Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: മുംബൈ വീണു, പക്ഷെ രോഹിത്തിന് ഇനിയും ചാന്‍സുണ്ട്; മാനം കാക്കാന്‍ നന്നായി കളിച്ചേ പറ്റൂ

മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ സംബന്ധിച്ച് ഈ ഐപിഎല്‍ ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒന്നാണ്. പ്ലേ ഓഫ് യോഗ്യത നേടാനാകാതെ പുറത്തായിരിക്കുകയാണ് ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ. തന്റെ സ്വന്തം തട്ടകത്തിന്റെ നായകനായുള്ള പാണ്ഡ്യയുടെ ആദ്യ സീസണാണിത്. അതേസമയം മുംബൈ പുറത്തായെങ്കിലും രോഹിത് ശര്‍മയ്ക്ക് ഇനിയുള്ള മത്സരങ്ങളും നിര്‍ണായകമാണെന്നാണ് മുന്‍ താരം ദീപ്ദാസ് ഗുപ്ത പറയുന്നത്.

ഇതുവരെ കളിച്ച 11 കളികളില്‍ നിന്നും മൂന്ന് വിജയം മാത്രമാണ് മുംബൈയ്ക്ക ്കണ്ടെത്താന്‍ സാധിച്ചിട്ടുള്ളത്. ആറ് പോയന്റുമായി ടേബിളില്‍ ഏറ്റവും താഴെയാണ് മുംബൈയുടെ സ്ഥാനം. മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചുവെങ്കിലും രോഹിത് ശര്‍മയ്ക്ക് വരുന്ന മത്സരങ്ങളിലും നന്നായി കളിക്കണമെന്നാണ് ദീപ്ദാസ് പറയുന്നത്. അടുത്ത താരലേലം മുന്നില്‍ കണ്ടാകണം രോഹിത് കളിക്കേണ്ടത് എന്നാണ് ദീപ്ദാസ് പറയുന്നത്.

IPL 2024

''നിങ്ങള്‍ ടീമിന്റ അഭിമാനത്തിന് വേണ്ടിയാണ് കളിക്കുന്നത്. നിങ്ങള്‍ ഒരു പ്രൊഫഷണല്‍ ക്രിക്കറ്ററാണ്. സ്വന്തം അഭിമാനത്തിന് വേണ്ടിയുമാണ് കളിക്കുന്നത്. പെര്‍ഫോം ചെയ്യാതെ കളിക്കാന്‍ നിങ്ങളും ആഗ്രഹിക്കുന്നുണ്ടാകില്ല. ഓരോ തവണയും ആ വര കടക്കുമ്പോള്‍ തന്റെ ഏറ്റവും മികച്ചത് നല്‍കാനാകും ആഗ്രഹിക്കുക. അടുത്ത വര്‍ഷം വലിയ ലേലമുണ്ടെന്നത് മറക്കരുത്. എല്ലാ പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാര്‍ക്കുമുള്ള അവസാന അവസരമാണിത്. ടീം ക്വാളിഫൈ ചെയ്തില്ലെങ്കിലും ഞാന്‍ ഇവിടെ തന്നെയുണ്ട് എന്ന് മറ്റുള്ളവരെ കൊണ്ട് പറയാനെങ്കിലും നന്നായി കളിക്കണം'' എന്നാണ് ദീപ്ദാസ് ഗുപ്ത പറയുന്നത്.

''അദ്ദേഹം ക്യാപ്റ്റനായത് മുതല്‍ ടീമിലെ പ്രധാനിയാണ്. ടോപ് ഓര്‍ഡറില്‍ ഇറങ്ങി ടോണ്‍ സെറ്റ് ചെയ്യുന്നതും അദ്ദേഹമാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി അതാണ് അദ്ദേഹം ചെയ്യുന്നത്'' എന്നും ദീപ്ദാസ് പറയുന്നുണ്ട്. അതേസമയം ഈ സീസണില്‍ ശരാശി പ്രകടനമാണ് രോഹിത് ശര്‍മയ്ക്ക് പുറത്തെടുക്കാന്‍ സാധിച്ചിട്ടുള്ളത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ മിന്നും ഫോമിലായിരുന്നു രോഹിത്. എന്നാല്‍ പതിയെ നിറം കെടുകയായിരുന്നു.

154 സ്‌ട്രൈക്ക് റേറ്റില്‍ 326 റണ്‍സാണ് ഇതുവരേയും രോഹിത് ശര്‍മ നേടിയിട്ടുള്ളത്. ഇതില്‍ മുംബൈയ്ക്കതിരെ നേടിയ സെഞ്ചുറിയും ഉള്‍പ്പെടും. എന്നാല്‍ പിന്നീട് ആ തലത്തിലേക്ക് ഉയരാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കാതെ പോവുകയായിരുന്നു. ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയ്ക്ക് മുംബൈയുടെ നായക സ്ഥാനവും നഷ്ടമായിരുന്നു. രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കുള്ള തീരുമാനം മുംബൈ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനം നേരിട്ടിരുന്നു.

അതേസമയം നായകസ്ഥാനം നഷ്ടമായതോടെ രോഹിത്തിന്റെ മുംബൈയിലെ ഭാവിയും ആശങ്കയിലായിരിക്കുകയാണ്. അടുത്ത സീസണില്‍ മുംബൈ രോഹിത്തിനെ നിലനിര്‍ത്താനുള്ള സാധ്യത കാണുന്നില്ല. അങ്ങനെയെങ്കില്‍ ലേലത്തില്‍ രോഹിത്തിനായി മറ്റ് ടീമുകളുടെ ഭാഗത്തു നിന്നും കാര്യമായ ലേലം വിളിയുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Story first published: Monday, May 6, 2024, 18:17 [IST]
Other articles published on May 6, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+