Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: തോല്‍വിയ്ക്ക് പിന്നാലെ അടുത്ത അടി; സഞ്ജുവിന് 12 ലക്ഷത്തിന്റെ പിഴ

ജയ്പൂര്‍: രാജസ്ഥാന്‍ റോയല്‍സിന്റെ പരാജയം അറിയാതെയുള്ള കുതിപ്പിന് വിരാമം. ഗുജറാത്ത് ടൈറ്റന്‍സാണ് രാജസ്ഥാന് കടിഞ്ഞാണിട്ടിരിക്കുന്നത്. സീസണിലെ തങ്ങളുടെ ആദ്യ പരാജയമാണ് ഇന്നലെ രാജസ്ഥാന്‍ റോയല്‍സ് നേരിട്ടത്. അവസാന പന്തിലായിരുന്നു ഗുജറാത്തിന്റെ വിജയം. കൈയ്യിലിരുന്ന കളി കൈ വിട്ടതിന്റെ വിഷമത്തിനിടെ രാജസ്ഥാനെ തേടി മറ്റൊരു തിരിച്ചടി കൂടി.

കുറഞ്ഞ ഓവര്‍ റേറ്റിന്റെ പേരില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണിന് 12 ലക്ഷം രൂപ പിഴ വിധിച്ചിരിക്കുകയാണ്. സ്വന്തം തട്ടകത്തില്‍ രാജസ്ഥാനെ പൊരുതി തോല്‍പ്പിക്കുകയായിരുന്നു ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സ്. റിയാന്‍ പരാഗും സഞ്ജു സാംസണും നേടിയ അര്‍ധ സെഞ്ചുറികളുടെ കരുത്തില്‍ രാജസ്ഥാന്‍ നേടിയ 196 റണ്‍സ് ഗുജറാത്ത് മറി കടക്കുന്നത് അവസാന പന്തിലായിരുന്നു.

Sanju Samson

മുറിവില്‍ ഉപ്പ് എന്ന പോലെ പിന്നാലെ നായകിന് പിഴ ഈടാക്കുകയും ചെയ്തിരിക്കുകയാണ്. സീസണില്‍ ആദ്യമായാണ് രാജസ്ഥാന് ഓവര്‍ റേറ്റ് കുറഞ്ഞതിന്റെ പേരില്‍ പിഴ അടയ്‌ക്കേണ്ടി വരുന്നത്. രാജസ്ഥാന്റെ നായകനായുള്ള തന്റെ അമ്പതാം മത്സരമായിരുന്നു ഇന്നലെ സഞ്ജുവിന്. രാജസ്ഥാന് വേണ്ടി ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ നായകനാണ് സഞ്ജു. മുമ്പ് രാജസ്ഥാനെ ഇത്രയും മത്സരങ്ങളില്‍ നയിച്ചിട്ടുള്ളത് ഇതിഹാസ താരം ഷെയ്ന്‍ വോണ്‍ മാത്രമാണ്.

തുടക്കത്തില്‍ പതറിപ്പോയ രാജസ്ഥാനെ മികച്ച ടോട്ടലിലേക്ക് എത്തിക്കുന്നത് പരാഗും സഞ്ജുവും ചേര്‍ന്നാണ്. പരാഗ് 76 റണ്‍സ് നേടിയപ്പോള്‍ സഞ്ജു 68 റണ്‍സുമായി പുറത്താകെ നില്‍ക്കുകയായിരുന്നു. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് പരാജയം മണത്തിരുന്നതാണ്. എന്നാല്‍ റാഷിദ് ഖാനും രാഹുല്‍ തെവാട്ടിയയും ചേര്‍ന്നുള്ള അവസാന നിമിഷത്തിലെ പോരാട്ടത്തിന് മുന്നില്‍ രാജസ്ഥാന്‍ വീഴുകയായിരുന്നു.

മൂന്ന് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ വിജയം. 72 റണ്‍സെടുത്ത നായകന്‍ ശുഭ്മന്‍ ഗില്‍ ആണ് ഗുജറാത്തിന്റെ ടോപ്‌സ്‌കോറര്‍. സായ് സുദര്‍ശന്‍ 35 റണ്‍സും റാഷിദ് ഖാന്‍ 24 റണ്‍സും നേടി. രാജസ്ഥാന് വേണ്ടി കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റുകളും ചാഹല്‍ രണ്ട് വിക്കറ്റുകളും നേടിയിരുന്നു. അതേസമയം പരാജയപ്പെട്ടുവെങ്കിലും രാജസ്ഥാന്റെ പോയന്റ് ടേബിളിലെ സ്ഥാനത്തിന് കോട്ടം തട്ടിയിട്ടില്ല. ഇപ്പോഴും ഒന്നാമത് തന്നെയാണ് സഞ്ജുവിന്റെ ടീം. അടുത്ത മത്സരം വിജയിച്ച് തിരികെ വരികയാണ് ടീമിന് മുന്നിലുള്ള ലക്ഷ്യം.

വിജയം ഉറപ്പിച്ചിരുന്നിടത്തു നിന്നുമാണ് രാജസ്ഥാന്‍ പരാജയപ്പെടുന്നത്. അവസാന ഓവറുകളില്‍ തെവാട്ടിയ-റാഷിദ് ഖാന്‍ കൂട്ടുകെട്ടാണ് ഗുജറാത്തിന് വിജയം നേടിക്കൊടുക്കുന്നത്. 38 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം മല്‍സരം റോയല്‍സിന്റെ വരുതിയില്‍ നിന്നു തട്ടിയെടുക്കുകയായിരുന്നു. റാഷിദ് 11 ബോളില്‍ നാലു ഫോറുള്‍പ്പെടെ പുറത്താവാതെ 24 റണ്‍സെടുത്തപ്പോള്‍ തെവാത്തിയ 11 ബോളില്‍ മൂന്നു ഫോറടക്കം 22 റണ്‍സെടുത്തു പുറത്തായി. അവസാനത്തെ ബോളില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ ആവേശ് ഖാനെതിരേ ബൗണ്ടറി പായിച്ചാണ് റാഷിദ് ടീമിന്റെ വിജയറണ്‍സ് പൂര്‍ത്തിയാക്കിയത്.

Story first published: Thursday, April 11, 2024, 10:26 [IST]
Other articles published on Apr 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+