Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇന്ത്യന്‍ ടീമിലേക്ക് എത്തിച്ച 'ഗെയിം ചെയ്ഞ്ചര്‍'; താന്‍ വരുത്തിയ മാറ്റത്തെക്കുറിച്ച് സഞ്ജു

മലയാളികളുടെ അഭിമാന താരമാണ് സഞ്ജു സാംസണ്‍. ഇന്ത്യന്‍ ടീമില്‍ എത്താന്‍ സാധിച്ച ചുരുക്കം ചില മലയാളികളില്‍ ഒരാള്‍. കഴിഞ്ഞ കുറേ കാലമായി ഐപിഎല്ലിലും ഡൊമസ്റ്റിക് മത്സരങ്ങളിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോഴും ഇന്ത്യന്‍ ടീമില്‍ സ്ഥിരമായൊരു ഇടം കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. സ്ഥിരതയില്ലായ്മയായിരുന്നു സെലക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ച കാരണം. എന്നാല്‍ സഞ്ജുവിനെ മനപ്പൂര്‍വ്വം തഴയുകയാണെന്നാണ് ആരാധകരുടെ വാദം.

ഇതിനിടെ ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്ന അവസരങ്ങള്‍ താരത്തിന് മുതലെടുക്കാന്‍ സാധിക്കാതെ പോവുകയും ചെയ്തതോടെ സഞ്ജുവിനെ സംബന്ധിച്ച് ഇന്ത്യന്‍ ടീം വിദൂര സ്വപ്‌നമായി മാറുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ ആരാധകര്‍ക്ക് ആവേശം പകര്‍ന്നു കൊണ്ട് ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

IPL 2024

ഐപിഎല്ലിലെ മിന്നും പ്രകടനത്തിന്റെ കരുത്തിലാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നത്. ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ഇടം നേടിയപ്പോള്‍ രണ്ടാമനായി സഞ്ജുവിനെയാണ് സ്‌ക്വാഡിലെടുത്തിരിക്കുന്നത്. കെഎല്‍ രാഹുല്‍, ജിതേഷ് ശര്‍മ, ധ്രുവ് ജുറേല്‍, ദിനേശ് കാര്‍ത്തിക് എന്നിവരെ മറി കടന്നാണ് സഞ്ജു ലോകകപ്പ് സ്‌ക്വാഡിലെത്തിയത്. മലയാളികളെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെയാകെ സന്തോഷിപ്പിച്ച വാര്‍ത്തയായിരുന്നു ഇത്.

പൊതുവെ ഐപിഎല്ലിന്റെ തുടക്കത്തില്‍ കാണിക്കുന്ന ആവേശം മുന്നോട്ട് പോകുമ്പോള്‍ കുറഞ്ഞു വരുന്നുവെന്നൊരു വിമര്‍ശനം സഞ്ജുവിനെതിരെ സ്ഥിരമായി ഉയരാറുണ്ട്. പക്ഷെ ഈ സീസണില്‍ സ്ഥിരതയോടെയാണ് സഞ്ജു കളിക്കുന്നത്. ബാറ്റര്‍ എന്ന നിലയില്‍ മാത്രമല്ല നായകന്‍ എന്ന നിലയിലും ഈ സീസണില്‍ കൂടുതല്‍ അഗ്രസീവ് ആണ് സഞ്ജു. ഇപ്പോഴിതാ തന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍.

ഐപിഎല്ലിലും ട്വന്റി-20 ക്രിക്കറ്റിലുമുള്ള തന്റെ ബാറ്റിംഗ് സമീപനത്തെക്കുറിച്ചാണ് സഞ്ജു സംസാരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടായിരുന്നു സഞ്ജുവിന്റെ പ്രതികരണം. 20 ഓവറിന്റെ മത്സരമാണ്. ഓരോ ഓവറും കളിയുടെ അഞ്ച് ശതമാനമാണ്. സെറ്റില്‍ ആകാന്‍ സമയം വേണം, പത്ത് റണ്‍സിന് ശേഷം സിക്‌സ് അടിക്കാം, ഈ ബൗളറെ അടിക്കില്ല, അവസാനം അടിക്കാം എന്നൊന്നും പറയാനാകില്ല. ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂ, ബൗണ്ടറികള്‍ കണ്ടെത്തുക. ആ ഇന്റന്റ് തുടക്കത്തില്‍ തന്നെ കാണിക്കണം. സിക്‌സുകള്‍ അടിക്കണം എന്നാണ് സഞ്ജു പറയുന്നത്.

ഇംപാക്ട് ഉണ്ടാക്കാന്‍ സാധിക്കണം. എത്ര വേഗം സാധിക്കുമോ അത്രയും വേഗത്തില്‍. റണ്‍ നേടാന്‍ വ്യത്യസ്തമായ രീതികളില്ല. ഒരു രീതി മാത്രമേയുള്ളൂ. ചെല്ലുക, ഡോമിനേറ്റ് ചെയ്യുക. നിങ്ങള്‍ പുറത്തായാല്‍ നിങ്ങളുടെ ടീമിലെ മറ്റാരെങ്കിലും ചെന്ന് ഡോമിനേറ്റ് ചെയ്യണം. ആരും ഡോമിനേറ്റ് ചെയ്തില്ലെങ്കില്‍ തോല്‍ക്കും. സെക്കന്റ് ഗിയറില്ല. മുന്നോട്ട് തന്നെ പോകണം. അതാണ് ട്വന്റി-20 ക്രിക്കറ്റ് എന്നാണ് എന്റെ വിശ്വാസം എന്നും സഞ്ജു പറയുന്നുണ്ട്.

അതേസമയം നിലവില്‍ പോയന്റ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒന്നാം സ്ഥാനത്തുള്ളത് കൊല്‍ക്കത്ത നെറ്റ് റൈഡേഴ്‌സ് ആണ്. ഇരു ടീമുകള്‍ക്കും 16 പോയന്റുകള്‍ വീതമുണ്ട്. ഇരുവരും പ്ലേ ഓഫ് യോഗ്യത നേടുമെന്നാണ് കരുതപ്പെടുന്നത്.

Story first published: Tuesday, May 7, 2024, 17:51 [IST]
Other articles published on May 7, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+