Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ആ നിയമം ഓള്‍റൗണ്ടര്‍മാരെ നശിപ്പിക്കും, ഇന്ത്യന്‍ ടീമിനെ തകര്‍ക്കും; തുറന്നടിച്ച് രോഹിത്‌

മുംബൈ: ഐപിഎല്ലില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായ പുതിയ നിയമമാണ് ഇംപാക്ട് പ്ലെയര്‍ നിയമം. എന്നാല്‍ ഈ നിയമത്തിനെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്. ബാറ്റിംഗിനെ സഹായിക്കുന്നതാണ് ഈ നിയമമെന്നാണ് പ്രധാന വിമര്‍ശനം. ക്രിക്കറ്റ് പണ്ഡിതരും ആരാധകരും ഇംപാക്ട് പ്ലെയര്‍ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്.

2023 ലാണ് ഇംപാക്ട് പ്ലെയര്‍ നിയമം നിലവില്‍ വരുന്നത്. ഈ നിയമം പ്രകാരം കളിക്കിടെ പ്ലെയിംഗ് ഇലവനില്‍ നിന്നും ഒരാളെ മാറ്റി മറ്റൊരു താരത്തെ കളത്തിലിറക്കാന്‍ സാധിക്കും. ഈ നിയമ പ്രകാരം ഒരു പവര്‍ ഹിറ്ററയോ ബൗളറെയോ സ്‌പെഷ്യലിസ്റ്റിനെയോ മറ്റോ കളത്തിലറക്കി അഡ്വാന്റേജ് നേടാന്‍ ടീമുകള്‍ക്ക് സാധിക്കും.

IPL 2024

എന്നാല്‍ ഈ നിയമം പരോക്ഷമായ ചില പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് രോഹിത് ശര്‍മ പറയുന്നത്. ശിവം ദൂബേയും വാഷിംഗ്ടണ്‍ സുന്ദറും പോലുള്ള ഓള്‍റൗണ്ടര്‍മാര്‍ക്ക് വളരാനുള്ള അവസരം നഷ്ടമാക്കുമെന്നാണ് രോഹിത് പറയുന്നത്. സ്‌പെഷ്യലിസ്റ്റ് ബൗളറേയും ബാറ്ററേയും കൊണ്ടു വരാനുള്ള സാധ്യതയുള്ളപ്പോള്‍ രണ്ടു ജോലിയും ചെയ്യുന്നവരുടെ ആവശ്യമില്ലാതാകുമെന്നാണ് രോഹിത് പറയുന്നത്.

''ഞാന്‍ ഇംപാക്ട് പ്ലെയര്‍ നിയമത്തിന്റെ വലിയ ആരാധകനല്ല. സത്യസന്ധമായി പറയുകയാണെങ്കില്‍ അത് ഓള്‍ റൗണ്ടര്‍മാര്‍ക്ക് വെല്ലുവിളിയാകും. ശിവം ദൂബയേയും വാഷിംഗ്ടണ്‍ സുന്ദറിനേയും പോലുള്ളവര്‍ക്ക് പന്തെറിയാന്‍ സാധിക്കുന്നില്ല. അത് നമുക്ക് നല്ലൊരു കാര്യമല്ല. പന്ത്രണ്ട് താരങ്ങളൊക്കെയായി എന്റര്‍ടെയ്ന്‍മെന്റായിരിക്കും, ഒരുപാട് അവസരങ്ങളും തുറന്ന് തരുന്നുണ്ടാകാം'' രോഹിത് ശര്‍മ പറയുന്നു. യൂട്യൂബ് ചാനലിനോടായിരുന്നു രോഹിത്തിന്റെ പ്രതികരണം.

രോഹിത് ശര്‍മ മുന്നോട്ടു വെക്കുന്ന ആശങ്ക ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലും നിലനില്‍ക്കുന്നതാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഒരുപോലെ ടീമിനെ സഹായിക്കാന്‍ സാധിക്കുന്നിടത്താണ് നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഹാര്‍ദിക് പാണ്ഡ്യ വലിയ മുതല്‍ക്കൂട്ടിയാ ഇന്ത്യന്‍ ടീമിന് മാറുന്നത്. ടീമിന്റെ സന്തുലിതാവസ്ഥയ്ക്ക് ഹാര്‍ദിക്കിന്റെ സാന്നിധ്യം വളരെ പ്രധാനമാണ്. എന്നാല്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊരു പകരക്കാരനെ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല. ഐപിഎല്ലില്‍ ഇംപാക്ട് പ്ലെയര്‍ നിയമം വന്നതോടെ ഇത്തരം താരങ്ങളെ ആശ്രയിക്കേണ്ടതില്ല ടീമുകള്‍ക്ക്.

അന്താരാഷ്ട്ര തലത്തില്‍ ട്വന്റി-20 ക്രിക്കറ്റില്‍ കൂടുതല്‍ തിളങ്ങുന്നത് ഓള്‍റൗണ്ടര്‍മാരാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളിലെല്ലാം പേസ് ബൗളര്‍മാരായ ഓള്‍റൗണ്ടര്‍മാരുണ്ട്. ബെന്‍ സ്‌റ്റോക്‌സ്, മിച്ചല്‍ മാര്‍ഷ്, ആന്ദ്ര റസല്‍, കീറോണ്‍ പൊള്ളാര്‍ഡ് തുടങ്ങിയവരെല്ലാം തങ്ങളുടെ ടീമുകളുടെ ലോകകപ്പ് വിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ്. ടീമിന്റെ ഫ്‌ളെക്‌സിബിലിറ്റിയും സന്തുലിതാവസ്ഥയും നിലനിര്‍ത്താന്‍ ഓള്‍ റൗണ്ടര്‍മാര്‍ നിര്‍ണായകമാണ്.

എന്നാല്‍ ഐപിഎല്ലിലെ പുതിയ നിയമം വന്നതോടെ ടീമുകള്‍ക്ക് ഓള്‍ റൗണ്ടര്‍മാര്‍ ഏറെക്കുറെ ആവശ്യമില്ലാതായിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഇത് സാരമായി തന്നെ ബാധിക്കുമെന്നുറപ്പാണ്. പാണ്ഡ്യ ഫോമില്ലായ്മ കാരണം വലയുന്ന സാഹചര്യം കൂടിയായതിനാല്‍ ലോകകപ്പില്‍ പാണ്ഡ്യയ്‌ക്കൊരു പകരക്കാരനെ കണ്ടെത്തുക എന്നത് രോഹിത്തിനും സംഘത്തിനും വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

Story first published: Thursday, April 18, 2024, 12:18 [IST]
Other articles published on Apr 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+