Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്-ഹാര്‍ദിക് പിണക്കം: കാണുന്നതൊന്നും ശരിയല്ല, രോഹിത് അങ്ങനെ ചെയ്യില്ലെന്ന് ക്ലര്‍ക്ക്

പ്ലേ ഓഫ് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ഓര്‍ത്തിരിക്കാന്‍ നല്ല ഓര്‍മ്മകളൊന്നും ഇല്ലാതെയാണ് മുംബൈ ഈ സീസണ്‍ അവസാനിപ്പിക്കുന്നത്. സീസണിന്റെ തുടക്കത്തില്‍ തന്നെ തുടര്‍ പരാജയങ്ങള്‍ ടീമിനെ അലട്ടിയിരുന്നു. അതില്‍ നിന്നും തിരികെ വരാന്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ മുംബൈയ്ക്ക് സാധിച്ചതുമില്ല. ഇതിനിടെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആരാധകരാല്‍ പലവട്ടം അപമാനിക്കപ്പെട്ടു. ഫോമിലുണ്ടായിരുന്ന രോഹിത്തിന് താളം നഷ്്ടമായി.

രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതിനെതിരെ വ്യാപക വിര്‍ശനമാണ് ആരാധകരില്‍ നിന്നും ഉയര്‍ന്നത്. മുംബൈ ഇന്ത്യന്‍സിനുള്ളില്‍ തന്നെ ഇത് പ്രശ്‌നങ്ങളുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്‍ദിക്കിനെ നായകനായി അംഗീകരിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ തയ്യാറായിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

IPL 2024

ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ മൈക്കിള്‍ ക്ലര്‍ക്ക്. പുറമെ നിന്നും കാണുന്നത് പോലെ അത്ര ഗുരുതരമായിരിക്കില്ല രോഹിത്തും ഹാര്‍ദിക്കും തമ്മിലുള്ള പ്രശ്‌നങ്ങളെന്നാണ് ക്ലര്‍ക്ക് പറയുന്നത്. ഫോമില്ലല്ലായിരുന്നിട്ടും ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിലേക്ക് തിരഞ്ഞെടുത്തത് ചൂണ്ടിക്കാണിച്ചാണ് ക്ലര്‍ക്ക് ഇങ്ങനൊരു അഭിപ്രായം മുന്നോട്ട് വെക്കുന്നത്.

''രോഹിത് ശര്‍മയെ അറിയുന്നതു കൊണ്ട് പറയുകയാണ്, അവന്‍ ഹാര്‍ദിക് പാണ്ഡ്യയെ കെട്ടിപ്പിടിക്കും. അതാണ് രോഹിത്തിന്റെ ക്യാരക്ടര്‍. അവന്‍ ഇന്ത്യന്‍ ക്യാപ്റ്റനാണ്. അവന്‍ ഈ ലോകകപ്പ് നേടണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഇന്ത്യ തിരഞ്ഞെടുത്ത 15 അംഗ സ്‌ക്വാഡിന്റെ കാര്യത്തില്‍ അവന്റെ താല്‍പര്യമുണ്ട്'' എന്നാണ് ക്ലര്‍ക്ക് പറയുന്നത്.

''ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള പ്രശ്‌നം ആളുകള്‍ പറയുന്നത് പോലെ ഗുരുതരമായിരുന്നുവെങ്കില്‍ ഹാര്‍ദിക് ലോകകപ്പിനുള്ള സംഘത്തിലുണ്ടാകില്ല'' എന്നാണ് താരം പറയുന്നത്. അതേസമയം മുംബൈ ക്യാമ്പില്‍ ഭിന്നതയുണ്ടെന്ന് നേരത്തെ തുറന്നു പറഞ്ഞ വ്യക്തിയാണ് ക്ലര്‍ക്ക്. മുംബൈ ടീം ഹാര്‍ദിക് ഗ്രൂപ്പും രോഹിത് ഗ്രൂപ്പുമായി രണ്ടായി പിരിഞ്ഞുവെന്നായിരുന്നു നേരത്തെ ക്ലര്‍ക്ക് പറഞ്ഞത്.

'ബാറ്റു കൊണ്ടും പന്തുകൊണ്ടും ഹാര്‍ദിക്കിന്റെ ഫോം അത്ര മികച്ചതല്ല. പക്ഷെ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമ്പോള്‍ പാണ്ഡ്യ വേറൊരാള്‍ തന്നെയായി മാറും. 2023 ലോകകപ്പില്‍ ഹാര്‍ദ്ദിക്കിന്റെ യാത്ര പകുതിയ്ക്ക് അവസാനിച്ചതാണ്. അതിനാല്‍ ട്വന്റി-20 തന്റെ തിരിച്ചുവരവിനുള്ള വേദിയായിട്ടാകും ഹാര്‍ദിക് പാണ്ഡ്യ കാണുക. ജൂണ്‍ അഞ്ചിന് അയര്‍ലണ്ടിനെതിരൊയണ് ഇന്ത്യയുടെ ആദ്യ മത്സരം.

''മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തു നിന്നും രോഹിത്തിനെ മാറ്റിയ രീതിയില്‍ പ്രശ്‌നമുണ്ട്. പക്ഷെ അത് അവരുടെ സൗഹൃദത്തേയോ സെലക്ഷനേയോ രോഹിത് ശര്‍മയേയോ ബാധിക്കില്ലെന്നാണ് കരുതുന്നത്. സാധ്യമാകുന്നത്ര ഫോക്കസോടെ ഹാര്‍ദിക് കളിക്കണമെന്നത് അവന്‍ ഉറപ്പു വരുത്തും'' എന്നാണ് രോഹിത്തിനെക്കുറിച്ച് ക്ലര്‍ക്ക് പറഞ്ഞത്.

അതേസമയം ഹാര്‍ദിക്കിനെ സംബന്ധിച്ച് ബാറ്റിംഗിലും ബൗളിംഗിലും മെച്ചപ്പെടാനുണ്ടെന്നും ക്ലര്‍ക്ക് പറയുന്നു. എന്നാല്‍ നന്നായി കളിക്കുകയാണെങ്കില്‍ ഹാര്‍ദിക് ഇന്ത്യന്‍ ടീമിന് എത്രത്തോളം പ്രധാനപ്പെട്ടവനായിരിക്കും എന്ന കാര്യം രോഹിത് ശര്‍മയ്ക്ക് അറിയാമെന്നും ക്ലര്‍ക്ക് പറയുന്നുണ്ട്.

Story first published: Saturday, May 11, 2024, 12:31 [IST]
Other articles published on May 11, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+