For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2024: കഴിഞ്ഞ വര്‍ഷം പരാഗിന് ഈഗോ ആയിരുന്നു, ഇപ്പോഴുമുണ്ട്; പരാഗിനെപ്പറ്റി ഓസീസ് താരം

By Abin MP

ജയ്പൂര്‍: തന്റെ വിമര്‍ശകരെ കൊണ്ടു പോലും കയ്യടിപ്പിച്ചിരിക്കുകയാണ് റിയാന്‍ പരാഗ്. അതിഗംഭീരമായിട്ടാണ് പരാഗ് ഈ സീസണ്‍ ആരംഭിച്ചിരിക്കുന്നത്. നാൡതുവരെ എന്തിന് പരാഗിനെ രാജസ്ഥാന്‍ ഇത്രത്തോളം പരിഗണിക്കുന്നുവെന്ന് ചോദിച്ചവരെല്ലാം വരാനിരിക്കുന്ന ലോകകപ്പ് ടീമില്‍ പരാഗ് വേണമെന്ന് പറയുന്നിടത്തെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

നിലവില്‍ ഈ സീസണില്‍ പരാജയം അറിയാതെ ഏക ടീം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ്. പോയന്റ് ടേബിളില്‍ ഒന്നാമതാണ് രാജസ്ഥാന്‍. കളിച്ച നാലുകളില്‍ നാലിലും വിജയിക്കാന്‍ സാധിച്ചു. സഞ്ജു സാംസണ്‍, ആര്‍ അശ്വിന്‍, ജോസ് ബട്ട്‌ലര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവരെല്ലാം മിന്നും ഫോമിലാണ്. പക്ഷെ ടീമിലെ ഏറ്റവും തിളക്കമാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവച്ചിരിക്കുന്നത് പരാഗ് തന്നെയാണ്.

IPL 2024

റിയാന്‍ പരാഗിന്റെ അസാധ്യ തിരിച്ചുവരവിന് കയ്യടിക്കുകയാണ് മുന്‍ ഓസീസ് താരം ബ്രാഡ് ഹോഗ്ഗ്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രാജസ്ഥാന്റെ മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു മുന്‍ താരം. പരാഗ് തന്റെ എനര്‍ജിയെ കൃത്യമായ വിധത്തില്‍ ഉപയോഗിക്കാന്‍ പഠിച്ചുവെന്നാണ് ബ്രാഡ് ഹോഗ്ഗ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

''എന്റെ കാഴ്ചപ്പാടില്‍ ഈ ടൂര്‍ണമെന്റിലെ ഏറ്റവും സന്തുലിതമായ ടീം രാജസ്ഥാനാണ്. അവര്‍ ലൈനപ്പ് സെറ്റ് ചെയ്തിരിക്കുന്നത് എനിക്കിഷ്ടമായി. സന്ദീപ് ശര്‍മയ്ക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് ആറാമതൊരു ബൗളിംഗ് ഓപ്ഷന്‍ കൂടെയാകും'' എന്നാണ് രാജസ്ഥാന്റെ പ്രകടനത്തെക്കുറിച്ച് ബ്രാഡ് ഹോഗ്ഗ് പറഞ്ഞത്. പിന്നാലെ അദ്ദേഹം പരാഗിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു.

''യുവതാരം പരാഗിനെ കാണുമ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ അര്‍ധ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് അവന്‍. അവന്റെ എനര്‍ജിയും ഫീല്‍ഡ് ചെയ്യുന്ന രീതിയും എനിക്കിഷ്ടമാണ്. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും അവന് ഒരുപാട് പക്വത വന്നിട്ടുണ്ട്'' എന്നാണ് ബ്രാഡ് ഹോഗ്ഗ് അഭിപ്രായപ്പെടുന്നുണ്ട്.

''ഞാനിത് അപമാനിക്കാന്‍ വേണ്ടി പറയുകയല്ല, കഴിഞ്ഞ വര്‍ഷം അവന് കുറച്ച് ഈഗോയുണ്ടായിരുന്നു. ആ ഈഗോ ഇപ്പോഴുമുണ്ട്. പക്ഷെ അതിപ്പോള്‍ നിയന്ത്രണത്തിലാണ്. അവനവനില്‍ തന്നെ വിശ്വസിക്കുന്നുണ്ട്. ഇപ്പോള്‍ അവന്‍ കൂടുതലും ആശങ്കപ്പെടുന്നത് തനിക്ക് ടീമിന് വേണ്ടി എന്ത് ചെയ്യാനാകും എന്നതിലാണ് അല്ലാതെ ടീമില്‍ എങ്ങനെ ഇടം നേടാം എന്നതിനെക്കുറിച്ചല്ല'' എന്നും ബ്രാഡ് ഹോഗ്ഗ് പറയുന്നുണ്ട്.

ഇന്ന് രാജസ്ഥാനും ഗുജറാത്തും തമ്മിലാണ് മത്സരം. ഇതുവരെ കളിച്ച കളികളെല്ലാം വിജയിച്ച രാജസ്ഥാന്‍ മിന്നും ഫോമിലാണുള്ളത്. രാജസ്ഥാന്റെ ഇതുവരെയുള്ള യാത്രയിലും മുന്നോട്ടും റിയാന്‍ പരാഗിന്റെ പ്രകടനം നിര്‍ണായകമാണ്. അതേസമയം പോയന്റ് ടേബിളില്‍ ഏഴാമതാണ് മുന്‍ ചാമ്പ്യന്മാരായ ഗുജറാത്ത്. ഇതുവരെ അഞ്ച് കളികള്‍ കളിച്ച ഗുജറാത്ത് രണ്ടെണ്ണത്തില്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്.

ജോസ് ബട്ട്‌ലര്‍ ഫോമിലേക്ക് തിരികെ വന്നതും രാജസ്ഥാന് ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബട്ട്‌ലര്‍ സെഞ്ചുറി നേടിയിരുന്നു. നായകന്‍ സഞ്ജു സാംസണ്‍, പരാഗ് തുടങ്ങിയവരും മികച്ച ഫോമിലാണുള്ളത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളിന്റെ തുടര്‍ച്ചയായുള്ള മോശം പ്രകടനങ്ങള്‍ മാത്രമാണ് ബാറ്റിംഗില്‍ ടീമിന് തലവേദന. ബൗളര്‍മാരില്‍ ചാഹല്‍, അശ്വിന്‍, ബോള്‍ട്ട്, ആവേശ് ഖാന്‍ തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണുള്ളത്.

Story first published: Wednesday, April 10, 2024, 14:14 [IST]
Other articles published on Apr 10, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+