Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ഇടിവെട്ടിയവനെ പാമ്പ് കടിച്ചു! സൂപ്പര്‍ താരത്തിന് പരുക്ക്; വെട്ടിലായി ബാംഗ്ലൂര്‍!

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളിലൊന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. എന്നാല്‍ നാളിതുവരെ ഒരു ഐപിഎല്‍ കിരീടം നേടിയെടുക്കാന്‍ ആര്‍സിബിയ്ക്ക് സാധിച്ചിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരമായ വിരാട് കോലിയടക്കമുള്ള കരുത്തരുള്ള ടീമായിട്ടും ആര്‍സിബിയ്ക്ക് കിരീടം ഇന്നും കിട്ടാക്കനിയാണ്. ഈ സാല നമ്മദേ എന്നു പറഞ്ഞ് ഓരോ സീസണിലും ഇറങ്ങുമെങ്കിലും സീസണ്‍ അവസാനിക്കുന്നത് കണ്ണീരോടെയായിരിക്കും.

ഈ സീസണിലും ഇതുവരെ ആര്‍സിബിയുടെ അവസ്ഥയ്ക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ലെന്നതാണ് സങ്കടകരമായ വസ്തുത. ഇതിനിടെ ഇപ്പോഴിതാ ടീമിന് വീണ്ടുമൊരു തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ആര്‍സിബിയുടെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായ ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ തനിക്ക് പരുക്കാണെന്നും അടുത്ത മത്സരത്തില്‍ ഇറങ്ങാന്‍ സാധിക്കില്ലെന്നുമാണ് മാക്‌സ്‌വെല്‍ അറിയിച്ചിരിക്കുന്നത്.

IPL 2024

ഞായറാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ബാംഗ്ലൂരിന്റെ അടുത്ത മത്സരം. സണ്‍റൈസേഴ്‌സ് ഹൈദാരാബാദുമായുള്ള കഴിഞ്ഞ മത്സരത്തില്‍ നിന്നും മാക്‌സി സ്വയം പിന്മാറിയിരുന്നു. മാനസികവും ശാരീരികവുമായി താന്‍ ക്ഷീണിതാണെന്നായിരുന്നു അതേക്കുറിച്ച് താരം പറഞ്ഞത്. താരത്തിന് ഹിപ്പ് സര്‍ജറിയാണെന്ന് ഇഎസ്പിഎന്നിന്റെ എറൗണ്ട് ദ വിക്കറ്റ് ഷോയിലാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ഹൈദാരബാദിനെതിരായ മത്സരത്തില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടത് ഫോമില്ലായ്മ മൂലമാണെന്നും മാക്‌സ്‌വെല്‍ വ്യക്തമാക്കിയിരുന്നു. ടീമിന്റെ നിലവിലെ അവസ്ഥയില്‍ ഒരു ബാധ്യതയായി മാറാന്‍ തനിക്ക് താല്‍പര്യമില്ലെന്നാണ് താരം പറയുന്നത്.

''എനിക്ക് ചെറുതായൊരു ഹിപ്പ് സ്‌ട്രെയിനുണ്ട്. അതിനാല്‍ കുറച്ച് ദിവസങ്ങള്‍ മാറി നില്‍ക്കുകയാണ്. ഈ സമയം ഞാന്‍ പരിശീലനവും റെഡിയാകുന്നതും തുടരും. ഒരു ഇടം കിട്ടുകയാണെങ്കില്‍ ഞാന്‍ കയ്യുയര്‍ത്തുകയും അത് സ്വീകരിക്കുകയും ചെയ്യും'' എന്നാണ് താരം പറയുന്നത്. ''മൂന്ന് കളികള്‍ വിട്ടു നില്‍ക്കാം പിന്നീട് റെഡിയാകുമ്പോള്‍ വരാം എന്നല്ല. അങ്ങനെ നടക്കില്ല. ഈ വര്‍ഷം ഉറപ്പായും ടീമില്‍ ഇടം കിട്ടുന്നൊരു അവസ്ഥയിലല്ല ഞാന്‍'' എന്നും താരം പറയുന്നുണ്ട്.

അതേസമയം ഐപിഎല്ലിന് പിന്നാലെയുള്ള ലോകകപ്പിന് ശേഷം വാഷിംഗ്ടണ്‍ ഫ്രീഡത്തിന് വേണ്ടി മേജര്‍ ലീഗ് ക്രിക്കറ്റ് കളിക്കാനായി പോവുകയാണ് മാക്‌സ് വെല്‍. ട്രാവിസ് ഹെഡ്ഡും മാക്‌സ് വെല്ലിനൊപ്പമുണ്ടാകും. റിക്കി പോണ്ടിംഗാണ് ടീമിന്റെ പരിശീലകന്‍. ജൂലൈ നാലിനാണ് ലീഗ് ആരംഭിക്കുക. ലീഗിന്റെ രണ്ടാം സീസണ്‍ ആണിത്. ഇതേക്കുറിച്ചും മാക്‌സ്‌വെല്‍ സംസാരിക്കുന്നുണ്ട്.

''ഞാന്‍ റിക്കി പോണ്ടിംഗിനോടും മറ്റ് ചില താരങ്ങളോടും കഴിഞ്ഞ കുറച്ച് നാളുകളായി സംസാരിക്കുന്നുണ്ട്. ഞാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്'' എന്നാണ് മേജര്‍ ലീഗ് ക്രിക്കറ്റിനെക്കുറിച്ച് താരം പറഞ്ഞത്. അതേസമയം മാക്‌സ് വെല്‍ പുറത്തിരിക്കുന്നതിനാല്‍ ബാംഗ്ലൂര്‍ കാമറൂണ്‍ ഗ്രീനിനെ പ്ലെയിംഗ് ഇലവനിലേക്ക് കൊണ്ടു വരാനാണ് സാധ്യത. ഗ്രീന്‍ ഇംപാക്ട് പ്ലെയര്‍ ആയി വരുകയോ അല്ലെങ്കില്‍ വില്‍ ജാക്‌സ്, റീസ് ടോപ്ലി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ ഒരാള്‍ ഡ്രാപ്പ് ചെയ്യപ്പെടുകയോ ചെയ്‌തേക്കാം.

നിലവില്‍ പോയന്റ് ടേബിളില്‍ ഏറ്റവും ഒടുവിലാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സ്ഥാനം. ഇതുവരെ കളിച്ച ഏഴ് കളികളില്‍ ഒന്നില്‍ മാത്രമാണ് ബാംഗ്ലൂരിന് ജയിക്കാന്‍ സാധിച്ചിട്ടുള്ളത്. ബാക്കിയുള്ള ആറിലും പരാജയപ്പെടുകയായിരുന്നു. ബൗളിംഗ് നിരയുടെ ശരാശരിയിലും താഴെയുള്ള പ്രകടനമാണ് പ്രത്യക്ഷത്തില്‍ ബാംഗ്ലൂരിന് തലവേദനയായി മാറുന്നത്.

Story first published: Thursday, April 18, 2024, 16:52 [IST]
Other articles published on Apr 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+