പന്തിലാണ് മത്സരദത്തില്‍ സഞ്ജു അര്‍ധ സെഞ്ചുറി നേടിയത്.

അതേസമയം മത്സരത്തില്‍ 46 പന്തില്‍ നിന്നും 86 റണ്‍സുമായാണ് സഞ്ജു പുറത്താകുന്നത്. 20 റണ്‍സിനായിരുന്നു രാജസ്ഥാനെതിരെ ഡല്‍ഹി വിജയം കണ്ടെത്തുന്നത്. എന്നാല്‍ സഞ്ജുവിന്റെ പുറത്താകല്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ പതിനാറാം ഓവറില്‍ മുകേഷ് എറിഞ്ഞ നാലാമത്തെ പന്തിലാണ് സഞ്ജു പുറത്താകുന്നത്.

സഞ്ജു സിക്‌സിനായി ഉയര്‍ത്തി അടിച്ച പന്ത് ബൗണ്ടറിയ്ക്ക് അരികില്‍ വച്ച് ഷായ് ഹോപ്പ് പിടികൂടുകയായിരുന്നു. റീപ്ലേയില്‍ ഹോപ്പ് ബൗണ്ടറിയില്‍ ചവുട്ടിയോ ഇല്ലയോ എന്ന് വ്യക്തമായിരുന്നില്ല. പക്ഷെ അമ്പയര്‍ ഔട്ട് നല്‍കുകയായിരുന്നു.
അമ്പയറുടെ തീരുമാനം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളേയും ആരാധകരേയുമെല്ലാം ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു.

സോഷ്യല്‍ മീഡിയയിലും വലിയ വിവാദമായി മാറിയിരിക്കുകയാണ് സഞ്ജുവിന്റെ പുറത്താകല്‍. മുന്‍ ക്രിക്കറ്റര്‍മാരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം പ്രതികരണവുമായി എത്തിയിട്ടുണ്ട്. സഞ്ജു പുറത്തായിട്ടില്ലെന്ന വാദമാണ് സഞ്ജുവിന്റെ ആരാധകരില്‍ നിന്നും ഉയരുന്നത്. അതേസമയം, സഞ്ജുവിന്റെ പുറത്താകലിന് ശേഷം രാജസ്ഥാന് മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇതോടെ ഡല്‍ഹി 20 റണ്‍സിന് വിജയിക്കുകയായിരുന്നു.

അതേസമയം ഇന്നലത്തെ മത്സരം പരാജയപ്പെട്ടുവെങ്കിലും രാജസ്ഥാന്‍ ഇപ്പോഴും പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താനുള്ളത്. പതിനൊന്ന് മത്സരങ്ങളില്‍ നിന്നും എട്ട് വിജയങ്ങള്‍ കണ്ടെത്താന്‍ രാജസ്ഥാന് സാധിച്ചിട്ടുണ്ട്. ഒന്നാമതുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും രാജസ്ഥാനും 16 പോയന്റുകളാണുള്ളത്. പ്ലേ ഓഫിന്റെ പടിക്കലെത്തി നില്‍ക്കുകയാണ് രാജസ്ഥാന്‍.

Story first published: Wednesday, May 8, 2024, 17:18 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+