Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: റയാന്‍ പരാഗ് 2.0; വിമര്‍ശകരുടെ വായടപ്പിച്ച വെടിക്കെട്ട്; രാജസ്ഥാന്റെ രക്ഷകനായി പരാഗ്‌

തുടര്‍ച്ചയായ മിന്നും പ്രകടനങ്ങളിലൂടെ വന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് റയാന്‍ പരാഗ്. ഓരോ ഐപിഎല്‍ സീസണ്‍ വന്നു പോകുമ്പോഴും രാജസ്ഥാന്‍ റോയല്‍സ് നേരിടുന്ന ചോദ്യമാണ് എന്തിന് റയാന്‍ പരാഗിന് വീണ്ടും വീണ്ടും അവസരം നല്‍കുന്നു എന്നത്. എന്നോ എപ്പോഴോ സംഭവിച്ചൊരു മാച്ച് വിന്നിംഗ് ഇന്നിംഗ്‌സിനോടുള്ള നന്ദിയോ അതോ ജയിച്ചാല്‍ ഡാന്‍സ് കളിക്കാന്‍ വേണ്ടി മാത്രമാണോ എന്നൊക്കെ പലരും പരിഹസിച്ചിട്ടുണ്ട്.

തന്റെ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ചിരിക്കുകയാണ് റയാന്‍ പരാഗ്. മിന്നും പ്രകടനങ്ങള്‍ തുടര്‍ച്ചയായി നല്‍കിക്കൊണ്ട് ഉജ്ജ്വലമായൊരു ആഭ്യന്തര സീസണിന് ശേഷമാണ് പരാഗ് ഐപിഎല്ലിനെത്തുന്നത്. രൂപത്തിലും ഭാവത്തിലുമെല്ലാം റയാന്‍ പരാഗ് ഒരുപാട് മാറിയിട്ടുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റിലെ ആ മാസ്മരിക പ്രകടനം ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ പരാഗിന് സാധിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു.

ഇന്നിതാ തന്നെ സംശയത്തോടെ നോക്കിയവരെയെല്ലാം തിരുത്തിയിരിക്കുകയാണ് റയാന്‍ പരാഗ്. മുന്‍നിര വീണു പോയൊരു മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മികച്ചൊരു ടോട്ടലിലേക്ക് തിരികെ കൊണ്ട് വന്നു കൊണ്ട് പരാഗ് തന്നിലെ പ്രതിഭ തെളിയിച്ചിരിക്കുകയാണ്. ഒപ്പം നാളിതുവരെ ടീം തന്നോട് കാണിച്ച വിശ്വാസത്തിന് അര്‍ഹിക്കുന്ന നന്ദിയും.

IPL 2024

ഓപ്പണര്‍മാരായ യശ്വസിയും ജോസ് ബട്ട്‌ലറും പിന്നാലെ വന്ന നായകന്‍ സഞ്ജു സാംസണും വീണിടത്താണ് പരാഗ് അശ്വിനൊപ്പം രക്ഷാദൗത്യം ഏറ്റെടുത്തത്. ഒരുവശത്ത് അശ്വിന്‍ പവര്‍ ഹിറ്റിംഗ് നടത്തുമ്പോള്‍ പരാഗ് ആങ്കറിംഗ് റോളായിരുന്നു ഏറ്റെടുത്തത്. ആദ്യം നേരിട്ട 26 പന്തുകളില്‍ നിന്നും 26 റണ്‍സാണ് പരാഗ് നേടിയത്. ഇതിനിടെ അശ്വിന്‍ പുറത്തായതോടെ ടീമിനെ മുന്നോട്ട് നയിക്കേണ്ട ദൗത്യം പരാഗ് ഏറ്റെടുത്തു.

26 ല്‍ നിന്നും 26 നേടിയ റയാന്‍ പരാഗ് പിന്നീടുള്ള 8 പന്തില്‍ നേടിയത് 24 റണ്‍സായിരുന്നു. കംപ്ലീറ്റ് ഗിയര്‍ ചേഞ്ച്. 34 പന്തിലാണ് റയാന്‍ പരാഗ് അര്‍ധ സെഞ്ചുറി നേടുന്നത്. സീസണിലെ ആദ്യത്തെ അര്‍ധ സെഞ്ചുറിയാണ് റയാന്‍ പരാഗിന് ഇത്. ഒരു വര്‍ഷവും 11 മാസവും ഒരു ദിവസവും കഴിഞ്ഞാണ് റയാന്‍ പരാഗ് ഐപിഎല്ലില്‍ ഒരു അര്‍ധ സെഞ്ചുറി നേടുന്നത്.

ഈ സീസണിലെ ആദ്യത്തെ മത്സരത്തിലും റയാന്‍ പരാഗ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ 29 പന്തില്‍ 43 റണ്‍സാണ് അദ്ദേഹം നേടിയത്. ഇന്ന് റയാന്‍ പരാഗ് നേടിയത് 45 പന്തില്‍ 84 റണ്‍സാണ്. അവസാന ഓവറില്‍ ഡിസിയുടെ നോര്‍ക്കിയയെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ തല്ലിത്തകര്‍ക്കുകയായിരുന്നു പരാഗ് ചെയ്തത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ ആണ് പരാഗ് ഇന്ന് നേടിയത്. തന്റേയും ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരമായി മാറാനും റയാന്‍ പരാഗിന് സാധിച്ചു.

അതേസമയം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. 84 റണ്‍സ് നേടിയ റയാന്‍ പരാഗാണ് ടോപ് സ്‌കോറര്‍. ആര്‍ അശ്വിന്‍ 29 റണ്‍സും ധ്രുവ് ജുറേല്‍ 20 റണ്‍സും നേടി. സഞ്ജു സാംസണ്‍ 15 റണ്‍സാണ് നേടിയത്.

Story first published: Thursday, March 28, 2024, 22:38 [IST]
Other articles published on Mar 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+