Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: രോഹിത്തിനായി ഇന്ത്യന്‍ താരങ്ങള്‍, വിദേശതാരങ്ങള്‍ പാണ്ഡ്യയ്ക്ക് പിന്നില്‍; മുംബൈയില്‍ രണ്ട് ഗ്രൂപ്പ്!

ഒരുപാട് പ്രതീക്ഷകളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇത്തവണ ഐപിഎല്ലിന് ഇറങ്ങിയത്. എന്നാല്‍ ഓര്‍ത്തിരിക്കാന്‍ നല്ലതൊന്നുമില്ലാതെ, മറക്കാന്‍ ഒരുപാടുള്ള സീസണ്‍ ആയിട്ടാണ് മുംബൈ ഈ സീസണിനോട് വിട പറയുന്നത്. ഒരു മത്സരം കൂടി ബാക്കിയുണ്ടെങ്കിലും എന്നേ മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചതാണ്. പോയന്റ് ടേബിളിന്റെ അടിത്തട്ട് ഒഴിവാക്കുക എന്നത് മാത്രമാണ് മുംബൈയ്ക്ക് ഇനി സാധ്യമായത്. നാളെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

എന്നാല്‍ അടിവാരം സ്റ്റാര്‍സ് ആകാതിരിക്കണമെങ്കില്‍ മുംബൈയ്ക്ക് ലഖ്‌നൗവിനെ പരാജയപ്പെടുത്തില്‍ മാത്രം മതികായില്ല. പഞ്ചാബ് കിങ്‌സ് തങ്ങളുടെ അവസാന മത്സരം പരാജയപ്പെടുക കൂടെ വേണം. എന്തായാലും മുംബൈ മറക്കാന്‍ ആഗ്രഹിക്കുന്നൊരു സീസണ്‍ ആണ് കഴിഞ്ഞു പോകുന്നത്.

IPL 2024

അതേസമയം മുംബൈയെ സംബന്ധിച്ച് പ്രധാന തലവേദന, രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയ തീരുമാനത്തിന്റെ അന്തരഫലങ്ങളാണ്. ഗുജറാത്തില്‍ നിന്നും മുംബൈയിലേക്കുള്ള പാണ്ഡ്യയുടെ തിരിച്ചുവരവിന് കയ്യടികളേക്കാള്‍ കിട്ടിയത് കൂവലുകളായിരുന്നു. രോഹിത്തിനെ മാറ്റി പാണ്ഡ്യയെ നായകനാക്കിയത് മുംബൈ ആരാധകരില്‍ നിന്നും കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയൊരുക്കാണ്. അഞ്ച് തവണ ചാമ്പ്യന്മാരാക്കിയ രോഹിത്തിനെ മാറ്റാനുള്ള തീരുമാനവും മാറ്റിയ രീതിയും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല.

ഇതിനിടെ ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സ് ടീമിനുള്ളിലെ പടലപ്പിണക്കം ശരിവെക്കുന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുകയാണ്. ദേശീയ മാധ്യമമായ ദൈനിക് ജാഗരണ്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ടീമിനുള്ളില്‍ രോഹിത് ശര്‍മയെ പിന്തുണയ്ക്കുന്ന വിഭാഗവും ഹാര്‍ദിക് പാണ്ഡ്യയെ പിന്തുണയ്ക്കുന്ന വിഭാഗവും ഉടലെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മുംബൈ ഇന്ത്യന്‍സിലെ വിദേശ താരങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയെ അംഗീകരിക്കുമ്പോള്‍ മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങള്‍ രോഹിത് ശര്‍മയുടെ കൂടെയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ ടീമിലെ വിദേശ താരമായ ടിം ഡേവിഡ് ഹാര്‍ദിക് പാണ്ഡ്യയെ വിശേഷിപ്പിച്ചത് ടീമിനെ ഒരുമിച്ച് നിര്‍ത്തുന്ന ഗ്ലു എന്നായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ തങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കിയെന്നും ഓസീസ് താരം പറഞ്ഞിരുന്നു.

അതേസമയം ഹാര്‍ദിക്കും രോഹിത്തും തമ്മിലുള്ള ഭിന്നത നാള്‍ക്കുനാള്‍ വളരുന്നതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐപിഎല്ലില്‍ രോഹിത്തും ഹാര്‍ദിക്കും ഒരുമിച്ച് പരിശീലനം നടത്തിയിരുന്നില്ല. ഹാര്‍ദിക് പാണ്ഡ്യ പരിശീലനത്തിനായി വന്നപ്പോള്‍ ഇന്ത്യന്‍ നായകനും സൂര്യകുമാര്‍ യാദവും തിലക് വര്‍മയും സ്ഥലം കാലയാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കെകെആറിനെതിരായ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനത്തിനിടെയായിരുന്നു ഈ സംഭവം.

രോഹത്തിന്റേയും ഹാര്‍ദിക്കിന്റേയും ഫോമും ആശങ്കപ്പെടുത്തുന്ന ഘടകമാണ്. തന്റെ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെയാണ് ഹാര്‍ദിക് പാണ്ഡ്യ കടന്നു പോകുന്നത്. അതേസമയം ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ നന്നായി കൡച്ച രോഹിത്തിന് പിന്നീട് ആ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. രോഹിത്തിനും ഹാര്‍ദിക്കിനും ഇടയിലെ ഈ ഭിന്നത രൂക്ഷമായാല്‍ അത് ബാധിക്കുക മുംബൈയെ മാത്രമല്ല, ടീം ഇന്ത്യയെ കൂടിയാണ്. അടുത്ത മാസം നടക്കാനുള്ള ട്വന്റി-20 ലോകകപ്പില്‍ രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യയുടെ ഉപനായകനാണ് ഹാര്‍ദിക് പാണ്ഡ്യ.

ഇരുവരുടേയും ഫോമും പ്രകടനവും ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പില്‍ നിര്‍ണമായകമാണ്. ഈ ഭിന്നത ഇന്ത്യന്‍ ടീമിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ആരാധകരിപ്പോള്‍.

Story first published: Thursday, May 16, 2024, 18:52 [IST]
Other articles published on May 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+