Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത് ഭായ് ഞങ്ങളെ കൊണ്ടു നടക്കുന്നത് അനിയന്മാരെ പോലെ, പക്ഷെ ഗ്രൗണ്ടില്‍ വേറെ ആളാണ്: ധ്രുവ് ജുറേല്‍

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായുള്ള ബന്ധത്തെക്കുറിച്ച് മനസ് തുറന്ന് ധ്രുവ് ജുറേല്‍. ടീമിലെ യുവതാരങ്ങളെ രോഹിത് ശര്‍മ തന്റെ അനുജന്മാരെ പോലെയാണ് കൊണ്ടു നടക്കുന്നത് എന്നാണ് ധ്രുവ് ജുറേല്‍ പറയുന്നത്. അതേസമയം ഫീല്‍ഡില്‍ രോഹിത് വളരെ സ്ട്രിക്ട് ആണെന്നും ജുറേല്‍ പറയുന്നുണ്ട്. തന്റെ താരങ്ങളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന നായകനാണ് രോഹിത് ശര്‍മ.

കളിക്കളത്തിന് അകത്തും പുറത്തുള്ള രോഹിത്തിന്റെ ഫണ്‍ സമീപനം എല്ലാവര്‍ക്കും ഇഷ്ടമാണ്. ''ഓഫ് ഫീല്‍ഡില്‍ രോഹിത് ഭായ് ഞങ്ങളെ കൊണ്ടു നടക്കുന്നത് അനിയന്മാരെ പോലെയാണ്. പക്ഷെ ഫീല്‍ഡില്‍ അദ്ദേഹം വളരെ സ്ട്രിക്ടാണ്. വൈറലായി മാറിയ വീഡിയോകള്‍ മതി അദ്ദേഹം എത്ര സ്ട്രിക്ട് ആയാണ് യുവതാരങ്ങളെ കൈകാര്യം ചെയ്യുന്നതെന്ന് മനസിലാക്കാന്‍. രോഹിത് ഭായ്‌ക്കൊപ്പം കളിക്കുക രസമാണ്. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്'' എന്നാണ് ജുറേല്‍ പറയുന്നത്.

IPL

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെയാണ് ധ്രുവ് ജുറേല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറുന്നത്. അതേസമയം താരം ഇതുവരേയും ഏകദിനത്തിലും ട്വന്റി-20യിലും അരങ്ങേറിയിട്ടില്ല. എന്നാല്‍ ടെസ്റ്റില്‍ താരത്തിന് തന്റെ മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചിരുന്നു. ബാറ്ററായും വിക്കറ്റ് കീപ്പറായും ജുറേല്‍ തിളങ്ങിയിരുന്നു. ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ ക്ലെയിം ജുറേല്‍ ഇതിനോടകം തന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ മുന്നോട്ട് പോകവെ യാതൊരു പിഴവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകാന്‍ പാടില്ലെന്ന് അറിയാമെന്നും ജുറേല്‍ പറയുന്നുണ്ട്.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ധ്രുവ് ജുറേല്‍. പോയ വര്‍ഷമായിരുന്നു ധ്രുവ് അരങ്ങേറിയത്. മിഡില്‍ ഓര്‍ഡറില്‍ വെടിക്കെട്ട് പ്രകടനം നടത്തുന്ന താരമാണ് ധ്രുവ് ജുറേല്‍. 2022 ല്‍ 20 ലക്ഷം രൂപയ്ക്കാണ് ധ്രുവ് ജുറേലിനെ രാജസ്ഥാന്‍ ലേലത്തില്‍ സ്വന്തമാക്കുന്നത്. എന്നാല്‍ ആ സീസണ്‍ കളിക്കാന്‍ സാധിച്ചില്ല. പക്ഷെ പോയ സീസണില്‍ അരങ്ങേറിയ ധ്രുവ് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

ഈ സീസണില്‍ നാല് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധ്രുവ് ജുറേല്‍ ഇതുവരെ നേടിയത് 42 റണ്‍സാണ്. രാജസ്ഥാന്റെ നായകന്‍ കൂടിയായ സഞ്ജു സാംസണ്‍ വിക്കറ്റ് കീപ്പറായി ഉള്ളതിനാല്‍ ആ മേഖലയില്‍ സാന്നിധ്യമാകാന്‍ ധ്രുവ് ജുറേലിന് സാധിച്ചിട്ടില്ല. എന്നാല്‍ ദേശീയ ടീമില്‍ വിക്കറ്റ് കീപ്പറായും ധ്രുവ് ജുറേല്‍ തിളങ്ങിയിട്ടുണ്ട്.

മറുവശത്ത് നായകസ്ഥാനം ഹാര്‍ദിക് പാണ്ഡ്യയ്‌ക്കെ വച്ച് മാറിയാണ് ഇക്കൊല്ലം രോഹിത് ശര്‍മ ഐപിഎല്‍ കളിക്കുന്നത്. ഇത് വലിയ വിവാദമായി മാറിയ തീരുമാനമായിരുന്നു. ഹാര്‍ദിക്കിനെതിരെ മുംബൈ ആരാധകര്‍ പരസ്യമായി തന്നെ രംഗത്തെത്തിയിരുന്നു. രോഹിത് ശര്‍മയെ മാറ്റിയ രീതിയില്‍ മുംബൈ ആരാധകര്‍ ഒട്ടും തൃപ്തരല്ല. രോഹിത്തിനെ ആര്‍പ്പുവിളികളോടെ മൈതാനത്തേക്ക് സ്വീകരിക്കുന്ന മുംബൈ ആരാധകര്‍ ഹാര്‍ദിക്കിന് നല്‍കിയത് കൂവലുകളായിരുന്നു. ഹാര്‍ദിക്കിനെ കൂവുന്നതിനെതിരെ രോഹിത് ശര്‍മയടക്കം രംഗത്തെത്തിയിരുന്നു.

അതേസമയം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ട മുംബൈ വിജയ വഴിയിലേക്ക് തിരികെ വന്നിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈയുട തിരിച്ചുവരവ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് മുംബൈയുടെ അടുത്ത എതിരാളികള്‍. ഞായറാഴ്ചയാണ് ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ.

Story first published: Wednesday, April 10, 2024, 15:03 [IST]
Other articles published on Apr 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+