Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: അവരെല്ലാം അടിച്ചുപൊളിക്കുമ്പോള്‍ ഞാന്‍ ശിക്ഷിക്കപ്പെട്ടു; സ്‌കൂള്‍ ഓര്‍മ പങ്കിട്ട് സഞ്ജു

ജയ്പൂര്‍: തന്റെ കുട്ടിക്കാല ഓര്‍മ്മകള്‍ പങ്കുവച്ച് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തങ്ങളുടെ മത്സരത്തിന് മുമ്പായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു സഞ്ജു സാംസണ്‍. തന്റെ സ്‌കൂള്‍ കാല ഓര്‍മ്മകളും ഞായറാഴ്ചയിലെ ഓര്‍മ്മകളുമൊക്കെയാണ് സഞ്ജു പങ്കുവെക്കുന്നത്.

താന്‍ ഡല്‍ഹിയിലും കേരളത്തിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നാണ് സഞ്ജു പറയുന്നത്. ഡല്‍ഹിയില്‍ പഠിക്കുമ്പോള്‍ താനൊരു വികൃതിക്കുട്ടിയായിരുന്നുവെന്നാണ് സഞ്ജു പറയുന്നത്. എന്നാല്‍ കേരളത്തിലേക്ക് വന്നതോടെ താന്‍ നന്നായി പഠിക്കുന്ന കുട്ടിയായി മാറിയെന്നാണ് സഞ്ജു പറയുന്നത്. അതിന്റെ കാരണമായി സഞ്ജു പറയുന്നത് തന്റെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ അച്ഛന്റെ സുഹൃത്തായിരുന്നു എന്നാണ്.

IPL 2024

''ഞാന്‍ ഡല്‍ഹിയിലും കേരളത്തിലുമായാണ് സ്‌കൂള്‍ വിദ്യാഭ്യാസം നടത്തിയത്. ഡല്‍ഹിയില്‍ ഞാന്‍ വളരെ വികൃതിയായിരുന്നു. പക്ഷെ കേരളത്തിലെത്തിയപ്പോള്‍ അച്ചടക്കമുള്ള കുട്ടിയായി മാറി. കാരണം ഞങ്ങളുടെ സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ എന്റെ അച്ഛന്റെ കൂട്ടുകാരനായിരുന്നു. അതോടെ ഞാന്‍ നന്നായി പഠക്കുന്ന വിദ്യാര്‍ത്ഥിയായി മാറി'' എന്നാണ് സഞ്ജു സാംസണ്‍ പറയുന്നത്.

തനിക്ക് സ്‌കൂളില്‍ വച്ച് പണിഷ്‌മെന്റ് കിട്ടിയ സംഭവവും സഞ്ജു പറയുന്നുണ്ട്. ''ഒരിക്കല്‍ ഞാന്‍ വൈസ് പ്രിന്‍സിപ്പാളിനെ കാണാന്‍ പോയി. ഫ്രീ പിരിയഡ് പിടി കിട്ടുമോ എന്നറിയാനായിരുന്നു. അദ്ദേഹം അനുമതി നല്‍കി. ആവേശം കാറണം ഞാന്‍ ഇടനാഴിയിലൂടെ അലറി വിളിച്ചു പറഞ്ഞാണ് വന്നത്. അന്ന് എന്റെ സഹപാഠികളെല്ലാം ഫ്രീ പിരിയഡ് ആസ്വദിച്ചു. പക്ഷെ എനിക്ക് ഒച്ചയിട്ടതിന് ശിക്ഷയും കിട്ടി'' എന്നാണ് സഞ്ജു പറയുന്നത്.

ഞായറാഴ്ചകളില്‍ താന്‍ സ്ഥിരമായി പള്ളിയില്‍ പോകുമായിരുന്നു. എല്ലാ ഞായറാഴ്ചയും അമ്മ എന്തെങ്കിലും സ്‌പെഷ്യല്‍ ഭക്ഷണം ഉണ്ടാക്കി വെക്കുമായിരുന്നു. അതെല്ലാം കഴിച്ച് താന്‍ അമ്മയെ സഹായിക്കുമായിരുന്നു എന്നാണ് സഞ്ജു പറയുന്നത്. സമയം കിട്ടുമ്പോഴെല്ലാം താന്‍ സുഹൃത്തുക്കളുടെ കൂടെ യാത്ര പോകാറുണ്ടെന്നും സഞ്ജു പറയുന്നു. താന്‍ ഏറെ ആസ്വദിക്കുന്നതാണ് സുഹൃത്തുക്കളുടെ കൂടെയുള്ള യാത്രകളെന്നാണ് രാജസ്ഥാന്‍ നായകന്‍ പറയുന്നത്.

അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്ന് നേരിടുന്നത്. നിലവില്‍ പോയന്റ് ടേബിൡ രണ്ടാം സ്ഥാനത്താണ് രാജസ്ഥാനുള്ളത്. ആര്‍സിബിയാകട്ടെ എട്ടാം സ്ഥാനത്തും. ഐപിഎല്ലിലെ ഏറ്റവും സന്തുലിതമായ ടീമുകളിലൊന്നാണ് രാജസ്ഥാന്‍. അതുകൊണ്ട് തന്നെ അവരെ പരാജയപ്പെടുത്തുക എന്നത് ആര്‍സിബിയെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. അതോടൊപ്പം തന്നെ ഇന്നത്തെ മത്സരം വിജയിക്കുക എന്നത് ബാംഗ്ലൂരിന് നിര്‍ണായകുമാണ്.

രാജസ്ഥാന്‍ നല്ല നിലയിലാണെങ്കിലും സഞ്ജുവിനെ സംബന്ധിച്ച് ഫോമിലേക്ക് തിരികെ വരേണ്ടത് വളരെ നിര്‍ണായകമാണ്. ആദ്യ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച സഞ്ജു പക്ഷെ പിന്നീടുള്ള രണ്ട് കളികളിലും ബാറ്റര്‍ എന്ന നിലയില്‍ വേണ്ടത്ര തിളങ്ങിയിരുന്നില്ല. അതിനാല്‍ ഇന്ന് തന്റെ ഫോമിലേക്ക് തിരികെ വരിക എന്നതാകും സഞ്ജുവിന്റെ ലക്ഷ്യം. ഇതുവരെ കളിച്ച മൂന്ന് കളികളും വിജയിച്ചതിന്റെ ആവേശത്തിലാണ് സഞ്ജുവും സംഘവും ബാംഗ്ലൂരിനെ നേരിടാനിറങ്ങുന്നത്.

Story first published: Saturday, April 6, 2024, 19:22 [IST]
Other articles published on Apr 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+