Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത് ശര്‍മ ചെന്നൈ ജഴ്‌സിയണിയും! കൂടുമാറ്റം നടക്കുമെന്ന് ഇതിഹാസ താരം

ഐപിഎല്ലിന്റെ തുടക്കത്തില്‍ തന്നെ വലിയ വിവാദമായി മാറിയ സംഭവമായിരുന്നു രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റിയത്. രോഹിത്തിനെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയ തീരുമാനത്തോട് ആരാധകര്‍ക്ക് കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നു വന്നത്. രോഹിത് ശര്‍മയും ടീമിലെ മറ്റ് പല സീനിയര്‍ താരങ്ങളും ഈ തീരുമാനത്തില്‍ അസംതൃപ്തരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിനിടെയാണ് ഈ സീസണോടെ രോഹിത് ശര്‍മ മുംബൈ ടീം വിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സോഷ്യല്‍ മീഡിയയും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം ഇപ്പോള്‍ രണ്ട് തട്ടിലാണുള്ളത്. രോഹിത് ശര്‍മയെ നായകസ്ഥാനത്തു നിന്നും മാറ്റിയതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും. രോഹിത് മുംബൈയില്‍ തുടരേണ്ടതില്ലെന്നാണ് താരത്തിന്റെ കടുത്ത ആരാധകരുടെ വാദം.

Rohit Sharma

അങ്ങനെയെങ്കില്‍ രോഹിത് പോകേണ്ടത് ഏത് ടീമിലേക്കാണെന്ന ചര്‍ച്ചയും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ഈ ചര്‍ച്ചയില്‍ തന്റെ അഭിപ്രായം പങ്കുവച്ച് എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വോണ്‍ മനസ് തുറന്നത്. രോഹിത് ശര്‍മ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് പോകണമെന്നാണ് വോണ്‍ പറയുന്നത്.

''അദ്ദേഹം ചെന്നൈയിലേക്ക് പോകുമോ? ധോണിയ്ക്ക് പകരക്കാരനാകുമോ? ഈ വര്‍ഷം ഗെയ്ഗ്വാദ് ആണ് നായകന്‍. ഒരുപക്ഷെ അടുത്ത വര്‍ഷം രോഹിത്തിനായി മാറ്റിവെക്കുന്നതാകാം. ഞാന്‍ അദ്ദേഹത്തെ ചെന്നൈയില്‍ കാണുന്നുണ്ട്'' എന്നാണ് വോണ്‍ പറഞ്ഞത്. അതേസമയം മുംബൈയിലെ ക്യാപ്റ്റന്‍സിയെ ചൊല്ലിയുള്ള തര്‍ക്കങ്ങളിലും വോണ്‍ അഭിപ്രായം അറിയിക്കുന്നുണ്ട്.

''വ്യക്തിപരമായി ഞാന്‍ രോഹിത്തിനെ തന്നെ നായകനായി നിര്‍ത്തിയേനെ. ഹാര്‍ദിക് മുംബൈയിലേക്ക് വരുന്നത് തന്നെ വലിയ സമ്മര്‍ദ്ദമാണ്. രോഹിത് ഉറപ്പായും ട്വന്റി-20യില്‍ ഇന്ത്യയുടെ നായകനാകും'' എന്നാണ് വോണ്‍ പറഞ്ഞത്.

ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച രണ്ട് സീസണിലും ഐപിഎല്ലിന്റെ ഫൈനലിലെത്തിച്ച നായകനാണ് ഹാര്‍ദിക് പാണ്ഡ്യ. തങ്ങളുടെ ആദ്യ സീസണില്‍ തന്നെ ഗുജറാത്തിനെ വിജയികളാക്കാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ ഹാര്‍ദിക്കിനെ തിരികെ തങ്ങളുടെ തട്ടകത്തിലേക്ക് കൊണ്ടുവരുന്നത്. പക്ഷെ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ നായകനാക്കാനുള്ള തീരുമാനം വലിയ വിവാദമായി മാറുകയായിരുന്നു.

മുംബൈ ടീമിലെ സീനിയര്‍ താരങ്ങളും ഈ തീരുമാനത്തിന് എതിരാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തന്നെ മാറ്റിയതില്‍ രോഹിത് ശര്‍മയും സന്തുഷ്ടനല്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായി. രോഹിത് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ലെങ്കിലും രോഹിത്തിന്റെ ഭാര്യ റിതികയുടെ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. അതേസമയം മുംബൈ നായകനായുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ ആദ്യ മത്സരത്തില്‍ ആരാധകര് താരത്തെ വരവേറ്റത് കൂവലുകളോടെയായിരുന്നു.

രോഹിത് ശര്‍മയ്ക്ക് വേണ്ടി ആര്‍പ്പു വിളിച്ചും ഹാര്‍ദിക് പാണ്ഡ്യയെ കൂവി വിളിച്ചുമാണ് മുംബൈ ആരാധകര്‍ തങ്ങളുടെ അമര്‍ഷം അറിയിച്ചത്. മുംബൈയുടെ മത്സരങ്ങളില്‍ നിരന്തരം ആരാധകര്‍ ഹാര്‍ദിക്കിനെ അപമാനിക്കുന്നുണ്ട്. ആരാധകരുടെ പ്രതികരണങ്ങള്‍ രൂക്ഷമായി മാറിയതോടെ വാങ്കഡെയിലെ മത്സരത്തിനിടെ രോഹിത് ശര്‍മ ആരാധകരോട് ശാന്തരാകാന്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം മുംബൈയും ബാംഗ്ലരും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോലിയും ഹാര്‍ദ്ദിക്കിനായി കയ്യടിക്കാന്‍ ആരാധകരോട് പറഞ്ഞിരുന്നു.

Story first published: Saturday, April 13, 2024, 14:45 [IST]
Other articles published on Apr 13, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+