For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: സിക്‌സര്‍രാജ! ലഖ്‌നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം

By Abin MP

ഇത്തവണ മിന്നും ഫോമിലാണ് രോഹിത് ശര്‍മയുള്ളത്. മുംബൈയ്ക്ക് മികച്ച തുടക്കം നല്‍കാന്‍ മിക്ക മത്സരങ്ങളിലും മുന്‍ നായകന് സാധിച്ചിട്ടുണ്ട്. ഒരു സെഞ്ചുറിയും ഇതിനോടകം രോഹിത് നേടിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രോഹിത് ഐപിഎല്‍ സെഞ്ചുറി നേടുന്നത്. സീസണിന്റെ തുടക്കത്തില്‍ നായകസ്ഥാനത്തു നിന്നും മാറ്റി നിര്‍ത്തപ്പെട്ട താരം കൂടിയാണ് രോഹിത് ശര്‍മ.

രോഹിത്തിനെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി ടീമിലേക്ക് തിരികെ കൊണ്ടു വരാനുള്ള മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിന്റെ തീരുമാനം വലിയ വിവാദമായി മാറിയിരുന്നു. ടീമിന്റെ പ്രകടനത്തെ പോലും ബാധിക്കുന്നതായിരുന്നു വിവാദം. എന്നാല്‍ രോഹിത്തിന്റെ പ്രകടനത്തെ ഇതൊന്നും ബാധിച്ചിട്ടില്ല. പവര്‍ പ്ലേയില്‍ ആഞ്ഞടിച്ചു കൊണ്ടിരിക്കുകയാണ് രോഹിത് ശര്‍മ.

IPL 2024

ഈ സീസണില്‍ പവര്‍ പ്ലേയില്‍ രോഹിത് അടിച്ചത് 13 സിക്‌സുകളാണ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം മൊത്തം അടിച്ചതിനേക്കാള്‍ കുടൂതുലാണിത്. എല്‍എസ്ജി പവര്‍പ്ലേയില്‍ ഇതുവരെ അടിച്ചത് 12 സിക്‌സുകളാണ്. മുംബൈയുടെ നായകസ്ഥാനം നഷ്ടപ്പെട്ടുവെങ്കിലും ഓപ്പണറായി ഇന്നിംഗ്‌സ് നയിക്കുന്നതില്‍ നിന്നും രോഹിത് ശര്‍മ പിന്മാറിയിട്ടില്ലെന്നത് താരത്തിന്റെ പ്രകടനത്തില്‍ വ്യക്തമാണ്.

കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സും പഞ്ചാബ് കിങ്‌സും തമ്മില്‍ ഏറ്റുമുട്ടിയ മത്സരത്തിലും രോഹിത് ശര്‍മയുടെ മിന്നും പ്രകടനം കണ്ടിരുന്നു. 36 റണ്‍സാണ് രോഹിത് ശര്‍മ പഞ്ചാബിനെതിരെ നേടിയത്. സൂര്യ കുമാര്‍ യാദവായിരുന്നു മുംബൈയുടെ ടോപ് സ്‌കോറര്‍. മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് 78 റണ്‍സ് നേടിയിരുന്നു. 192 റണ്‍സാണ് മുംബൈ പഞ്ചാബിന് മുന്നിലുയര്‍ത്തിയത്.

മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ പതറിപ്പോയ പഞ്ചാബിനെ ആഷുതോഷ് ശര്‍മയുടെ വെടിക്കെട്ട് പ്രകടനം രക്ഷിച്ചെടുക്കുകയായിരുന്നു. എന്നാല്‍ വിജയത്തിലേക്ക് എത്തിക്കാന്‍ സാധിക്കാതെ യുവതാരം പുറത്തായി. ഒമ്പത് റണ്‍സിനായിരുന്നു പഞ്ചാബിന്റെ പരാജയം. അതേസമയം എപ്രില്‍ 22 നാണ് മുംബൈയുടെ അടുത്ത മത്സരം. രാജസ്ഥാന്‍ റോയല്‍സ് ആണ് മുംബൈയുടെ എതിരാളികള്‍. നിലവില്‍ പോയന്റ് ടേബിളില്‍ എഴാമതാണ് മുംബൈയുടെ സ്ഥാനം.

Story first published: Friday, April 19, 2024, 15:49 [IST]
Other articles published on Apr 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+