Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2024: ചെന്നൈ-ബാംഗ്ലൂര്‍ പോരിന് മേല്‍ മഴ നിഴല്‍; മത്സരം മഴയെടുത്താന്‍ മുങ്ങുക ആര്?

ഈ സീസണിലെ നോക്കൗട്ട് മത്സരമാണ് ശനിയാഴ്ച നടക്കാന്‍ പോകുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. ആരാകും പ്ലേ ഓഫ് യോഗ്യത നേടുകയെന്ന് തീരുമാനിക്കുന്ന മത്സരം. ഇരുടീമുകള്‍ക്കും തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ വിജയം നിര്‍ണായകം. അതേസമയം ധോണിയുടെ ചെന്നൈ ജഴ്‌സിയിലുള്ള അവസാന ഐപിഎല്‍ മത്സരമാകാനുള്ള സാധ്യതയും ഈ പോരിനുണ്ട്.

അതേസമയം ശനിയാഴ്ച മഴയ്ക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. പ്ലേ ഓഫ് അടുത്തിരികെ മഴ ദൈവങ്ങളും ഐപിഎല്ലില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ്. കാലാവസ്ഥ പ്രവചനം പറയുന്നത് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഇടിയോടു കൂടിയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ്. അങ്ങനെ സംഭവിക്കുകയും മഴ മൂലം കളി നടക്കാതെ പോവുകയും ചെയ്താല്‍ ബാംഗ്ലൂരിന്റെ ചെന്നൈയുടേയും മുന്നോട്ടുള്ള യാത്രയെ അത് ബാധിക്കും.

IPL 2024

ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് ആര്‍സിബിയുടെ ആരാധകര്‍ക്കു ഒട്ടും സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. ബെംഗളൂരുവില്‍ ഇപ്പോള്‍ മഞ്ഞ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകീട്ട് ഇവിടെ ഇടിവെട്ടോടെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴ പെയ്യാനുള്ള സാധ്യത 87 ശതമാനമാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

മഴ പെയ്യുകയും കളി നടക്കാതെ വരികയും ചെയ്താല്‍ അതിനൊരു അര്‍ത്ഥം മാത്രമാണുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ അവസാനിക്കും. കാരണം നിലവില്‍ 14 പോയന്റുകളുമായി ടേബിളില്‍ മൂന്നാം സ്ഥാനത്താണ് ചെന്നൈയുള്ളത്. എന്നാല്‍ ആര്‍സിബിയ്ക്കുള്ളത് 12 പോയന്റുകള്‍ മാത്രമാണ്. മഴ മൂലം കളി മുടങ്ങിയാല്‍ ഇരു ടീമുകള്‍ക്കും ഓരോ പോയന്റ് ആകും ലഭിക്കും. ചെന്നൈയ്ക്ക് മുന്നോട്ട് പോകാന്‍ അത് മതിയാകും. പക്ഷെ ബാംഗ്ലൂരിന് രണ്ട് പോയന്റ് കിട്ടിയേ മതിയാകൂ.

ചെന്നൈയെ സംബന്ധിച്ച് ബാംഗ്ലൂരിനെ വലിയൊരു തോല്‍വി നേരിടേണ്ടി വന്നില്ലെങ്കിലും പ്ലേ ഓഫ് യോഗ്യത നേടാനാകും. നിലവില്‍ ആര്‍സിബിയുടെ റണ്‍റേറ്റ് +0.387 ECd. സിഎസ്‌കെയുടേത് +0.528 ഉം. ചെന്നൈയോട് നേരിയ മാര്‍ജിനിലാണ് ജയിക്കുന്നതെങ്കില്‍ ആര്‍സിബിയുടെ സാധ്യത മങ്ങും. അങ്ങനെ സംഭവിച്ചാല്‍ ചെന്നൈയ്ക്കും ഹൈദരാബാദിനും പിന്നിലായിട്ടായിരിക്കും ബാംഗ്ലൂര്‍ ഫിനിഷ് ചെയ്യുക. ഹൈദാരാബാദാണ് നിലവില്‍ നാലാമതുള്ള ടീം.

ചെന്നൈയെ സംബന്ധിച്ച് പരാജയപ്പെട്ടാലും വിജയം 17 റണ്‍സിന് താഴെ നിലനിര്‍ത്തണം. ബാംഗ്ലൂരാണ് ചേസ് ചെയ്യുന്നതെങ്കില്‍ 18.1 ഓവറിനുള്ളില്‍ ബാംഗ്ലൂര്‍ ജയിക്കാതെ നോക്കുകയും ചെയ്യണം ചെന്നൈയ്ക്ക്. അങ്ങനെ സംഭവിച്ചാല്‍ ആര്‍സിബിയേക്കാള്‍ നേറ്റ് റണ്‍ റേറ്റ് നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് സാധിക്കും. ബാംഗ്ലൂരിനെതിരെ വിജയം നേടുകയാണെങ്കില്‍ ചെന്നൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാണ്. പിന്നാലെ രാജസ്ഥാന്‍ ഹൈദരാബാദിനോട് പരാജയപ്പെടുകയും ചെയ്താല്‍ ചെന്നൈയ്ക്ക് രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് കടക്കാന്‍ സാധിക്കും.

അതേസമയം പോയന്റ് ടേബളില്‍ നാലാം സ്ഥാനക്കാരായ ഗുജറാത്ത് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ നേരിടുകയാണ്. ഈ മത്സരം മഴമൂലം വൈകി കൊണ്ടിരിക്കുകയാണ്. നിലവില്‍ ചെന്നൈയെ പോലെ തന്നെ 14 പോയന്റുകളാണ് ഹൈദരാബാദിനുള്ളത്. രണ്ട് മത്സരങ്ങളും ബാക്കിയുണ്ട്. ഒരെണ്ണം മഴയെടുത്ത് പോയാലും പരാജയപ്പെട്ടാലും അടുത്ത മത്സരം വിജയിക്കാന്‍ സാധിച്ചാല്‍ മതി ഹൈദരാബാദിന്. അങ്ങനെ സംഭവിച്ചാലും ആര്‍സിബിയുടെ യാത്ര അവസാനിക്കും. അഞ്ചാമതുള്ളത് ഡിസിയാണ്. 13 കളികളും പൂര്‍ത്തിയാക്കിയ ഡിസിയ്ക്കുമുള്ളത് 14 പോയന്റുകളാണ്.

നിലവില്‍ പ്ലേ ഓഫ് യോഗ്യത നേടിയ രണ്ട് ടീമുകള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സുമാണ്. ഒന്നാമതുള്ള കൊല്‍ക്കത്തയ്ക്ക് 19 പോയന്റുകളാണുള്ളത്. അതേസമയം രാജസ്ഥാന് 16 പോയന്റുകളുണ്ട്. എന്നാല്‍ അവസാനം കളിച്ച നാല് കളികളും പരാജയപ്പെട്ടു നില്‍ക്കുകയാണ് രാജസ്ഥാന്‍. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ രാജസ്ഥാന്‍ നേരിടുക നാലാമതുള്ള ഹൈദരാബാദിനെയായിരിക്കും.

Story first published: Thursday, May 16, 2024, 21:11 [IST]
Other articles published on May 16, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+