Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup: സഞ്ജുവിനെ ഇനിയും മാറ്റി നിര്‍ത്താനാകില്ല! അതിവേഗക്കാരനും ഇടം; ലാറയുടെ ഇന്ത്യന്‍ സ്‌ക്വാഡ്‌

ഐപിഎല്‍ പ്ലേ ഓഫ് ചിത്രത്തിലേക്ക് എത്തുന്നതേയുള്ളൂ. എന്നാല്‍ മറുവശത്ത് ട്വന്റി-20 ലോകകപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മാറിയിരിക്കുകയാണ്. ആരൊക്കെയായിരിക്കും ടീമില്‍ ഇടം നേടുക എന്നതിനെക്കുറിച്ചാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചകള്‍. സെലക്ടര്‍മാര്‍ ഐപിഎല്‍ മത്സരങ്ങള്‍ സസൂഷ്മം വീക്ഷിക്കുന്നതിനാല്‍ താരങ്ങള്‍ ഓരോരുത്തരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്.

ഇതിനിടെ ഇപ്പോഴിതാ ചര്‍ച്ചകളുടെ ഭാഗമായി മാറുകയാണ് ബ്രയാന്‍ ലാറ. തന്റെ മനസിലുള്ള പതിനഞ്ചംഗ ഇന്ത്യന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രയാന്‍ ലാറ. സ്റ്റാര്‍ സ്‌പോട്‌സിലൂടെയായിരുന്നു ലാറ തന്റെ മനസിലെ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശര്‍മയാണ് ലാറയുടെ ടീമിനെ നയിക്കുന്നത്. ഹാര്‍ദിക് പാണ്ഡ്യ, വിരാട് കോലി, ജസ്പ്രീത് ബുംറ എന്നിവരും ലാറയുടെ ടീമിലുണ്ട്.

IPL 2024

യുവതാരങ്ങളായ യശസ്വി ജെയ്‌സ്വാള്‍, മായങ്ക് യാദവ് എന്നിവര്‍ക്കും ലാറയുടെ ടീമില്‍ ഇടമുണ്ട്. വിക്കറ്റ് കീപ്പര്‍ റോളിലേക്ക് മലയാളി താരം സഞ്ജു സാംസണിനേയും റിഷഭ് പന്തിനേയും ലാറ പരിഗണിക്കുന്നുണ്ട്. ഇരുവരും മികച്ച ഫോമിലാണ് ഐപിഎല്ലില്‍ കളിക്കുന്നത്. ഇരുവരും തങ്ങളുടെ ടീമുകളുടെ നായകന്മാരാണ്. രാജസ്ഥാന്‍ റോയല്‍സ് സഞ്ജുവിന്റെ കീഴില്‍ മികച്ച ഫോമിലാണുള്ളത്. രാജസ്ഥാന്‍ പോയന്റ് ടേബിളില്‍ ഒന്നാമതാണ്.

ഓള്‍റൗണ്ടര്‍ ശിവം ദൂബെയേയും ലാറ തിരഞ്ഞെടുക്കുന്നുണ്ട്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യുസേന്ദ്ര ചാഹല്‍ എന്നിവര്‍ അടങ്ങുന്ന സ്പിന്‍ നിരയാണ് ലാറയുടെ ടീമുള്ളത്. പേസര്‍മാരായി ബുംറയ്‌ക്കൊപ്പം അര്‍ഷ്ദീപ് സിംഗും സന്ദീപ് ശര്‍മയും മായങ്ക് യാദവും ടീമിലുണ്ട്. വേഗതയും കൃത്യതയുമെല്ലാം ഇഴുകിചേര്‍ന്നതാണ് ലാറയുടെ പേസ് നിര.

മെയ് ഒന്നിനാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ സ്‌ക്വാഡിനെ പ്രഖ്യാപിക്കുക. ഹാര്‍ദിക് പാണ്ഡ്യ ലോകകപ്പ് ടീമില്‍ നിന്നും പുറത്താക്കപ്പെടുമോ എന്നും സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍ ഇടം നേടുമോ എന്നെല്ലാം അറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍. പന്ത് തിരികെ വന്നതോടെ സഞ്ജുവിന് ഇത്തവണയും പുറത്തിരിക്കേണ്ടി വരുമോ എന്നത് കണ്ടറിയണം. അതേസമയം ഹാര്‍ദിക് പാണ്ഡ്യ ബോള്‍ ചെയ്യാത്ത സാഹചര്യത്തില്‍ ടീമില്‍ ഇടം ലഭിക്കുമോ എന്നതും കണ്ടറിയണം.

ലാറ തിരഞ്ഞെടുക്കുന്ന, ലോകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ, യശസ്വി ജെയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, സഞ്ജു സാംസണ്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, സന്ദീപ് ശര്‍മ, ശിവം ദൂബെ, യുസ്വേന്ദ്ര ചാഹല്‍, മായങ്ക് യാദവ്.

Story first published: Monday, April 29, 2024, 16:04 [IST]
Other articles published on Apr 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+