Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: സഞ്ജു ഔട്ട് ഓര്‍ നോട്ടൗട്ട്: തേര്‍ഡ് അമ്പയറെ പ്രതിരോധിച്ച് മുന്‍ ഇംഗ്ലണ്ട് താരം

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരം അവസാനിച്ചത് വിവാദത്തോടെയായിരുന്നു. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന്റെ പുറത്താകലാണ് വലിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. രാജസ്ഥാന്‍ ഇന്നിംഗ്‌സിന്റെ പതിനാറാം ഓവറില്‍ ഷായ് ഹോപ്പിന്റെ ക്യാച്ചിലാണ് സഞ്ജു പുറത്താകുന്നത്. എന്നാല്‍ സഞ്ജുവിന്റെ പുറത്താകല്‍ അമ്പയറുടെ തെറ്റായ തീരുമാനം ആണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഡല്‍ഹിക്കെതിരെ 222 റണ്‍സിന്റെ വിജയലക്ഷ്യവുമായാണ് രാജസ്ഥാന്‍ ബാറ്റിംഗിന് ഇറങ്ങിയത്. തുടക്കത്തില്‍ പതറിപ്പോയ രാജസ്ഥാനെ മുന്നില്‍ നിന്നു കൊണ്ട് നയിക്കുകയായിരുന്നു സഞ്ജു. ക്യാപ്റ്റന്റെ ഇന്നിംഗ്‌സുമായി സഞ്ജു ക്രീസില്‍ നിലയുറപ്പിച്ചതോടെ രാജസ്ഥാന്‍ വിജയം ഉറപ്പിക്കുകയും ചെയ്തു. മറുവശത്തുള്ളവര്‍ വേഗത്തില്‍ മടങ്ങുമ്പോഴും സഞ്ജു ഒറ്റയ്ക്ക് പൊരുതുകയായിരുന്നു.

IPL 2024

മുകേഷ് കുമാര്‍ ആയിരുന്നു ഡല്‍ഹിയുടെ പതിനാറാം ഓവര്‍ എറിഞ്ഞത്. മുകേഷ് എറിഞ്ഞ നാലാമത്തെ പന്ത് സഞ്ജു സിക്‌സിനായി ഉയര്‍ത്തി അടിച്ചു. എന്നാല്‍ ബൗണ്ടറിയ്ക്ക് അരികില്‍ വച്ച് ഷായ് ഹോപ്പ് പിടികൂടുകയായിരുന്നു. എന്നാല്‍ ഹോപ്പ് പന്ത് ക്യാച്ച് ചെയ്യുന്നതിനിടെ ബൗണ്ടറി ലൈനില്‍ ചവുട്ടിയോ എന്ന സംശയത്തെ തുടര്‍ന്ന് തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. റീപ്ലേയില്‍ ഹോപ്പ് ബൗണ്ടറിയില്‍ ചവുട്ടിയോ ഇല്ലയോ എന്ന് വ്യക്തമായിരുന്നില്ല. പക്ഷെ അമ്പയര്‍ ഔട്ട് നല്‍കുകയായിരുന്നു.

അമ്പയറുടെ തീരുമാനം രാജസ്ഥാന്‍ റോയല്‍സ് താരങ്ങളേയും ആരാധകരേയുമെല്ലാം ഒരുപോലെ അമ്പരപ്പിക്കുന്നതായിരുന്നു. സോഷ്യല്‍ മീഡിയയിലും വലിയ വിവാദമായി മാറി സഞ്ജുവിന്റെ പുറത്താകല്‍. മുന്‍ ക്രിക്കറ്റര്‍മാരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം പ്രതികരണവുമായി എത്തിയിട്ടുണ്ട്. സഞ്ജു പുറത്തായിട്ടില്ലെന്ന വാദമാണ് സഞ്ജുവിന്റെ ആരാധകരില്‍ നിന്നും ഉയരുന്നത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ് മുന്‍ താരം പോള്‍ കോളിംഗ്‌വുഡ്.

അതേസമയം, സഞ്ജുവിന്റെ പുറത്താകലിന് ശേഷം രാജസ്ഥാന് മത്സരത്തിലേക്ക് തിരികെ വരാനായില്ല. ഇതോടെ ഡല്‍ഹി 20 റണ്‍സിന് വിജയിക്കുകയായിരുന്നു. മത്സര ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെയാണ് കോളിംഗ് വുഡ് പ്രതികരിച്ചിരിക്കുന്നത്. തേര്‍ഡ് അമ്പയര്‍ മൈക്കില്‍ ഗൗഫിനെ പിന്തുണച്ചാണ് കോളിംഗ് വുഡ് രംഗത്തെത്തിയിരിക്കുന്നത്. ഗൗഫ് തന്റെ സുഹൃത്താണെന്നാണ് കോളിംഗ് വുഡ് പറയുന്നത്.

വളരെ ബുദ്ധിമുട്ടുള്ളൊരു തീരുമാനം ആയിരുന്നു അതെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം പറയുന്നത്. അതേസമയം തന്റെ സുഹൃത്തിന് ഒരിക്കല്‍ കൂടി പരിശോധിക്കാമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

''ഗൗഫി എന്റെ വളരെ അടുത്ത സുഹൃത്താണ്. ഞാന്‍ അവനെ പ്രതിരോധിക്കും. അവന് ഒരു ആംഗിള്‍ കൂടെ നോക്കാമായിരുന്നു. ഒന്നുകൂടെ ഉറപ്പു വരുത്താന്‍. കാരണം അത് വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു. ആ തീരുമാനം വലിയ മാറ്റം കൊണ്ടു വരുന്നതായിരുന്നു. അതിനാല്‍ കുറച്് സമയമെടുക്കാമായിരുന്നു'' എന്നാണ് കോളിംഗ്‌വുഡ് പറയുന്നത്.

''എനിക്കറിയാം ഐപിഎല്ലില്‍ സംഘാടകര്‍ എല്ലാം വേഗത്തിലാക്കാന്‍ പറയും. അമ്പയര്‍മാരോട് വേഗം തീരുമാനം എടുക്കാനാണ് പറയുന്നത്. എനിക്ക് തോന്നുന്നത്, ഈ സാഹചര്യത്തില്‍ കുറച്ചധികം ആംഗിളുകള്‍ നോക്കാമായിരുന്നു എന്നാണ്. അത് എല്ലാവരേയും ശാന്തരാക്കുമായിരുന്നു. അതായിരുന്നു ഏറ്റവും നല്ല വഴി' എന്നും അദ്ദേഹം പറയുന്നുണ്ട്.

Story first published: Wednesday, May 8, 2024, 16:29 [IST]
Other articles published on May 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+