Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: നിന്റെ കാമുകിയുണ്ടാകും, പക്ഷെ എനിക്ക് വലുത് എന്റെ ഭാര്യ; സോഷ്യല്‍ മീഡിയയിലും 'ഹിറ്റ്മാന്‍'

ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രോഹിത് ശര്‍മയും റിതികയും. ഓണ്‍ ഫീല്‍ഡിലെ തന്റെ പ്രകടനം കൊണ്ട് കയ്യടി നേടാറുള്ള രോഹിത് തന്റെ തമാശ പറയാനുള്ള മിടുക്കിനും പ്രശസ്തനാണ്. കഴിഞ്ഞ ദിവസം കപില്‍ ശര്‍മ അവതാരകനായ ദ ഗ്രേറ്റ് ഇന്ത്യന്‍ കപിള്‍ ഷോയില്‍ രോഹിത് ശര്‍മ അതിഥിയായി എത്തിയിരുന്നു. ശ്രേയസ് അയ്യരും ഒപ്പമുണ്ടായിരുന്നു. സദസില്‍ രോഹിത്തിന്റെ ഭാര്യ റിതികയുമുണ്ടായിരുന്നു.

പരിപാടിക്കിടെ നടന്ന രസകരമായ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ക്രിക്കറ്റ് മൈതാനത്തെ രസകരകമായ കഥകള്‍ ആരായുകയായിരുന്നു അവതാരകന്‍. തന്റെ കാമുകി കളി കാണാന്‍ വന്നിട്ടുണ്ടെന്നും അതിനാല്‍ തന്റെ പന്തില്‍ സിക്‌സ് അടിക്കരുതെന്ന് ഏതെങ്കിലും ബൗളര്‍ പറഞ്ഞിട്ടുണ്ടോ എന്നാണ് രോഹിത്തിനോട് കപില്‍ ചോദിച്ചത്.

IPL 2024

രസകമായൊരു മറുപടിയാണ് ഇതിന് രോഹിത് നല്‍കിയത്. ''സ്‌റ്റേഡിയത്തില്‍ അവന്റെ കാമുകിയായിരിക്കും. പക്ഷെ എന്റെ ഭാര്യ കളി നടക്കുന്ന അത്രയും സമയം ഫിംഗര്‍ ക്രോസ് ചെയ്തിരുന്ന് കളി കാണുന്നുണ്ട്. എനിക്ക് അവളാണ് പ്രധാനപ്പെട്ടത്'' എന്നായിരുന്നു രോഹിത് ശര്‍മയുടെ മറുപടി. താരത്തിന്റെ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയ കയ്യടിക്കുകയാണ്. രോഹിത് ശര്‍മ കളിക്കുമ്പോള്‍ ഗ്യാലറിയില്‍ എപ്പോഴും പ്രാര്‍ത്ഥനയോടെ കണ്ടിരിക്കുന്ന റിതിക ആരാധകര്‍ക്ക് പരിചിതമായ കാഴ്ചയാണ്.

പിന്നാലെ റിതികയോടായി ക്യാപ്റ്റനായ രോഹിത് ശര്‍മയെ മാനേജ് ചെയ്യുന്നതാണോ ഭര്‍ത്താവായ രോഹിത് ശര്‍മയെ മാനേജ് ചെയ്യുന്നതാണോ കൂടുതല്‍ ബുദ്ധിമുട്ടെന്ന് കപില്‍ ചോദിക്കുന്നുണ്ട്. നേരത്തെ രോഹിത് ശര്‍മയുടെ മാനേജരായിരുന്നു റിതിക. '' ഭര്‍ത്താവായി തന്നെ. ക്യാപ്റ്റനായിരിക്കെ അദ്ദേഹത്തെ മാനേജ് ചെയ്യാനായി ഒരു ടീം മൊത്തമുണ്ട്. എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല'' എന്നായിരുന്നു റിതികയുടെ മറുപടി.

പിന്നാലെ വീട്ടിലെ ക്യാപ്റ്റന്‍ റിതിക ആണെന്നും രോഹിത് പറയുന്നുണ്ട്. ''അവള്‍ക്ക് ഡ്രസ്സിംഗ് റൂമിലേക്കോ ഫീല്‍ഡിലേക്കോ വരാന്‍ പറ്റില്ല. പക്ഷെ എനിക്ക് വീട്ടിലേക്ക് പോകണം. അവിടെ അവളാണ് ക്യാപ്റ്റന്‍'' എന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. ആരാധകര്‍ക്ക് ഏറെ ഇഷ്ടമുള്ള താരദമ്പതിമാരാണ് രോഹിത് ശര്‍മയും റിതികയും. രോഹിത്തിന്റെ മത്സരങ്ങളിലെല്ലാം പിന്തുണയുമായി റിതിക എത്താറുണ്ട്. ഈയ്യടുത്ത് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനവുമായി ബന്ധപ്പെട്ട വിവാദങ്ങളും റിതിക ശക്തമായി തന്നെ ഭര്‍ത്താവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

അതേസമയം വിജയ വഴിയിലേക്ക് തിരികെ വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് മുംബൈയുടെ തിരിച്ചുവരവ്. രോഹിത് ശര്‍മയുടെ പ്രകടനവം കയ്യടി നേടിയിരുന്നു. ഡല്‍ഹിയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് മുംബൈ നേടിയത്. രോഹിത് ശര്‍മ 27 പന്തുകൡ നിന്നും 49 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിയ്ക്ക് നേടാനായത് 205 റണ്‍സ് മാത്രമാണ്. ഇതോടെ സീസണിലെ ആദ്യ വിജയം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ. തുടർച്ചയായി മൂന്ന് കളികള്‍ പരാജയപ്പെട്ടാണ് മുംബെെ തിരികെ വന്നിരിക്കുന്നത്.

Story first published: Monday, April 8, 2024, 21:08 [IST]
Other articles published on Apr 8, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+